ജൂൺ 25 ന് സാജീർ സദഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പട്ടാപ്പകൽ’ തിയ്യേറ്ററുകളിൽ എത്തുന്നു. ‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജീർ സദഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടാപ്പകൽ. ശ്രീനന്ദം ഫിലിംസിന്റെ ബാനറിൽ എന്ന നന്ദകുമാർ ആണ് നിർമാണം. ഒരു കോമഡി എന്റർടൈമെന്റ് മൂവിയാണ് പട്ടാപ്പകൽ. പി എസ് അർജുൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലൻ, എസ് വി കൃഷ്ണശങ്കർ, ജോണി ആൻറണി, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, കിച്ചു ടെല്ലസ്, രമേശ് പിഷാരടി, സുധി കോപ്പ, വിനീത് തട്ടിൽ, രഞ്ജിത് കൊങ്കൽ, ഗീതി സംഗീത, രഘുനാഥ്, ആമിന, സന്ധ്യ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീതം ഷാൻ റഹ്മാൻ, ക്യാമറ കണ്ണൻ പട്ടേരി, ഛായാഗ്രഹായനം ജസ്സൽ ജഹീർ, വരികൾ മനു മഞ്ജിത്ത്.
Also Read
പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രവുമായി നടനും സംവിധായകനുമായ എം എ നിഷാദ്
പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് പി എം കുഞ്ഞിമൊയ്തീന്റെ കേസ് ഡയറികളിൽ നിന്നും സിനിമയ്ക്കുള്ള വിഷയം തിരഞ്ഞെടുത്തുകൊണ്ട് അദ്ദേഹത്തിന്റെ മകനും സംവിധായകനും നടനുമായ എം എ നിഷാദ് സിനിമയൊരുക്കുന്നു.
‘തണ്ണീർ മത്തൻ ദിനങ്ങളി’ൽ നിന്ന് നിന്ന് ‘പ്രേമലു’വിലേക്കുള്ള ദൂരം; തിയ്യേറ്ററിൽ ചിരിയുടെ പൂത്തിരികൾ കൊളുത്തി സംവിധായകനും സംഘവും
കൌമാരകാലം മുതൽ യൌവനകാലം വരെ അടിച്ചുപോളിച്ചു ജീവിക്കുന്ന പുതുതലമുറയെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകനും അഭിനേതാക്കളും.
പുതുതലമുറയെ സിനിമയിൽ അഭിനയിപ്പിക്കുന്നതിലൂടെ മാത്രമല്ല, പുതിയ കാലത്തെ ഏറ്റവും സൂക്ഷ്മമായി അവതരിപ്പിച്ച സിനിമകൂടിയാണ് പ്രേമലു.
മുന്നോട്ട് കുതിച്ച് മമ്മൂട്ടിയുടെ ‘ടർബോ’; അദ്യ ദിനം നേടിയത് 6.2 കോടി
തിയ്യേറ്ററുകളിൽ തികച്ചും വ്യത്യസ്തമായി എത്തിയ മമ്മൂട്ടി കഥാപാത്രവും മാസ്സ് കോമഡി ആക്ഷൻ കൊണ്ടുമാണ് സിനിമ കൂടുതൽ പ്രേക്ഷകരിലേക്ക് ആകർഷകമാകാൻ കാരണം
അനു പുരുഷോത്തമന്റെ തിരക്കഥയും സംവിധാനവും, നായികയായി മീനാക്ഷി; ‘സൂപ്പർ ജിംനി’യുടെ ചിത്രീകരണം പൂർത്തിയായി
റിഥം ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സൂപ്പർ ജിംനിയുടെ ചിത്രീകരണം പൂർത്തിയായി.
ഭീതിദമായ ഇരുണ്ട ഭൂതകാലങ്ങളുടെ നിലവറയ്ക്കുള്ളിലൊരു ‘ഭ്രമയുഗം’
ബ്ലാക് ആൻഡ് വൈറ്റ് ചെസ്സ് ബോർഡിനുള്ളിലെ കളിക്കളങ്ങളാണു കൊടുമൺ പോറ്റിയുടെ മന. അതിനുള്ളിൽ കറുപ്പിലും വെളുപ്പിലും മിന്നിമറയുന്ന ഭീതിദമായ പകിടകളി. അതിൽ ഒരേയൊരു രാജാവായി കൊടുമൺ പോറ്റി വാഴുന്നു. അധികാരത്തിന്റെ ഹുങ്കിന്റെ, അഹന്തയുടെ പ്രതിരൂപമായി അയാൾ നിറഞ്ഞു നിന്ന് കളി തുടരുന്നു.