നീണ്ട അഞ്ചുവർഷത്തെ കാത്തിരിപ്പിന് ശേഷം മോഹൻലാൽ നായകനായി അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് സെപ്തംബർ 12 ന് പ്രദർശനത്തിന് എത്തുന്നു. നിധികാക്കും ഭൂതത്തിന്റെ കഥപറയുന്ന ചിത്രമാണ് ബറോസ്. ഇന്ത്യ യിലെ തന്നെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിയോയുടേതാണ് കഥ. ഭൂതത്തിന്റെ ആനിമേഷൻ വീഡിയോയും ഉൾപ്പെടുത്തിയാണ് ബിഹൈൻഡ് ദി സീൻ ദൃശ്യം വന്നത്. ലോസ് ആഞ്ജ ലീസിൽ വെച്ചാണ് ചിത്രത്തിന്റെ റീ റെക്കോർഡിങ് നടന്നത്.
ഇന്ത്യയിലും തായ് ലൻഡിലുമായി സ്പെഷ്യൽ എഫ്ഫക്ടുകൾ ചിത്രത്തിൽ ചെയ്തു. പ്രശസ്ത സംഗീത സംവിധായകനും അമേരിക്കൻ റിയാലിറ്റി ഷോ the would best ലൂടെ വിജയവും കൈവരിച്ച ലിഡിയൻ നാദസ്വരമാണ് സംഗീതസംവിധാനം നിർവഹിച്ചിട്ടുള്ളത്. പശ്ചാത്തല സംഗീതം മാർക്ക് കിലിയൻറ് നിർവഹിക്കുന്നു. ഗുരു സോമസുന്ദരം, തുഹിൻ തോമസ്, മോഹൻശർമ, മായ, സീസർ ലോറന്റ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് നിർമാണം.