രണ്ടായിരത്തി പതിനേഴിൽ കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ വെച്ച് നടന്ന ഒരു സഭവത്തെ പ്രമേയമാക്കിക്കൊണ്ട് എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കർണ്ണാടകയിലെ കൂർഗ് ജില്ലയിലുള്ള ബുദ്ധകേന്ദ്രമായ ടിബറ്റൻ കോളനിയുടെ പിന്തുണയോട് കൂടി കുശാൽ നഗറിലാണ് ഷൂട്ടിങിന് തുടക്കം കുറിച്ചത്. വൌ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിർമ്മിക്കുന്നത്. ഹെഡ് ഗള്ളി എന്ന ഗ്രാമത്തിൽ ഫെബ്രുവരി 28- നു ലളിതമായ രീതിയിൽ ചടങ്ങുകൾ നടന്നു.
ക്രിയേറ്റീവ് ഹെഡും ലൈൻ പ്രൊഡ്യൂസറുമായ നിഖിൽ കെ. മേനോൻ സ്വിച്ചോൺ കർമ്മവും മുക്കം പോലീസ് സർക്കിൾ ഇൻസ്പെക്ടർ അൻഷാദ് ഫസ്റ്റ് ക്ലാപ്പും നല്കി. ഇരിട്ടിയിൽ 2027- ൽ നടന്ന അന്നത്തെ സംഭവത്തിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു അൻഷാദ്. ഈ സംഭവത്തെ ആസ്പദമാക്കി അൻഷാദ് എഴുതിയ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് ഷാജി മാറാട് ആണ്. റോഷൻ മാത്യു ചിത്രത്തിൽ എസ് ഐ അജീബ് എന്ന കഥാപാത്രമായി എത്തുന്നു. ശ്രുതി മേനോൻ ആണ് നായിക. വിനീത് തട്ടിൽ, ബൈജു സന്തോഷ്, അതുല്യ ചന്ദ്രൻ, എന്തിവർ, ബേബി മിത്രാസഞ്ജയ്, മാസ്റ്റർ ആര്യൻ എസ്. പൂജാരി, ഹരീഷ്, വിനോദ് സാഗർ, എന്നിവരും പ്രദക കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിങ് രഞ്ജൻ എബ്രഹാം, ഗാനരചന ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ , സംഗീതം ജെറി അമൽദേവ്, മണികണ്ഠൻ അയ്യപ്പ.