Thursday, April 3, 2025

‘യമുന’യെ തേടി ആരാധകര്‍; നദികളില്‍ സുന്ദരിയാരെന്ന സസ്പെന്‍സുമായി പുത്തന്‍  പോസ്റ്റര്‍

പ്രേക്ഷകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് കൊണ്ട് നദികളില്‍ സുന്ദരി യമുനയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മുഖം വെളിപ്പെടുത്താത്ത നായികയുടെ പോസാണ് പോസ്റ്ററില്‍ ശ്രദ്ധേയം. നദികളില്‍ സുന്ദരി ആരെന്ന സസ്പെന്‍സ് ഒളിപ്പിച്ചിരിക്കുകയാണ് പോസ്റ്ററുകളില്‍. ധ്യാന്‍ശ്രീനിവാസനും അജു വര്‍ഗീസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സിനിമാറ്റിക് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് തുടങ്ങിയവരാണ് നിര്‍മാണം. തിരക്കഥയും സംവിധാനവും നവാഗതരായ വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും ചേര്‍ന്നാണ്.

കണ്ണൂരിലെ ഗ്രാമാന്തരീക്ഷം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് നദികളില്‍ സുന്ദരി യമുന. കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ടു പേരുടെ ജീവിതകഥയാണ് പ്രമേയം. കണ്ണനായി ധ്യാനും വിദ്യാധരനായി അജു വര്‍ഗീസും എത്തുന്നു. കലാഭവന്‍ ഷാജോണ്‍, അനീഷ്, സുധീഷ്, പാര്‍വ്വണ, സോഹന്‍ സീനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേഷ്, വിസ്മയ ശശികുമാര്‍, നവാസ് വള്ളിക്കുന്നു, നിര്‍മല്‍ പാലാഴി തുടങ്ങിയവര്‍ അഭിനയിക്കുന്നു. വരികള്‍: മനു മഞ്ജിത്ത്, ഹരിനാരായണന്‍. സംഗീതം അരുണ്‍ മുരളീധരന്‍.

spot_img

Hot Topics

Related Articles

Also Read

കൻസെപ്റ്റ് പോസ്റ്ററുമായി ‘ഗോളം’; രഞ്ജിത് സജീവ്, ദിലീഷ് പോത്തൻ പ്രധാന കഥാപാത്രങ്ങൾ

0
രഞ്ജിത് സജീവനെയും ദിലീഷ് പോത്തനെയും പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ  ഗോളം ചിത്രത്തിന്റെ കൻസെപ്റ്റ് പോസ്റ്റർ പുറത്തിറങ്ങി.

തമിഴ് നടന്‍ വിജയ് ആന്‍റണിയുടെ മകള്‍ മരിച്ച നിലയില്‍

0
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്‍റണിയുടെ മകള്‍ മീര( 16) തൂങ്ങി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി ടിടികെ റോഡിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംവിധാനത്തിലും കൈ വെച്ച് മോഹൻലാൽ; ത്രീഡി ചിത്രം ‘ബറോസ്’ ഉടൻ

0
മോഹൻലാൽ സംവിധേയകനായി അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് അവസാനഘട്ടം പൂർത്തിയാക്കുന്നു. നിധികാക്കും ഭൂതത്തിന്റെ കഥപറയുന്ന ചിത്രമാണ് ബറോസ്.

പെൺജീവിതങ്ങളുടെ ചില നേർക്കാഴ്ചകൾ

0
(മനോരഥങ്ങൾ- ഭാഗം മൂന്ന്) ജീവിതങ്ങളെ പച്ചയായി ആവിഷ്കരിക്കുന്നതിൽ പ്രത്യേക കഴിവാണ് സംവിധായകൻ ശ്യാമപ്രസാദിന്. കഥയുടെ സത്ത ചോരാതെ ആത്മാവിനെ ഉള്ളം കയ്യിലൊതൂക്കിക്കൊണ്ട് സിനിമയായി ചിത്രീകരിക്കുമ്പോൾ കഥാപാത്രങ്ങൾ ഓരോന്നായി ഇറങ്ങി വന്നു. അക്ഷരങ്ങളിലൂടെ സങ്കൽപ്പിച്ചെടുത്ത കഥാപാത്രങ്ങൾ...

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’; ഫെബ്രുവരി 9- ന് തിയ്യേറ്ററുകളിലേക്ക്

0
ടൊവിനോ നായകനായി എത്തുന്ന ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫഫെബ്രുവരി 9 ന് തിയ്യേറ്ററുകളിലേക്ക് എത്തും. എസ്. അഇ ആനന്ദ് നാരായണൻ എന്ന പൊലീസ് കഥാപാത്രമായാണ് ടൊവിനോ വെള്ളിത്തിരയിൽ എത്തുക.