Thursday, April 3, 2025

രസകരമായ ടീസറുമായി ‘നദികളില്‍ സുന്ദരി യമുന’

വെള്ളം സിനിമയിലെ കഥാപാത്രമായ വാട്ടര്‍മാന്‍ മുരളിയുടെ ‘നദികളില്‍ സുന്ദരി യമുന’ യുടെ ടീസര്‍ പുറത്തിറങ്ങി. രസകരമായ നര്‍മമുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് ഈ ചിത്രം. നവാഗതരായ വിജേഷ് പനത്തൂരും, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നദികളില്‍ സുന്ദരി യമുന’ ’സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കലാഭവന്‍ ഷാജോണ്‍, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, കിരണ്‍ രമേഷ്, ആതിര, ആമി, ഉണ്ണിരാജ, പാര്‍വണ, നിര്‍മ്മല്‍ പാലാഴി, സുധീഷ്, ഭാനു പയ്യന്നൂര്‍, വിസ്മയ ശശികുമാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. ഫൈസല്‍ അലി ഛായാഗ്രഹണവും മനു മഞ്ജിത്തിന്‍റെയും ബി കെ ഹരിനാരായണന്‍റേതുമാണ് വരികള്‍. സംഗീതം- അരുണ്‍ മുരളീധരന്‍. 

spot_img

Hot Topics

Related Articles

Also Read

മലയാള പുരസ്കാര സമിതിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരം നടൻ മധുവിന്

0
മലയാള പുരസ്കാര സമിതി 1199 ന്റെ  സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരം നടൻ മധുവിന് സമ്മാനിച്ചു. ചലച്ചിത്ര മേഖലയിലെ ബഹുമുഖ പ്രതിഭ എന്ന നിലയ്ക്കാണ് പുരസ്കാര സമർപ്പണം. മെയ് 19 നു അദ്ദേഹത്തിന്റെ വീട്ടിലെത്തി പുരസ്കാരം സമർപ്പിച്ചു.

മഹാനടന തിലകത്തിന് ഒരു പൊന്‍തൂവല്‍ കൂടി

0
വിധേയന്‍, പൊന്തന്‍ മാട, വാല്‍സല്യം, പാലേരി മാണിക്യം, അടിയൊഴുക്കുകള്‍, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം, കാഴ്ച, അങ്ങനെ തുടങ്ങി മികച്ച നടനുള്ള പുരസ്കാരം 2022- ല്‍ പുറത്തിറങ്ങിയ ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തില്‍ എത്തി നില്‍ക്കുന്നു.

വേറിട്ട കഥയുമായി ‘രാസ്ത’ ജനുവരി അഞ്ചിന് തിയ്യേറ്ററുകളിൽ

0
റൂബൽ ഖാലി എന്ന ഏറ്റവും വലുപ്പമേറിയതും അപകടകരവുമായ മരുഭൂമിയെ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമ ‘രാസ്ത’ ജനുവരി അഞ്ചിന് തിയ്യേറ്ററുകളിലേക്ക്. അനീഷ് അൻവർ ആണ് ചിത്രത്തിന്റെ സംവിധാനം.

ബേസിലും നസ്രിയയും പ്രധാനകഥാപാത്രങ്ങൾ; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘സൂക്ഷ്മദർശിനി’

0
ബേസിലും നസ്രിയയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂക്ഷ്മദർശിനിയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത് വിട്ടു. എം സി ജിതിൻ ആണ് ചിത്രത്തിന്റെ സംവിധാനം.

കുടുംബ സമേതം ആസ്വദിക്കാം – വെള്ളരിപ്പട്ടണം തിയ്യേറ്ററിലേക്ക്

0
അവധിക്കാലത്ത് കുടുംബ സമേതം ആസ്വദിക്കുവാന്‍ മഞ്ജുവാര്യരും സൌബിന്‍ ഷാഹിദും പ്രധാന വേഷത്തിലെത്തുന്ന വെള്ളരിപ്പട്ടണം മാര്ച്ച്  24 നു തിയ്യേറ്ററിലേക്ക്.