Thursday, April 3, 2025

രസകരമായ ട്രയിലറുമായി ‘അയ്യർ ഇൻ അറേബ്യ’

രസകരമായ ട്രയിലറുമായി എത്തിയിരിക്കുകയാണ് ‘അയ്യർ ഇൻ അറേബ്യ’യുടെ അണിയറ പ്രവർത്തകർ. ഫെബ്രുവരി 2 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. എം എ നിഷാദ് ആണ് അയ്യർ ഇൻ അറേബ്യയുടെ തിരക്കഥയും സംവിധാനവും. ഒരുപോലെ കുടുംബ ചിത്രവും കോമഡി എന്റർടൈമെന്റ് മൂവിയും കൂടിയാണ് അയ്യർ ഇൻ അറേബ്യ. ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ഉർവശി, ഷൈൻ ടോം ചാക്കോ, ദുർഗ്ഗ കൃഷ്ണ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

എം എ നിഷാദ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മണിയൻ പിള്ള രാജു, സുധീർ കരമന, ഉമ നായർ, കൈലാഷ്, സിനോജ് സിദ്ദിഖ്, രശ്മി അനിൽ, ജാഫർ ഇടുക്കി, സോഹൻ സീനുലാൽ, നാൻസി, സൌമ്യ, ബിന്ദു പ്രദീപ്, ശ്രീലത നമ്പൂതിരി, ഉല്ലാസ് പന്തളം, തുടങ്ങിയവരും  ചിത്രത്തിൽ അഭിനയിക്കുന്നു. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്നേഷ് വിജയകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം സിദ്ധാർഥ് രാമസ്വാമിയും വിവേക് മേനോനും, സംഗീതം ആനന്ദ് മധുസൂദനൻ, ഗാനരചന പ്രഭ വർമ്മ, റഫീഖ് അഹമ്മദ്, എഡിറ്റിങ് ജോൺകുട്ടി.

spot_img

Hot Topics

Related Articles

Also Read

കല്‍പനയുടെ മകള്‍ അഭിനയ രംഗത്തേക്ക്; ഉര്‍വശി പ്രധാന വേഷത്തില്‍

0
കല്‍പനയുടെ മകള്‍ ശ്രീ സംഖ്യ അഭിനയ രംഗത്തേക്ക് ആദ്യ ചുവടു വയ്ക്കുന്ന ചിത്രത്തില്‍ ഉര്‍വശിയും പ്രധാന കഥാപാത്രമായി എത്തുന്നു. മിനി സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും മലയാളികള്‍ക്ക് ചിരപരിചിതനായ നടന്‍ ജയന്‍ ചേര്‍ത്തല എന്ന രവീന്ദ്ര ജയന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്

‘പ്രിയപ്പെട്ട ആളുടെ വേര്‍പാടിനെക്കാള്‍ വലുതല്ല, അവാര്‍ഡ് – മമ്മൂട്ടി

0
‘പ്രിയപ്പെട്ടവരിലൊരാള്‍ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല, അത് മാധ്യമങ്ങളെ അറിയിക്കണം-‘

യു എ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി ചാവേര്‍; ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നു

0
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചാവേര്‍ എന ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഒക്ടോബര്‍ അഞ്ചിന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

സ്ത്രീകൾക്കായി പ്രത്യേക ഷോയുമായി ‘ഒരു കട്ടിൽ ഒരു മുറി’

0
സമൂഹത്തിലും വീടകങ്ങളിലും ഒറ്റപ്പെടുന്ന സ്ത്രീജീവിതങ്ങളുടെ കഥ പറഞ്ഞു കൊണ്ട് ‘ഒരു കട്ടിൽ ഒരു മുറി’ തിയ്യേറ്ററിൽ മികച്ച പ്രതികരണം നേടിക്കൊണ്ട് വിജയകരമായി പ്രദർശനം തുടരുന്നു. സ്ത്രീപ്രാതിനിധ്യമുള്ള സിനിമയായതിനാൽ പൊന്നാനി ഐശ്വര്യ തിയ്യേറ്ററിൽ സ്ത്രീകൾക്ക്...

പുതിയ ട്രയിലറുമായി ‘ഒരു കട്ടിൽ ഒരു മുറി’

0
മെട്രോനഗരത്തിൽ ജീവിക്കുന്ന മൂന്നുപേരുടെ പ്രണയത്തിലൂടെ കടന്നു പോകുന്ന ചിത്രം ‘ഒരു കട്ടിൽ ഒരു മുറി’യുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി.