Friday, April 4, 2025

യവനിക വീണു; മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി ജോര്‍ജ്ജ് വിടവാങ്ങി

മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി  ജോര്‍ജ്ജ് വിട വാങ്ങി. 78- വയസ്സായിരുന്നു. എറണാകുളത്തെ കാക്കനാടുള്ള വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു മരണം. തികച്ചും സവിശേഷമാര്‍ന്ന പ്രമേയങ്ങള്‍ കൊണ്ട് മലയാള സിനിമയ്ക്കു ദിശാബോധം നല്കിയ സംവിധായകനായിരുന്നു കെ ജി ജോര്‍ജ്ജ്. ആദാമിന്‍റെ വാരിയെല്ല്, യവനിക, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്, ഇരകള്‍, തുടങ്ങിയ ഏതാനും സിനിമകളിലൂടെ മലയാള സിനിമയ്ക്ക് പുതിയ ഭാഷ്യം ചമയ്ക്കുവാന്‍ കെ ജി ജോര്‍ജ്ജിന് കഴിഞ്ഞിട്ടുണ്ട്.

പുതുകാലത്തെ സിനിമാലോകം കെ ജി ജോര്‍ജ്ജ് എന്ന അനശ്വര സംവിധായകന്‍റെ സിനിമകളെ പഠന വിധേയമാക്കുന്നതു അദ്ദേഹത്തിന്‍റെ കഴിവിനുള്ള ഉദാഹരണമാണ്. ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട പഞ്ചവടിപ്പാലം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. സ്വപ്നാടനം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കെ ജി ജോര്‍ജ്ജ് പിന്നീട് സമ്മാനിച്ചത് കാലത്തിനു മുന്‍പേ കുതിക്കുന്ന പ്രതിഭയെ അടയാളപ്പെടുത്തിയ ഒരുപിടി നല്ല സിനിമകള്‍. അത് വരെ നിലനിന്നു പോന്നിരുന്ന സിനിമയെ കുറിച്ചുള്ള മുന്‍ധാരണകളെയെല്ലാം പൊളിച്ചെഴുതിയ കെ ജി ജോര്‍ജ്ജിന്‍റെ സിനിമകള്‍ പുതുപാതയിലേക്ക് മലയാള സിനിമയെയും പ്രേക്ഷകരെയും ആനയിച്ചു.

ഇരുപതോളം സിനിമകള്‍ മാത്രമേ കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്തിട്ടുള്ളൂ. അതില്‍ മിക്കവയും കലാമൂല്യമുള്ള പ്രതിഭയുടെ തിളക്കത്തോടെ ഇന്നും മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്നു. ഈ ഇരുപതു സിനിമകളിലൂടെ മലയാള സിനിമയ്ക്കു പുതിയ ചലച്ചിത്രാനുഭവവും പുതു ചരിത്രവും കുറിച്ചു കെ ജി ജോര്‍ജ്ജ് എന്ന കലാകാരന്‍. വിപ്ലവകരമായ മാറ്റമായിരുന്നു അത്. സമൂഹത്തില്‍ നിലനിന്നു പോന്നിരുന്ന അനീതിയെ, കപട സദാചാരത്തെ, വ്യവസ്ഥാപിത നായകാ നായിക സങ്കല്‍പ്പങ്ങളെ സിനിമയ്ക്കകത്ത് തന്നെ നിലനിന്നു പോന്നിരുന്ന ചൂഷണ മനോഭാവത്തെ അദ്ദേഹo നിശിതമായി വിമര്‍ശിച്ചു, ചോദ്യം ചെയ്തു.

ഇരുപതു ചിത്രങ്ങള്‍ ഇരുപതു നൂറ്റാണ്ടുകളെ മുദ്രണം ചെയ്യുവാന്‍ കരുത്തുറ്റതായിരുന്നു. അത് കൊണ്ട് തന്നെ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ആദ്യ ചിത്രമായ സ്വപ്നാടനത്തിന് 1975- ല്‍ സംസ്ഥാന പുരസ്കാരം, രാപ്പാടികളുടെ ഗാഥയ്ക്കു 1978- ല്‍ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയെന്ന നിലയ്ക്ക് ലഭിച്ച സംസ്ഥാന പുരസ്കാരം, മികച്ച ചിത്രത്തിനും മികച്ച കഥയ്ക്കുമുള്ള സംസ്ഥാന പുരസ്കാരം 1982- ല്‍  യവനികയ്ക്കും മികച്ച രണ്ടാമത്തെ ചിത്രമായി 1983- ല്‍ ആദാമിന്‍റെ വാരിയെല്ലിനും ഇരകള്‍ക്ക് 1985- ല്‍  മികച്ച രണ്ടാമത്തെ കഥയ്ക്കും സിനിമയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. 2016- ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ദാനിയേല്‍ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 1998- ല്‍ സംവിധാനം ചെയ്ത ഇലവങ്കോട് ദേശമാണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സല്‍മ ജോര്‍ജ്ജ് ആണ് ഭാര്യ.

spot_img

Hot Topics

Related Articles

Also Read

പുത്തൻ പോസ്റ്ററുമായി ‘ചിത്തിനി’

0
സോഷ്യൽ മീഡിയയില് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന പോസ്റ്ററുകൾ കൂടിയാണ് ചിത്തിനിയുടേത്. വനാന്തരീക്ഷത്താൽ ചുറ്റപ്പെട്ട നൂൽപ്പുഴയെന്ന ഗ്രാമത്തിന്റെയും അവിടെ അധിവസിക്കുന്ന ചിത്തിനി എന്ന യക്ഷിയുടെയും കഥയാണ് സിനിമയിൽ.

തങ്കമണി കൊലക്കേസ് സിനിമയാകുന്നു- ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി  

0
എണ്‍പതുകളുടെ പകുതിയില്‍ കേരള രാഷ്ട്രീയത്തെ പ്രതിക്കൂട്ടിലാക്കിയ ഇടുക്കിയിലെ സംഭവത്തെ ആസ്പദമാക്കിയ ഈ സിനിമയില്‍ നായകനായി എത്തുന്നത് ദിലീപ് ആണ്.

ഇന്ദ്രജിത്ത് സുകുമാരനും അനൂപ് മേനോനും ഒന്നിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ഇന്ദ്രജിത്ത് സുകുമാരനും അനൂപ് മേനോനും ഒന്നിക്കുന്ന ‘ഞാൻ കണ്ടതാ സാറേ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രിയദർശന്റെ സഹസംവിധായകനായിരുന്ന വരുൺ ജി. പണിക്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൈലൈൻ...

ഗൌതം വാസുദേവ്  മേനോൻ- മമ്മൂട്ടി ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്’ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

0
ഗൌതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ് ന്റെടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, പേടിഎം എന്നീ ടിക്കറ്റ്...

‘ബിറ്റ് കോയിൻ’ രീതിയെ ആസ്പദമാക്കിയുള്ള ചിത്രം ‘ദി ഡാർക് വെബ്ബ്’ മലയാളത്തിലും

0
 കൊടിയ പീഡനങ്ങളും കൊലപാതകങ്ങളും പച്ചയായി തന്നെ യാതൊരു മറയുമില്ലാതെ സൃഷ്ടിക്കുന്ന സിനിമകൾ അനവധി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ ഇത് സ്വാഭാവികമായി തീർന്നു. വയലൻസ് ആസ്വദിയ്ക്കുന്ന ഒരുവലിയ വിഭാഗം ജനത രൂപപ്പെട്ടു വന്നു. ഇനി...