Thursday, April 3, 2025

‘രാസ്ത’യുമായി അനീഷ് അൻവർ; ട്രയിലർ പുറത്തിറങ്ങി

അലു എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസൻ നിർമ്മിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘രാസ്ത’യുടെ ഒഫീഷ്യൽ ട്രയിലർ റിലീസ് ചെയ്തു. സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ തുടങ്ങിയവയാണ് അനീഷ് അൻവർ സംവിധാനം ചെയ്ത മറ്റ് സിനിമകൾ. ഷാഹുൽ, ഫായീസ് മടക്കര എന്നിവരുടേതാണ് കഥയും തിരക്കഥയും സംഭാഷണവും.

സർജാനൊ ഖാലിദ്, ആരാദ്ധ്യ ആൻ, സുധീഷ്, ഇർഷാദ്, ടി ജി രവി, അനഘ നാരായണൻ, തുടങ്ങിയവരും ഒമാനിലെ അഭിനേതാക്കളും രാസ്തയിൽ അണിനിരക്കുന്നു. മസ്ക്കറ്റിലും ബിദിയയിലും ചിത്രീകരണം പൂർത്തിയാക്കി. അറബിയിലും ചിത്രം പ്രദർശനത്തിന് എത്തും. ഛായാഗ്രഹണം വിഷ്ണു നാരായണൻ, വരികൾ വേണു ഗോപാൽ ആർ, ബി കെ ഹരിനാരായണൻ, അൻവർ അലി, സംഗീതം വിഷ്ണു മോഹൻ സിതാര, എഡിറ്റിങ് അഫ്തർ അൻവർ. 2024 ജനുവരി അഞ്ചിന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

spot_img

Hot Topics

Related Articles

Also Read

റിലീസ് തീയതി പുതുക്കി ‘സമാറാ’ ആഗസ്ത് 11- നു തിയ്യേറ്ററുകളിലേക്ക്

0
റഹ്മാന്‍ നായകനായി എത്തുന്ന ചിത്രം ‘സമാറാ’ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്ത് 4- നു ഇറങ്ങാനിരുന്ന ചിത്രത്തിന്‍റെ റിലീസ് ആഗസ്ത് 11- ലേക്കാണ് മാറ്റിയത്

അനൂപ് മേനോനും ബിഗ് ബോസ് താരം ദില്‍ഷയും എത്തുന്ന ചിത്രം ‘ഓ സിന്‍ഡ്രല്ല’ ടീസര്‍ റിലീസായി

0
അനൂപ് മേനോനും ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ദില്‍ഷയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഓ സിന്‍ഡ്രല്ല’യുടെ ടീസര്‍ പുറത്തിറങ്ങി.

മലയാള ചലച്ചിത്ര സൌഹൃദവേദി പ്രേംനസീർ പുരസ്കാരങ്ങൾ സമ്മാനിച്ചു

0
മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉത്ഘാടനവും അധ്യക്ഷത തിരക്കഥാകൃത്ത് പി ആർ നാഥനും നിർവഹിച്ചു. മികച്ച സിനിമയ്ക്കുള്ള പരസ്കാരം ‘ജാനകി ജാനേ’യുടെ നിർമ്മാതാക്കളായ ഷെർഗ സന്ദീപ്, ഷെഹ്ന തുടങ്ങിയവർ ഏറ്റുവാങ്ങി.

ത്രില്ലറുമായി വരുന്നു ജിസ് ജോയ്; ‘തലവനി’ൽ ഒന്നിച്ച് ബിജുമേനോനും ആസിഫ് അലിയും

0
ജിസ് ജോയ് സംവിധാനം ചെയ്ത് ബിജുമേനോനും ആസിഫ് അലിയും പോലീസ് ഒഫീസർമാരായി എത്തുന്ന ഏറ്റവും പുതിയ ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രം ‘തലവൻ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

വിഷാദാര്‍ദ്രമീ കടല്‍പ്പാട്ടുകള്‍

0
മലയാള സിനിമയിലെ നിത്യഹരിതമായ നൂറുപാട്ടുകളിലൊന്ന് ബാലു കിരിയത്ത് എഴുതിയ ‘സ്വപ്നങ്ങളെ വീണുറങ്ങു’എന്ന ഗാനമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.