മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്- നിധികാക്കും ഭൂതം’ തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തുന്നു. 2024- മാർച്ച് 28- ന് ചിത്രം ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലേക്ക് എത്തും. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. 3 ദി സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രേക്ഷകർക്ക് സിനിമ കാണാൻ സാധിക്കും. ഡിഗാമയുടെ നിധികാക്കുന്ന ബറോസ് എന്ന ഭൂതമായിട്ടാണ് മോഹൻലാൽ എത്തുന്നത്. നിരവധി ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. നേര്, മലൈക്കോട്ടൈ വാലിബൻ എന്നീ ചിത്രങ്ങളാണ് മോഹൻലാൽ അഭിനയിച്ചതായി ഇനി വരാനുള്ള പുതിയ സിനിമകൾ. 170- ദിവസത്തോളമാണ് ബറോസിന്റെ ഷൂട്ടിംഗ് നടന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ബറോസ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ജിജോ സംവിധാനം ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തൻ കഥയാണ് ബറോസിന്റെ പ്രമേയം. ക്യാമറ സന്തോഷ് ശിവൻ.
Also Read
ആര്‍ ഡി എക്സിനു ശേഷം ആന്‍റണി വര്‍ഗീസും സോഫിയ പോളും; ചിത്രീകരണത്തിന് തുടക്കമായി
ഓണക്കാലത്ത് തിയ്യേറ്ററുകളിലെത്തി പ്രേക്ഷക ശ്രദ്ധ നേടിയ ആര്‍ ഡി എക്സിന് ശേഷം ആന്‍റണി വര്‍ഗീസും നിര്‍മാതാവ് സോഫിയ പോളും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ശനിയാഴ്ച കൊച്ചിയില്‍ വെച്ചു തുടക്കമായി.
അവസാന റൌണ്ടില്‍ മുപ്പതു സിനിമകള്‍; ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് ഒരുങ്ങി മലയാള സിനിമാലോകം
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ദേഹവിയോഗത്തെ തുടര്‍ന്നു മാറ്റി വെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വിജയികളെ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും.
ദേശീയ പുരസ്കാരത്തിന് മാറ്റ് കൂട്ടി അച്ഛനും മകനും; കീരവാണി മികച്ച പശ്ചാത്തല സംഗീതം, മികച്ച ഗായകനായി കാലഭൈരവ
69- മത് ദേശീയ പുരസ്കാര നിറവില്‍ മികച്ച പശ്ചാത്തല സംഗീതത്തിനു കീരവാണി തിരഞ്ഞെടുക്കപ്പെട്ടു.
‘ഒരു കട്ടിൽ ഒരു മുറി’; ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ
രഘുനാഥ് പലേരിയുടെ കഥയിൽ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’ ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഷാനവാസ് ഇതിന് മുൻപ് സംവിധാനം...
ഏറ്റവും പുതിയ ടീസറുമായി ‘ലിറ്റിൽ ഹാർട്സ്’
പ്രേക്ഷകർക്കിടയയിൽ ജനപ്രിയത നേടിയ ആർ ടി എക്സിന് ശേഷം മഹിമയും ഷെയ്ൻ നിഗവും ഒന്നിക്കുന്ന പുതിയ ചിത്രം ‘ലിറ്റിൽ ഹെർട്സ്’ ലെ പുതിയ ടീസർ പുറത്തിറങ്ങി.