സിനിമാ ജീവിതത്തിലെ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും സ്ക്രീനിൽ ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായിക- നായകനായി ഇവർ എത്തുന്നത്. മനോജ് കെ ജയന്റെ ജോഡിയായി 2009 – ൽ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കി ആണ് ഇരുവരും ഒന്നിച്ച ഒടുവിലത്തെ സിനിമ. ഇന്‍സ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ശോഭന മലയാളത്തിലേക്കുള്ള തിരിച്ചുവരവറിയിച്ചു. മോഹൻലാലുമൊന്നിച്ചുള്ള ശോഭനയുടെ 56- മത്തെ ചിത്രമായിരിക്കും ഇത്. 2020 ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് മലയാളത്തിൽ ശോഭന അഭിനയിച്ച ഒടുവിലത്തെ ചിത്രം.
പ്രേക്ഷക ശ്രദ്ധനേടിയ സൌദി വെള്ളക്ക ആണ് തരുൺ മൂർത്തിയുടെ ഒടുവിലത്തെ ചിത്രം. എൽ360 എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടത്. സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. മോഹൻലാലിന്റെ വളരെ വർഷങ്ങൾക്ക് ശേഷമുള്ള റിയലിസ്റ്റിക് കഥാപാത്രമാണിത്. കെ ആർ സുനിലിന്റെതാണ് കഥ. തരുൺ മൂർത്തിയും സുനീലുമാണ്ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയയുടെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് എം രഞ്ജിത് ആണ്. ഛായാഗ്രഹണം ഷാജികുമാർ, ഏപ്രിൽ മാസം ചിത്രീകരണം ആരംഭിക്കും.