പ്രേക്ഷകരെ ഹരം കൊള്ളിക്കുവാൻ പതിനാറുവർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരു സിനിമയിൽ ഒന്നിക്കുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണിതെന്നാണ് സിനിമയുടെ പ്രത്യേകത. സിനിമയുടെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മോഹൻലാൽ മമ്മൂട്ടി, കുഞ്ചാക്കോ, ഫഹദ് എന്നിവർ അതിഥി വേഷത്തിലല്ല, മറിച്ച് മുഴുനീള കഥാപാത്രങ്ങളായി ആണ് എത്തുന്നതെന്ന് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു. “ഇത് ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയല്ല, ചിത്രത്തെക്കുറിച്ച് കൂടുതൽ എനിക്ക് പറയാനുമാകില്ല. ഫഹാദും കുഞ്ചാക്കോയും നല്ല സുഹൃത്തുക്കളാണ്. അവര് ഒപ്പമുള്ളത് വലിയ സന്തോഷമാണ്. ലാൽ സാർ മുഴുനീള വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. ഇവരെയെല്ലാം ഒരു സ്ക്രീനിൽ ഒന്നിച്ചു അവതരിപ്പിക്കുകയാണ് നേരിടുന്ന ഇപ്പോഴത്തെ വെല്ലുവിളി.” മഹേഷ് നാരായണൻ പറഞ്ഞു.
പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടി നായകനായി എത്തിയ കടൽകടന്നോരു മാത്തുക്കുട്ടി എന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി താരമായി എത്തിയെങ്കിലും ഒരു മുഴുനീള ചിത്രത്തിൽ ഇരുവരും തുല്യപ്രാധാന്യമുള്ള നായക കഥാപാത്രങ്ങളായി ഒന്നിച്ച് അതിനുശേഷം അഭിനയിച്ചിട്ടില്ല. 2008- ൽ പുറത്തിറങ്ങിയ ട്വന്റി- 20 എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചു ഒടുവിൽ അഭിനയിച്ചത്. ശ്രീലങ്കയിലായിരിക്കും ഇരുവരും ഒന്നിക്കുന്ന ഭാഗങ്ങള് ചിത്രീകരിക്കുക എന്നാണ് ലഭിക്കുന്ന അറിവ്. ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള മഹേഷ് നാരായണൻ ആണ് സംവിധാനം ചെയ്യുക. മോഹൻലാൽ- മമ്മൂട്ടി കോംബോ വീണ്ടും സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് പ്രേക്ഷകരും.