റിലീസ് ചെയ്തത് മുതൽ തിയ്യേറ്ററിലാകെ നിറഞ്ഞു നിന്ന കാഴ്ചക്കാരായിരുന്നു ‘നേര്’ സിനിമയുടെ മുതൽക്കൂട്ട്. ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച സിനിമ. ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെ ഓരോ സിനിമകളും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നപ്പോഴും അതേ പ്രതീക്ഷ തന്നെ ഉണ്ടായിരുന്നു ‘നേരി’ലും. ഒരു കോർട്ട് റൂം ഡ്രാമയായി നേര് പ്രദർശനത്തിനെത്തിയപ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തു യർന്നതാണ് സിനിമയുടെ വിജയം.
ഒരു പ്രമുഖവ്യവസായിയുടെ മകനാൽ പീഡിപ്പിക്കപ്പെട്ട അന്ധയായ പെൺകുട്ടിക്ക് നീതി വാങ്ങിക്കൊടുക്കുവാനായി എത്തുന്ന അഭിഭാഷകൻ വിജയമോഹന്റെ ശക്തമായ കഥാപാത്രമാണ് മോഹൻലാലിന്റെത്. കൊണ്ടും കൊടുത്തും വിലയ്ക്ക് വാങ്ങിയും ജയിക്കാൻ വേണ്ടി മനുഷ്യത്വം പോലുമു പേക്ഷിക്കുന്ന പുതിയ കാലഘട്ടത്തിന്റെ കഥയാണ് നേര്. വർഷങ്ങള്ക്കും മുന്നേ അഭിഭാഷക വേഷമഴിച്ചു വെച്ച വിജയമോഹൻ നിർബന്ധിത സേവനത്തിനായി വീണ്ടും കോടതിയിലേക്കെത്തേണ്ടി വരുന്ന സന്ദർഭമാണ് സിനിമയുടെ ആരംഭം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിജയമോഹൻ നടത്തുന്ന പോരാട്ടം പ്രേക്ഷകരുടേത് കൂടിയായി മാറുകയായിരുന്നു.
വാദ പ്രതിവാദങ്ങളിലൂടെ ഉദ്വോഗജനകമായ കോർട്ട് അന്തരീക്ഷത്തെ സൃഷ്ടിച്ച സമലകാലിക മലയാള സിനിമയിലെ മികച്ച ക്രൈം ത്രില്ലർ മൂവിയിൽ ഇടംനേടിയിരിക്കുകയാണ് നേര്. ജിത്തുജോസഫ് സിനിമകളിലുള്ള പ്രതീക്ഷ ഇത്തവണയും കാത്തു അദ്ദേഹം. മറ്റ് സിനിമകളിലേത് പോലെ കുറ്റവാളിയെ സിനിമയുടെ അവസാനമല്ല, സിനിമയുടെ ആദ്യഭാഗത്തിൽ തന്നെ പുറത്തെത്തിക്കുന്നുണ്ട്. കെട്ടകാലത്ത് നിയമ പോലും നോക്കുകുത്തിയാകുമ്പോൽ സാറയെപ്പോലെയും വിജയമോഹനെയും പോലെയുള്ള കഥാപാത്രങ്ങൾ പ്രത്യാശ തരികയാണ് സമൂഹത്തിന്.
കുറ്റം വെളിപ്പെടുത്താനാവശ്യമായ തെളിവുകളുടെ ശേഖരവും അതിന്റെ നശിപ്പിക്കലുമായുള്ള കാര്യങ്ങളിൽ വാദപ്രതിവാദങ്ങളുടെ മൽസരം തന്നെയാണ് പിന്നീട് അരങ്ങേറുന്നത്. കുറ്റം തെളിയിക്കപ്പെടുന്നത് എങ്ങനെയായിരിക്കുമെന്നതിന്റെ ആകാംക്ഷയിലൂടെയാണ് പ്രേക്ഷകർ സിനിമയ്ക്കൊപ്പം സഞ്ചരിക്കുന്നത്. സിനിമയിലെ വൈകാരികതയാണ് പിന്നീട് പ്രേക്ഷകരിലും. സീനിയർ വക്കീലായി വർഷങ്ങൾക്ക് ശേഷമെത്തുന്ന കഥാപാത്രത്തെ മോഹൻലാൽ അനായാസമായി വെള്ളിത്തിരയിലെത്തിച്ചു.
വാദി ഭാഗത്ത് നിലക്കുന്ന ഏറ്റവും ശക്തമായ കഥാപാത്രമാണ് അനശ്വര രാജന്റെ സാറാ എന്ന അന്ധയായ പെൺകുട്ടിയുടെ കഥാപാത്രം. വളരെ നാച്ചുറലായി സാറയെ പ്രേക്ഷകർക്ക് മൂന്നിലെത്തിച്ച അനശ്വര കയ്യടികൾ നേടി. പ്രതിഭാഗത്തിന്റെ അഭിഭാഷകനായി സിദ്ദിഖും മറ്റൊരു അഭിഭാഷകയായി സിദ്ദിഖിന്റെ മകൾ പ്രിയാമണിയും എത്തുന്നു. അനശ്വര രാജനും സിദ്ദിഖും നേർക്കുനേർ മത്സരിച്ചഭിനയിച്ച സിനിമകൂടിയാണ് നേര്.
സാറയുടെ രണ്ടാച്ഛനായി എത്തിയ ജഗദീഷിന്റെയും മികച്ച അഭിനയമായിരുന്നു. ഗണേഷ് കുമാർ, മാത്യു വർഗീസ്, നന്ദു, ശങ്കർ ഇന്ദുചൂഡൻ, ദിനേശ് പ്രഭാകർ, കലേഷ്, രശ്മി അനിൽ, കലാഭവൻ ജിന്റോ, രമാദേവി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് വിഷ്ണു ശ്യാം ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പും നിർവഹിച്ചു. ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ ജിത്തു ജോസഫും അഭിഭാഷകയും നടിയുമായ ശാന്തി മായദേവിയും ചേർന്നാണ് നിർവഹിച്ചിട്ടുള്ളത്. കൃത്യമായ സംവിധാനമികവും തിരക്കഥയും അഭിനയവും കൊണ്ട് മനോഹരമായ ഒരു പൊളിറ്റിക്കൽ കോർട്ട് റൂം ഫാമിലി മൂവി സമ്മാനിക്കാൻ ജിത്തു ജോസഫിനും അണിയറ പ്രവർത്തകർക്കും കഴിഞ്ഞിട്ടുണ്ട്. ഒട്ടും