കൃഷ്ണജിത്ത് എസ്. വിജയൻ സംവിധാനം ചെയ്ത് മണികണ്ഠൻ ആചാരി പ്രധാന വേഷത്തിൽ എത്തുന്ന സാമൂഹ്യ പ്രസക്തിയുള്ള ചിത്രം ‘രണ്ടാം മുഖം’ അടുത്ത മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത് കെ ടി രാജീവും കെ ശ്രീവർമ്മയും ചേർന്നാണ്. കൂടാതെ മെറീന മൈക്കിളും അഞ്ജലി നായരും മറ്റ് പ്രധാനകഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്. കോട്ടയം സോമരാജ്, വിനോദ് തോമസ്, പരസ്പരം പ്രദീപ്, ബിറ്റോ ഡേവിസ്, സൂഫി സുധീർ, അമൃത രാജീവ്, ജിജ സുരേന്ദ്രൻ, രേവതി ശാരി, കെ ടി രാജീവ്, നന്ദൻ ഉണ്ണി, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കെ. ശ്രീവർമ്മയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ് ഹരീ മോഹൻദാസ്, സംഗീതം രാജേഷ് ബാബു കെ. ശൂരനാട്, ഗാനരചന ബാപ്പു വാവാട്, നിഷാന്ത് കോടമന.
Also Read
പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത സന്തോഷം: കപില്‍ കപിലന്‍
ഈ മനോഹര ഗാനം എന്നെ ഏല്‍പ്പിച്ച മണികണ്ഠന്‍ അയ്യപ്പന് ഒരുപാട് നന്ദി. ഞാന്‍ ആഹ്ളാദ തിമിര്‍പ്പിലാണ്. എന്താണ് പറയേണ്ടത് എന്നറിയില്ല.
ജൂലൈ 26- ന് ‘ലെവൽ ക്രോസ്സ്’ തിയ്യേറ്ററുകയിലേക്ക് എത്തുന്നു
ആസിഫ്അലി പ്രധാനകഥാപാത്രമായി അഭിനയിക്കുന്ന ചിത്രം ലെവൽ ക്രോസ് ജൂലൈ- 26 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. കൂമന് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലെവൽ ക്രോസ്സ്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ...
ദൃശ്യവിരുന്നൊരുക്കുവാൻ ‘പലേരിമാണിക്യം 4 k’ വീണ്ടും പ്രദർശനത്തിന്
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത ഹിറ്റ് സിനിമ ‘പലേരി മാണിക്യം’ പ്രദർശനത്തിനെത്തുന്നു. മമ്മൂട്ടിൽ ത്രിബിൾ റോളിലെത്തി മലയാള സിനിമയുടെ അഭിമാനത്തെ വനോളമുയർത്തിയ സിനിമയാണ് പലേരി മാണിക്യം.
‘അബ്രഹാം ഓസ് ലറി’ൽ താരമായി ജയറാം; ജനുവരി ഒന്നിന് ചിത്രം തിയ്യേറ്ററുകളേക്ക് എത്തും
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജയറാം അഭിനയിക്കുന്ന ചിത്രം കൂടിയാണ് അബ്രഹാം ഓസ് ലർ. അബ്രഹാം ഓസ് ലർ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ജയറാം എത്തുന്നത്. അർജുൻ അശോകൻ, സെന്തിൽ കൃഷ്ണ, ജഗദീഷ്, അനശ്വര രാജൻ, അർജുൻ നന്ദകുമാർ, ആര്യ സലീം, അസീം ജമാൽ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു.
ഓണം രാമചന്ദ്ര ബോസിനൊപ്പം; പ്രേക്ഷകര്‍ക്ക് ഗംഭീര വരവേല്‍പ്പൊരുക്കി അണിയറ പ്രവര്‍ത്തകര്‍
നാടാകെ രാമചന്ദ്ര ബോസിന്‍റെ ഗംഭീര പോസ്റ്ററുകളാല്‍ സമൃദ്ധമാണ്. ഓണത്തിന് പ്രേക്ഷകരെ തിയ്യേറ്ററിലേക്ക് വരവേല്‍ക്കുവാന്‍ ഒരുങ്ങുകയാണ് നിവിന്‍ പോളി നായകനായി എത്തുന്ന രാമചന്ദ്ര ബോസ് & കോ.