Friday, November 15, 2024

രാജേഷ് മാധവനും ചിത്ര നായരും ഒന്നിക്കുന്ന ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

രാജേഷ് മാധവനും ചിത്രനായരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെതാണ് തിരക്കഥയും സംവിധാനവും. ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മറ്റൊരു പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. മമ്മൂട്ടി കമ്പനി, പൃഥ്വിരാജ്, ടൊവിനോ തുടങ്ങിയവരുടെ  സോഷ്യൽ മീഡിയകളിലൂടെയാണ് പോസ്റ്റർ റിലീസായത്.

ഇരുവരുടെയും മൂന്നു കാലഘട്ടങ്ങളിലെ പ്രണയകഥപറയുന്ന ചിത്രമാണിത്. മൂന്നു വ്യത്യസ്ത ലൂക്കിലാണ് പോസ്റ്റർ പുറത്തെത്തിയതും. പയ്യന്നൂരും പരിസരപ്രദേശങ്ങളിലുമായാണു ഷൂട്ടിങ് നടന്നത്. അജഗജാന്തരം എന്ന ചിത്രതിന് ശേഷം ഇമ്മാനുവൽ ജോസഫ്, അജിത്ത് തലപ്പിള്ളി, എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം സബിൻ ഉരാളുകണ്ടി, എഡിറ്റിങ് ആകാശ് തോമസ്, മ്യൂസിക് ഡോൺ വിൻസെൻറ്.

spot_img

Hot Topics

Related Articles

Also Read

തരംഗമാകാൻ വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്ക് ശേഷം’; ടീസർ റിലീസ്

0
ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും നിവിൻ പൊളിയും പ്രധാന കഥാപാത്രമായി എത്തുന്ന ‘വർഷങ്ങൾക്ക് ശേഷം’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

അരിസ്റ്റോ സുരേഷ് നായകനായി എത്തുന്നു; സംവിധാനം ജോബി വയലുങ്കൽ

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ അരിസ്റ്റോ സുരേഷിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു.

പുത്തൻ ടീസറുമായി അരുൺ ബോസിന്റെ ‘മാരിവില്ലിൻ ഗോപുരങ്ങൾ’

0
അരുൺ ബോസ് സംവിധാനം ചെയ്ത് ശ്രുതി രാമചന്ദ്രൻ, ഇന്ദ്രജിത്ത് സുകുമാരൻ, വിൻസി അലോഷ്യസ്, സർജാനോ ഖാലിദ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ടീസർ റിലീസായി.

തമിഴ് നടന്‍ ആര്‍. എസ് ശിവാജി അന്തരിച്ചു

0
ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രമുഖ തമിഴ് ചലച്ചിത്ര നടന്‍ ആര്‍ എസ് ശിവാജി അന്തരിച്ചു. 66- വയസ്സായിരുന്നു. കമലഹാസന്‍റെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

യവനിക വീണു; മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി ജോര്‍ജ്ജ് വിടവാങ്ങി

0
മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി  ജോര്‍ജ്ജ് വിട വാങ്ങി. 78- വയസ്സായിരുന്നു. എറണാകുളത്തെ കാക്കനാടുള്ള വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു മരണം. തികച്ചും സവിശേഷമാര്‍ന്ന പ്രമേയങ്ങള്‍ കൊണ്ട് മലയാള സിനിമയ്ക്കു ദിശാബോധം നല്കിയ സംവിധായകനായിരുന്നു കെ ജി ജോര്‍ജ്ജ്.