ആഗസ്ത് 24 നു തിയ്യേറ്ററിലേക്ക് എത്തിയ കിങ് ഓഫ് കൊത്തയെ വരവേറ്റത് ഡീഗ്രേഡിങ് ആയിരുന്നു. എന്നാല്‍ റിലീസിന്‍റെ രണ്ടാം ദിനം ആയപ്പോഴേക്കും കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞുമറിഞ്ഞു. സൂപ്പര്‍ ഹിറ്റ് എന്ന അഭിപ്രായം എങ്ങുനിന്നും വന്നതോടെ കിങ് ഓഫ് കൊത്ത ഡീഗ്രേഡിങ്ങിനെ കടത്തിവെട്ടി. റിലീസിന്‍റെ രണ്ടാം ദിനം കിങ് ഓഫ് കൊത്ത കാണാന്‍ ഹൌസ് ഫുള്‍ ആണ്. എറണാകുളത്തെ മള്‍ട്ടിപ്ലക്സില്‍ നിന്നു മുപ്പത്തി രണ്ട് ലക്ഷം ആദ്യദിവസം നേടി. സിനിമയ്ക്കെതിരെ ആദ്യ ദിനം തന്നെ ഉയര്‍ന്നു വന്ന സൈബര്‍ ആക്രമണവും ഡീഗ്രേഡിങ്ങും ശക്തമായി കൊണ്ടിരിക്കെ ആണ് രണ്ടാം ദിനം അതിനെ മറികടക്കുന്നത്.
കൊത്ത എന്ന ഗ്രാമത്തെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. രണ്ട് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്നതാണ് ചിത്രത്തിന്‍റെ കഥ. കുടുംബം, സൌഹൃദം, പ്രണയം തുടങ്ങി നിരവധി വൈകാരികതകളിലൂടെ ചിത്രം കടന്നു പോകുന്നു. ഈ രണ്ട് കാലഘട്ടങ്ങളിലും തികച്ചും വ്യത്യസ്ത ലൂക്കില്‍ എത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ആണ് സിനിമയുടെ സവിശേഷത. അഭിലാഷ് ജോഷി സംവിധാനം ചേത കിങ് ഓഫ് കൊത്തയ്ക്ക് വന്‍ വരവേല്‍പ്പാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. വ്യത്യസ്ത ഭാഷകളില്‍ നിര്‍മ്മിച്ച കിങ് ഓഫ് കൊത്തയില്‍ ദുല്‍ഖറിനൊപ്പം ഐശ്വര്യ ലക്ഷ്മി, പ്രസന്ന, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, ഷബീര്‍ കല്ലറയ്ക്കല്‍, അനിഖ സുരേന്ദ്രന്‍, ശാന്തി കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. സീ സ്റ്റുഡിയോസും ദുല്‍ഖറിന്‍റെ വെഫെറര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയും സംഗീതം ജേക്സ് ബിജോയിയും ഷാന്‍ റഹ്മാനും നിര്‍വഹിക്കുന്നു.