Thursday, April 3, 2025

രസകരമായ ടീസറുമായി പ്രാവ്

നവാസ് അലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ‘പ്രാവി’ന്‍റെ ടീസര്‍ പുറത്തിറങ്ങി. പത്മരാജന്‍റെ കഥയാണ് ചിത്രത്തിന് പ്രമേയം. അമിത് ചക്കാലക്കല്‍, സാബു മോന്‍, അബ്ദുസമദ്, മനോജ് കെ യു തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സി ഇ റ്റി സിനിമാസിന്‍റെ ബാനറില്‍ തകഴി രാജശേഖരന്‍ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തിരുവനന്തപുരത്തും സമീപ പ്രദേശത്തുമായി നടന്നു. സെപ്തംബര്‍ 15- നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും.

ആദര്‍ശ് രാജ്, യാമീ സോന, അലീന, ജംഷീന ജലാല്‍, ഗായത്രി നമ്പ്യാര്‍, അജയന്‍ തകഴി, നിഷാ സാരംഗ്, ടീന സുനില്‍, ദിനി ദാനിയേല്‍, തുടങ്ങിയവര്‍ കഥാപാത്രങ്ങളായി അഭിനയിക്കുന്നു. ഛായാഗ്രഹണം ആന്‍റണി ജോയുമ് ഗാനരചന ബി കെ ഹരിനാരായണനും സംഗീതം ബിജിബാലും നിര്‍വഹിച്ചു.

spot_img

Hot Topics

Related Articles

Also Read

നടി മീന ഗണേഷ് അന്തരിച്ചു

0
നിരവധി അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സിനിമ- സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു. 81- വയസ്സായിരുന്നു. ഷോർണൂരിലെ ആശുപത്രിയിൽ വെച്ച് പുലർച്ചെ 1. 20 ഓടെ ആയിരുന്നു അന്ത്യം. നാടകകൃത്തും സംവിധായകനും നടനുമായിരുന്നു...

‘പൊൻമാനി’ൽ ബേസിൽ നായകൻ- മോഷൻ പോസ്റ്റർ പുറത്ത്

0
നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ ഒരുക്കുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ഈ ചിത്രം നിർമിക്കുന്നത്....

ടൊവിനോയും കൃതി ഷെട്ടിയും ഒന്നിക്കുന്ന ഫാന്‍റസി; ‘എ ആര്‍ എമ്മി’ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

0
ടൊവിനോ തോമസും കൃതി ഷെട്ടിയും ഒന്നിക്കുന്ന ഫാന്‍റസി ചിത്രം ‘എ ആര്‍ എമ്മി’ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കൃതി ഷെട്ടിയുടെ ലക്ഷ്മി എന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്

അനില്‍ ലാല്‍ സംവിധായകനാകുന്നു; ‘ചീനാ ട്രോഫി’യില്‍ ധ്യാനും ഷെഫ് പിള്ളയും

0
ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ ഷെഫ് സുരേഷ് പിള്ളയും എത്തുന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. ഒരു കോമഡി എന്‍റര്‍ടൈമെന്‍റ് ചിത്രമായിരിക്കും ചീനാ ട്രോഫി

‘തീരമേ താരാകെ…’ പുതിയ ഗാനവുമായി ‘ജനനം 1947 പ്രണയം തുടരുന്നു’

0
‘തീരമേ താരാകേ’ എന്ന് തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് കപിൽ കപിലനും സംഗീതം ചിട്ടപ്പെടുത്തിയത് ഗോവിന്ദ് വസന്തയുമാണ്.