Friday, April 4, 2025

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ശ്രീലങ്കയിൽ

പ്രേക്ഷകരെ ഹരം കൊള്ളിക്കുവാൻ പതിനാറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിക്കുന്നുമലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണിതെന്നാണ് സിനിമയുടെ പ്രത്യേകത. സിനിമയുടെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സിനിമയുമായി ബന്ധപ്പട്ടു പുറത്തിറങ്ങിയ വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.  ശ്രീലങ്കയിലേക്ക് പോകാനായി കൊച്ചി വിമാനത്താവളത്തിലെത്തിയ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും മോഹൻലാലും ഒന്നിച്ചുള്ള ഫോട്ടോ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.

പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി നായകനായി എത്തിയ കടൽകടന്നോരു മാത്തുക്കുട്ടി എന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി താരമായി എത്തിയെങ്കിലും ഒരു മുഴുനീള ചിത്രത്തിൽ ഇരുവരും തുല്യപ്രാധാന്യമുള്ള നായക കഥാപാത്രങ്ങളായി ഒന്നിച്ച് അതിനുശേഷം അഭിനയിച്ചിട്ടില്ല. 2008- ൽ പുറത്തിറങ്ങിയ ട്വന്റി- 20 എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചു ഒടുവിൽ അഭിനയിച്ചത്. ശ്രീലങ്കയിലായിരിക്കും ഇരുവരും ഒന്നിക്കുന്ന ഭാഗങ്ങള് ചിത്രീകരിക്കുക എന്നാണ് ലഭിക്കുന്ന അറിവ്. ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള മഹേഷ് നാരായണൻ ആണ് സംവിധാനം ചെയ്യുക. മോഹൻലാൽ- മമ്മൂട്ടി കോംബോ വീണ്ടും സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് പ്രേക്ഷകരും.

spot_img

Hot Topics

Related Articles

Also Read

പ്രധാനതാരങ്ങളായി എസ് ജെ സൂര്യയും ഫഹദ് ഫാസിലും; സംവിധാനം വിപിൻദാസ്

0
ബാദുഷ സിനിമാസിന്റെ ബാനറിൽ വിപിൻദാസ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തുന്ന  മാസ്സ് എന്റർടൈമെന്റ് മൂവിയിൽ എസ് ജെ സൂര്യയും മറ്റൊരു പ്രാധാനകഥാപാത്രമായി എത്തുന്നു.

‘PDC അത്ര ചെറിയ ഡിഗ്രിയല്ല’ ചിത്രീകരണം ആരംഭിച്ചു

0
റാഫി മതിര കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘PDC അത്ര ചെറിയ ഡിഗ്രിയല്ല’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇഫയര് ഇന്റർനാഷണലിന്റെ ബാനറിൽ റാഫി മതിര തന്നെയാണ്...

‘രേഖാചിത്രം’ ജനുവരി 9- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന്

0
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രം ജനുവേരി 9- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ‘കിഷ്കിന്ധാകാണ്ഡ’ത്തിന്റെ വിജയത്തിന് ശേഷം ആസിഫ്അലി...

പുതിയ ടീസറുമായി  ‘മുറ’

0
സിനിമാ മേഖലയിൽ പ്രമുഖ നിർമ്മാണ- വിതരണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയ ഷിബു നിർമ്മിച്ച് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ടീസർ റിലീസ് ചെയ്തു. തിരുവനന്തപുരം നഗരത്തിൽ...

ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’; ട്രയിലർ റിലീസ്

0
ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ന്റെ ട്രയിലർ പുറത്ത്. ജി. ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ ‘ എന്ന ചെറുകഥയെ മുൻനിർത്തിക്കൊണ്ട് ജ്യോതിഷ് ശങ്കർ ആണ് ചിത്രം സംവിധാനം...