ഫ്ലവേഴ്സിലെ ‘ഉപ്പും മുളകും’ എന്ന പരിപാടിയില്‍ അച്ഛനും മകളുമായി തകര്‍ത്തഭിനയിച്ച ബിജു സോപാനവും ശിവാനിയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഫാമിലി എന്‍റര്ടൈമെന്‍റ് ചിത്രം ‘റാണി’ തിയ്യേറ്ററുകളിലേക്ക്. ചിത്രം ഒക്ടോബര്‍ 6- നു തിയേറ്ററിലേക്ക് എത്തുന്നു. എസ് എം ടി പ്രൊഡക്ഷന്‍സ്, റഷാജ് എന്‍റര്‍ടൈന്‍മെന്‍റ്സ് എന്നീ ബാനറുകളില്‍ ബിനു ക്രിസ്റ്റഫര്‍, അബ്ദുള്‍ റഷീദ്, മണിക്കുട്ടന്‍, തുടങ്ങിയവരാണ് നിര്‍മ്മിക്കുന്നത്. നിസാമുദ്ദീന്‍ നാസര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് U/A സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ കഥ മണി എസ് ദിവാകറും നിസാമുദ്ദീന്‍ നാസറിന്‍റെതുമാണ്. മഖ് ബൂല്‍ സല്‍മാന്‍, കുളപ്പുള്ളി ലീല, ജയന്‍ ചേര്‍ത്തല, അന്‍സാര്‍ പള്ളുരുത്തി, കണ്ണന്‍ പട്ടാമ്പി, റിയാസ് പത്താന്‍, ജെന്‍സന്‍ ആലപ്പാട്ട്, ആരോമല്‍ ബി എസ്, കവിത ബൈജു, ദാസേട്ടന്‍ കോഴിക്കോട്, ശ്രീദേവ് പുത്തെടത്ത്, രഞ്ജന്‍ ദേവ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം അരവിന്ദ് ഉണ്ണിയും എഡിറ്റിങ് വി ഉണ്ണികൃഷ്ണനും നിര്‍വഹിക്കുന്നു.
Also Read
സംഗീതത്തിന്റെ മുത്തും പവിഴവുമായി ‘ജയവിജയം’
ജന്മം കൊണ്ട് മാത്രമല്ല, സംഗീതം കൊണ്ടും അപൂര്‍വ സമന്വയമായിരുന്നു ഈ ഇരട്ട സഹോദരന്മാര്‍. 1988- ൽ കെ ജി വിജയനും 2024- ൽ കെ ജി ജയനും ജീവിതത്തിൽ നിന്നും വിടപറഞ്ഞു. ഭക്തിഗാനരംഗത്ത് വിരാജിച്ച രണ്ട് സംഗീത മഹാതപസ്വികൾ.
മുഹമ്മദ് മുസ്തഫ ചിത്രം ‘മുറ’ ചിത്രീകരണം പൂർത്തിയായി
എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയാസ് ഷിബു നിർമ്മിച്ച് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം മുറയുടെ ചിത്രീകരണം പൂർത്തിയായി. 57 ദിവസങ്ങളായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
തിരക്കഥ സന്തോഷ് ഏച്ചിക്കാനം, സംവിധാനം രമേഷ് പിഷാരടി, നായകൻ സൌബിൻ, പുതിയ ചിത്രം വരുന്നു
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വരുന്നു. സൌബിൻ ഷാഹിർ നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് കഥാകാരൻ സന്തോഷ് ഏച്ചിക്കാനമാണ്.
മികച്ച 250 സിനിമകളിൽ 35 മലയാള സിനിമകൾ; ഏറ്റവും കൂടുതൽ റേറ്റിങ് ലഭിച്ച മലയാള ചിത്രമായി ‘ഹോം’
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയിട്ടുള്ള 250 ചിത്രങ്ങളുടെ പട്ടിക വിട്ട് ഓൺലൈൻ ഡാറ്റാ ബേസ് ആയ ഐഎംഡിബി പുറത്ത് വിട്ടു. ഇതിൽ 35 ചിത്രങ്ങൾ മലയാളത്തിൽ നിന്നുള്ളതാണ്. ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി...
‘ബ്രോ കോഡി’ല്‍ അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍’; തിരക്കഥ- സംവിധാനം ബിബിന്‍ കൃഷ്ണ
21 ഗ്രാംസ് എന്ന ക്രൈം മൂവിക്ക് ശേഷം ഇതേ ബാനറില്‍ നിര്‍മ്മിയ്ക്കുന്ന ചിത്രമാണ് ‘ബ്രോ കോഡ്’. ഇതേ ബാനറില്‍ ഒരുങ്ങിയ മറ്റൊരു ചിത്രം ഫീനിക്സ് റിലീസ് ചെയ്യാനിരിക്കവേ ആണ് ‘ബ്രോ കോഡ്’ പ്രഖ്യാപിച്ചു കൊണ്ട് ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ് രംഗത്ത് എത്തുന്നത്.