Thursday, April 3, 2025

രണ്ട് സ്ത്രീകളുടെ കഥയുമായി ‘കൊള്ള’

ആനിയും ശില്‍പയും എന്ന അനാഥരായ രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ‘കൊള്ള’. പ്രിയ വാര്യരും രജിഷ വിജയനും മല്‍സരിച്ചഭിനയിച്ച സിനിമ. ജീവിതത്തില്‍ ആനിയും ശില്‍പയും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന  പ്രതിസന്ധികളെ അതിജീവിക്കുന്ന പ്രമേയമാണ് ചിത്രത്തില്‍. നവാഗതനായ സൂരജ് വര്‍മ്മ സംവിധാനം ചെയ്ത കൊള്ള സമകാലികമായ സാമൂഹിക വിഷയങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ ത്രില്ലര്‍ ചിത്രം  കയ്യടികള്‍ നേടി.

അനാഥാലയത്തില്‍ ജീവിക്കുന്ന ഉറ്റ സുഹൃത്തുക്കളായ ആനിയും ശില്‍പയും ജീവിക്കുവാന്‍ വേണ്ടി പല വഴികള്‍ നോക്കുകയും പിന്നീട് ഒരു ഗ്രാമത്തില്‍ അവര്‍ ബ്യൂട്ടിപാര്‍ലര്‍ തുടങ്ങുകയും ചെയ്യുന്നു. ബ്യൂട്ടിപാര്‍ലറിന് മുകളിലെ ബാങ്ക് കൊള്ളയടിക്കപ്പെടുന്നതോടെ പാര്‍ലര്‍ തുറക്കാനാവാതെ അനിശ്ചിതത്വത്തിലാവുന്നതോടുകൂടി ഇരുവരുടെയും ജീവിതം കീഴ്മേല്‍ മറിയുന്നു. സിനിമ യുടെ ട്വിസ്റ്റ് ഒളിഞ്ഞിരിക്കുന്നത് ബാങ്ക് കൊള്ളയുടെ സൂത്രധാരനിലാണ്. അവിടെ നിന്നാണ് സിനിമയുടെ കഥ ആരംഭിക്കുന്നതും.

 ത്രില്ലര്‍ സിനിമകള്‍ മലയാളത്തില്‍ നിരവധി ഉണ്ടാകുന്നുണ്ടെങ്കിലും കവര്‍ച്ചകള്‍ പ്രമേയമായി വരുന്ന ചിത്രങ്ങള്‍ വിരളമാണ്. കേവലം കവര്‍ച്ചയോ അതിന്‍റെ പിന്നാലെയുള്ള അന്വേഷണമോ മാത്രമല്ല ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്. അതോടുകൂടി പ്രതിസന്ധിയിലാകുന്ന ജീവിതങ്ങളെക്കൂടി ഇതിലൂടെ കാണിച്ചു തരുന്നു. ബോബിയുടെയും സഞ്ജയുടെയും തിരക്കഥയെ മുന്‍ നിര്‍ത്തി ജാസിം ജലാലും നെല്‍സണ്‍ ജോസഫും ചേര്‍ന്നു തിരക്കഥ എഴുതിയ ചിത്രമാണ് കൊള്ള. നാട്ടിന്‍പുറത്തെ പ്രകൃതി സൌന്ദര്യത്തെയും ഗ്രാമീണ മനുഷ്യരുടെ ജീവിതങ്ങളെയും അവരുടെ പെരുമാറ്റങ്ങളെയും വളരെ ഹൃദ്യമായി ഛായാഗ്രാഹകന്‍ രാജവേല്‍ മോഹന്‍ പകര്‍ത്തി നല്കി. കാഴ്ചയുടെ മികച്ച അനുഭവമാണത്.

മികവുറ്റ എഡിറ്റിങ്ങും പശ്ചാത്തലത്തിന് അനുസൃതമായ ഷാന്‍ റഹ്മാന്‍റെ സംഗീതവും ജീവിതങ്ങളുടെയും കവര്‍ച്ചയുടെയും കാണാപ്പുറങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നു. രജിഷ വിജയന്‍റെ ആനി എന്ന കഥാപാത്രവും പ്രിയ വാര്യരുടെ ശില്പ എന്ന കഥാപാത്രവും അഭിനയ ചടുലത കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടി. വിനയ് ഫോര്‍ട്ടിന്‍റെ സി ഐ ഫറൂക്ക് എന്ന കഥാപാത്രത്തിലേക്കുള്ള പകര്‍ന്നാട്ടം എടുത്തു പറയേണ്ടതാണ്. അലന്‍സിയറും ജിയോ ബേബിയും പ്രശാന്ത് അലക്സാണ്ടറും പ്രേം പ്രകാശും ഷെബിന്‍ ബെന്‍സനും അകാലത്തില്‍ മരണമടഞ്ഞ കൊല്ലം സുധിയും അഭിനയിച്ച കഥാപാത്രങ്ങള്‍ അവരുടെ കൈകളില്‍ ഭദ്രമായിരുന്നു. കൂടാതെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും മറ്റൊരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്.

അപൂര്‍വമായി ചര്‍ച്ചചെയ്യപ്പെടുന്ന പ്രമേയം, രണ്ട് സ്ത്രീകളുടെ അതിജീവനം, മികച്ച സാങ്കേതിക വിദ്യയുടെ കയ്യടക്കം, സാമൂഹിക പ്രസക്തി തുടങ്ങി പ്രേക്ഷകരെ മുള്‍ മുനയില്‍ നിര്‍ത്തുന്ന ത്രില്ലര്‍ ചിത്രമാണ് കൊള്ള. പുതിയകാലത്തെ പുതിയ സംഭവവികാസങ്ങള്‍ ‘കൊള്ള’ ചര്‍ച്ച ചെയ്യുന്നു. രവി മാത്യു പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രജീഷ് കുന്നുംവീട്ടിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

spot_img

Hot Topics

Related Articles

Also Read

‘എ രഞ്ജിത്ത്  സിനിമ’യില്‍ ആസിഫ് അലി നായകനാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

0
ആസിഫ് അലി, നമിത പ്രമോദ്, സൈജു കുറുപ്പ്, ഹന്നാ റെജി കോശി, ആന്‍സണ്‍ പോള്‍, ജുവല്‍ മേരി തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം 'എ രഞ്ജിത്ത് സിനിമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

 ‘ഒരു വാതിൽ കോട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ഇന്ദ്രൻസും ശങ്കറും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു വാതിൽ കോട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ: ഡോക്ടർ വിജയന് കൈമാറി പ്രകാശനം ചെയ്തു.

ചിരിപ്പിച്ച് ചിരിപ്പിച്ച് കൊറോണ ധവാന്‍, സ്നീക് പീക്ക് വീഡിയോ പുറത്തിറങ്ങി

0
നവാഗതനായ നിതിന്‍ സി സി സംവിധാനം ചെയ്തു ശ്രീനാഥ് ഭാസിയും ലുക് മാനും പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രം കൊറോണ ധവാന്‍ ആഗസ്ത് നാലിന് തിയ്യേറ്ററുകളിലേക്ക് എത്തി. ഇപ്പോഴിതാ, ചിത്രത്തിന്‍റെ സ്നീക് പീക്ക് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്.

നിവിന്‍ പോളിയുടെ ‘രാമചന്ദ്ര ബോസ് & കോ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
ഒരു വല്യ ഹീറ്റ് ഒരു ചെറിയ ഗ്യാങ് എന്ന അടിക്കുറിപ്പോട് കൂടിയാണ് നിവിന്‍ പോളി ഫേസ് ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

ആവേശമായി ‘ എമ്പുരാൻ’ ടീസർ

0
ആരാധകരുടെ കാത്തിരുപ്പിന് വിരാമമിട്ട് മോഹൻലാൽ പ്രധാനകഥാപാത്രമായി എത്തുന്ന  ചിത്രം ‘എമ്പുരാൻ’ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ട്രയിലർ പുറത്തിറങ്ങിയിട്ടുണ്ട്. മാർച്ച് 27-...