Saturday, April 5, 2025

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസ്’ തിയ്യേറ്ററിലേക്ക്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്- നിധികാക്കും ഭൂതം’ തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തുന്നു. ഡിസംബർ 25- ന്46 വർഷത്തെ അഭിനയജീവിതത്തിലാദ്യമായി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  ചിത്രം ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലേക്ക് എത്തും. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. 3 ഡി  സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രേക്ഷകർക്ക് സിനിമ കാണാൻ സാധിക്കും. ഡിഗാമയുടെ നിധികാക്കുന്ന ബറോസ് എന്ന ഭൂതമായിട്ടാണ് മോഹൻലാൽ എത്തുന്നത്. നിരവധി ഭാഷകളിൽ നിന്നുള്ള അഭിനേതാക്കളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. 170- ദിവസത്തോളമാണ് ബറോസിന്റെ ഷൂട്ടിംഗ് നടന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് ബറോസ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന  ജിജോ സംവിധാനം ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തൻ  കഥയാണ് ബറോസിന്റെ പ്രമേയം. ക്യാമറ സന്തോഷ് ശിവൻ. 

spot_img

Hot Topics

Related Articles

Also Read

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘കള്ളം’

0
അനൂറാം സംവിധാനത്തിൽ  ആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി കാമിയോ എന്റർടൈമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഏറ്റവും ചിത്രം ‘കള്ളം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആദിൽ ഇബ്രാഹിം, നന്ദന രാജൻ, എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു....

മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്ന ആദ്യ തെലുങ്കുനടനായി അല്ലു അര്‍ജുന്‍

0
തെലുഗു സിനിമയില്‍ ചരിത്രത്തിലാദ്യമായി അല്ലു അര്‍ജുന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊണ്ട് തുടക്കം കുറിച്ചു എന്ന പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.

ജൂലൈ 26- ന്  ‘ലെവൽ ക്രോസ്സ്’ തിയ്യേറ്ററുകയിലേക്ക് എത്തുന്നു

0
ആസിഫ്അലി പ്രധാനകഥാപാത്രമായി അഭിനയിക്കുന്ന ചിത്രം ലെവൽ ക്രോസ് ജൂലൈ- 26 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. കൂമന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലെവൽ ക്രോസ്സ്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ...

റിലീസ് തീയ്യതി അറിയിച്ച് ‘വേല;’ സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങള്‍

0
സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘വേല’ നവംബര്‍- 10 നു തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന് തിരക്കഥ എം സജാസിന്‍റെയും  സംവിധാനം ശ്യാംശശിയുടേതുമാണ്.

ചരിത്രം സൃഷ്ടിക്കാൻ ‘ഖുറൈഷി എബ്രഹാം’; ബുക്കിങ് കളക്ഷൻ 58- കോടിയിലേക്ക്

0
58- കോടിയിലേറെ അഡ്വാൻസ് ബുക്കിങ് കളക്ഷൻ നേടി മലയാള സിനിമ ചരിത്രത്തിലേക്ക് കുറിച്ച് എമ്പുരാൻ. ചിത്രത്തിന്റെ നിർമാതാവ് ആൻറണി പെരുമ്പാവൂർ ആണ്  ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി പങ്ക് വെച്ചത്. ഓൾ...