മോഹൻലാൽ- സത്യൻഅന്തിക്കാട് എന്നിവർ ഒന്നിക്കുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് നിർമ്മാണം. സത്യൻ അന്തിക്കാടിന്റെതാണ് കഥ. തിരക്കഥ സോനു ടി. പി എഴുതുന്നു. സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് ഭദ്രദീപം കൊളുത്തി. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന 20- മത്തെ ചിത്രമാണ് ഹൃദയപൂർവ്വം. ഛായാഗ്രഹണം അനു മൂത്തേടത്ത്. സന്ദീപ് ബാലകൃഷ്ണൻ എന്നകഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. മാളവിക മോഹൻ നായികയായി എത്തുന്നു. സംഗീത, ലാലു അലക്സ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. എഡിറ്റിങ്- കെ രാജഗോപാൽ.
മോഹൻലാൽ- സത്യൻഅന്തിക്കാട് വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ഹൃദയപൂർവ്വം’ പൂജ ചടങ്ങുകൾ നടന്നു
Also Read
‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്ത്
ഷെയ്ൻ നിഗവും സാക്ഷിയും പ്രധാനകഥാപത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. സംഗീതത്തിന് പ്രാധാന്യം നല്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. വീര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ...
പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രവുമായി നടനും സംവിധായകനുമായ എം എ നിഷാദ്
പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് പി എം കുഞ്ഞിമൊയ്തീന്റെ കേസ് ഡയറികളിൽ നിന്നും സിനിമയ്ക്കുള്ള വിഷയം തിരഞ്ഞെടുത്തുകൊണ്ട് അദ്ദേഹത്തിന്റെ മകനും സംവിധായകനും നടനുമായ എം എ നിഷാദ് സിനിമയൊരുക്കുന്നു.
‘തോല്‍വിയെ ആഘോഷമാക്കി മാറ്റുക’ പോസറ്റീവ് സന്ദേശവുമായി ‘തോല്‍വി എഫ് സി’യിലെ ആദ്യ ഗാനം പുറത്ത്
‘ഇവിടെയോന്നിനും ഇല്ല മാറ്റം’ എന്ന തോല്‍വി എഫ് സിയിലെ ഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു.
നടൻ സലിംകുമാറിന്റെ മകൻ ചന്ദു മുഖ്യവേഷത്തിൽ ‘മഞ്ഞുമ്മൽ ബോയ്സ്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
യഥാർത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി പറവ ഫിലിംസിന്റെ ബാനറിൽ ചിദംബരം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
വാസുദേവ് സനൽ ചിത്രം ‘അന്ധകാരാ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്
എയ്സ് ഓഫ് ഹാർട്ട് സിനി പ്രൊഡക്ഷൻസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിച്ച് എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും തിരക്കഥ എഴുതി വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അന്ധകാരാ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.