തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ- ശോഭന താരാജോഡികൾ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘തുടരും’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ‘ആഘോഷിച്ചാട്ടെ’ എന്ന കാപ്ഷനോടുകൂടിയാണ് ട്രയിലർ തരുൺ മൂര്ത്തി ഫേസ് ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഏപ്രിൽ 25 നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മോഹൻലാലിന്റെ 360- ചിത്രം കൂടിയാണ് ‘തുടരും’. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെഷണ്മുഖൻ എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവർ കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നത്.
15- വർഷങ്ങൾക്ക് ശേഷം മോഹൻലാൽ- ശോഭന കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രം കൂടിയാണ് തുടരും. കെ. ആർ സുനിലിന്റെതാണ് കഥ. തരുൺ മൂർത്തിയും സുനിലും ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയയുടെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് രഞ്ജിത് ആണ്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻ പിള്ള രാജു, എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ഷാജികുമാർ, എഡിറ്റിങ് നിഷാദ് യൂസഫ്, ഷഫീഖ്, സംഗീതം ജയ്ക്സ് ബിജോയ്.