1895 സ്റ്റുഡിയാസിന്റെ ബാനറിൽ സുരാജ് പി എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘സംശയം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. അഭിനേതാക്കളുടെ ഫോട്ടോ ഇല്ലാതെ പുറത്തിറങ്ങിയ പോസ്റ്റർ കൌതുകമുളവാക്കുന്നതാണ്.

വിനയ് ഫോർട്ട് , ഷറഫുദ്ദീൻ, ലിജോ മോൾ, പ്രിയം വദ എന്നിവരാണു പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. പുതുമുഖ സംവിധായകനായ രാജേഷ് രവിയുടേതാണ് കഥയും തിരക്കഥയും. ഛായാഗ്രഹണം മനീഷ് മാധവൻ, ഗാനരചന അൻവർ അലി, വിനായക് ശശികുമാർ, വേണുഗോപാലൻ, സംഗീതം ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റിങ് ലിജോ പോൾ.