Thursday, April 3, 2025

രോമാഞ്ച’ത്തിലൂടെ ‘ആവേശ’വുമായി ജിത്തുമാധവൻ; തിയ്യേറ്ററിൽ ആഘോഷമായി രംഗണ്ണനും കൂട്ടരും

അടുത്തകാലത്ത് ഇറങ്ങിയ മലയാളസിനിമകളെല്ലാം ജൈത്രയാത്ര തുടരുമ്പോൾ ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശ’വും  തരംഗമായി മാറിയിരിക്കുകയാണ്. രോമാഞ്ചം എന്ന ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ ഒരിടം നേടിയ ജിത്തുമാധവൻ ആണ് ആവേശത്തിന്റെയും സംവിധാനം. രോമാഞ്ചത്തിലൂടെ പ്രേക്ഷകരിലേക്ക് ആവേശവുമായി എത്തിയ ജിത്തുമാധവന്റെ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ രംഗൻ എന്ന രംഗണ്ണനും പിള്ളേരുമാണിപ്പോൾ താരം. ‘എടാ, മോനേ…’ എന്ന വിളി വൈറലായത്തോടെ സിനിമ ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

പക്കാ റൌഡിയായി വിലസുന്ന രംഗണ്ണൻ ഒരേസമയം വില്ലനും നായകനുമായി മാറുന്ന ദൃശ്യമാണ് തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തിയത്. തന്റെ കഥാപാത്രത്തെ വളരെ രസകരമായി കൈകാര്യം ചെയ്യുന്നതിലും ഫഹദ് ഫാസിൽ പൂർണ്ണ വിജയം നേടി. കോളേജ് വിദ്യാർത്ഥികളായ മൂന്നു മലയാളികളെ ഒരു പ്രശ്നത്തിൽ നിന്ന് സഹായിക്കുന്നതിലൂടെയാണ് രംഗണ്ണൻ കടന്നുവരുന്നത്. ഒരു മികച്ച എന്റർടൈമെന്റ് സിനിമ എന്ന വാഗ്ദാനം പൂർണ്ണമായും പാലിക്കുവാൻ സിനിമയുടെ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ നടക്കുന്ന തമാശകളും കലഹങ്ങളും വളരെ രസകരമായി സിനിമയിൽ കൊണ്ട് വന്നിട്ടുണ്ട്. സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ സിനിമ കടന്നു പോകുമ്പോൾ രംഗണ്ണൻ ആവേശമായി എത്തുന്നതാണ് സിനിമയുടെ മാസ്റ്റർപ്പീസ്. രംഗണ്ണന്റെ ജീവിത പശ്ചാത്തലവും അയാൾ കടന്നുവന്ന വഴികളും അയാളുടെ മിത്രങ്ങളെയും ശത്രുക്കളെയും മറ്റും  പരിചയപ്പെടുത്തുന്നതിലൂടെ രംഗണ്ണൻ ആരെന്ന ധാരണ സിനിമായിലാദ്യം പ്രേക്ഷകർക്ക് നല്കുന്നുണ്ട്. ഒരു പക്ഷേ ഫഹദിന് മാത്രം വഴങ്ങുന്ന രംഗണ്ണൻ തിയ്യേറ്ററിൽ രണ്ട് മണിക്കൂർ നാല്പത് മിനുട്ട് പ്രേക്ഷകരെ തിയ്യേറ്ററിൽ പിടിച്ചിരുത്തി.

കന്നഡയിലും മലയാളത്തിലും വഴങ്ങുന്ന സംസാര ശൈലിയുമായ് രംഗണ്ണൻ കളത്തിലിറങ്ങുമ്പോൾ തിയ്യേറ്ററിൽ കയ്യടികൾ മുഴങ്ങി. സ്ക്രീനിലും അണിയറയിലും ഫഹദ് ഫാസിൽ നിറഞ്ഞു നിന്നു. മലയാളികൾ ഇത് വരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത  ഫഹദിനെ രംഗണ്ണൻ എന്ന കഥാപാത്രത്തിലൂടെ പുറത്തേക്ക് കൊണ്ട് വന്നതിൽ സംവിധായകൻ ജിത്തു മാധവൻ വിജയിച്ചിട്ടുണ്ട്. തമാശയും സീരിയസ്നെസ്സും ഒരുപോലെ വഴങ്ങുന്ന ഫഹദിനും വെല്ലുവിളിയായിരുന്നു രംഗണ്ണൻ എന്ന കഥാപാത്രം. രംഗണ്ണന്റെ വലംകൈയ്യായി എത്തിയ അംമ്പൻ എന്ന കഥാപാത്രത്തെ ഭാഗിയായി അവതരിപ്പിക്കുവാൻ സജിൻ ഗോപുവിന് കഴിഞ്ഞിട്ടുണ്ട്. സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതവും സിനിമയ്ക്ക് മാറ്റ് കൂട്ടി. തങ്കം മോഹൻ അവതരിപ്പിച്ച രംഗണ്ണന്റെ അമ്മ വേഷം ആകർഷണീയമായിരുന്നു.  ഇരുവരും തമ്മിലുള്ള ഫോൺസംഭാഷണം തിയ്യേറ്ററിൽ ചിരിപടർത്തി.

ആശിഷ് വിദ്യാർഥി, മൻസൂർ അലിഖാൻ, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, മിഥുൻ ജെ എസ്, പൂജ മോഹൻ രാജ്, നീരജ് രാജേന്ദ്രൻ, തുടങ്ങിയവർ ആണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. അൻവർ റഷീദ് എന്റർടൈമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിൽ അൻവർ റഷീദ്, നശ്രിയ എന്നിവരാണ് ആവേശത്തിന്റെ നിർമാണം. മികച്ച ഛായാഗ്രഹണം കൊണ്ട്  സമീർ താഹിർ ശ്രദ്ധ നേടി. പ്രേക്ഷകർക്ക് വിഷുക്കാല ബംബർ ടിക്കറ്റ് ആയിരിക്കും  ആവേശം എന്നു  നിസംശയം പറയാം.

spot_img

Hot Topics

Related Articles

Also Read

ഹക്കീം ഷാജഹാൻ നായകനായി എത്തുന്ന ‘കടകൻ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ഹക്കീം ഷാജഹാനെ നായകനാക്കി നവാഗതനായ സജിൽ മമ്പാട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘കടകന്റെ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബോധിയുടെയും എസ് കെ മമ്പാടിന്റെയുമാണ് തിരക്കഥ.

ഷെയ്ൻ നിഗവും സാക്ഷിയും പ്രധാന കഥാപത്രങ്ങൾ; ഏപ്രിൽ 24-നു റിലീസിനൊരുങ്ങി ‘ഹാൽ’

0
ഷെയ്ൻ നിഗവും സാക്ഷി വൈദ്യയും പ്രധാനകഥാപത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്നു. ഏപ്രിൽ 24- നു ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സംഗീതത്തിന് പ്രാധാന്യം നല്കുന്നതാണ് ഈ...

അരിസ്റ്റോ സുരേഷ് നായകനായി എത്തുന്നു; സംവിധാനം ജോബി വയലുങ്കൽ

0
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ അരിസ്റ്റോ സുരേഷിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു.

മമ്മൂട്ടി ചിത്രം ‘കളംകാവൽ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ‘കളംകാവൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മെഗാസ്റ്റാർ മമ്മൂട്ടി, വിനായകൻ എന്നിവർ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. നവാഗതനായ ജിതിൻ കെ ജോസയാണ് സംവിധാനം. ജിഷ്ണു ശ്രീകുമാറിന്റെയും ജിതിൻ...

‘സ്പിരിറ്റ് ഓഫ് സിനിമ’ അവാർഡ്; പായൽ കപാഡിയയെ ആദരിക്കുവാനൊരുങ്ങി ഐ. എഫ്. എഫ്. ഐ

0
കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പി ജേതാവും ഇന്ത്യയുടെ അഭിമാന മുയർത്തിയ സംവിധായികയുമായ പായൽ കപാഡിയയെ ആദരിക്കുവാനൊരുങ്ങി ഐ. എഫ്. എഫ്. ഐ. 29- മത് കേരള ചലച്ചിത്ര അക്കാദമി 2024 ഡിസംബർ 13...