തെന്നിന്ത്യയിലെ നടനും സംവിധായകനുമായ രാജ് ബി ഷെട്ടി ആദ്യമായി നായകനായി എത്തുന്ന മലയാള ചിത്രം രുധിരം ഏറ്റവും ട്രെയിലർ പുറത്തിറങ്ങി. ഉദ്വോഗജനകമായ കഥാമുഹൂർത്തങ്ങളെ കോർത്തിണക്കിയ ട്രയിലറാണ് ചിത്രത്തിലേത്. നവാഗതനായ ജിഷോ ലോൺ ആൻറണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രംആണ് രുധിരം. അപർണ്ണ ബാലമുരളിയാണ് നായികയായി എത്തുന്നത്.
‘The axe forgets but the tree remembers’ എന്ന ടാഗ് ലൈൻ ആണ് ചിത്രത്തിനുള്ളത്. സൈക്കോളജിക്കൽ സർവൈവൽ ത്രില്ലറായി എത്തുന്ന ചിത്രമാണ് രുധിരം. കന്നട, മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ ചിത്രം റിലീസാകും.