സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘വേല’ നവംബര്‍- 10 നു തിയ്യേറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന് തിരക്കഥ എം സജാസിന്‍റെയും സംവിധാനം ശ്യാംശശിയുടേതുമാണ്. ക്രൈംഡ്രാമ ചിത്രമാണ് വേല. ദുല്‍ഖര്‍ സല്‍മാന്‍റെ വെഫെയര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ആര്‍ ഡി എക്സില്‍ ഹിറ്റായ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന സംഗീതസംവിധായകന്‍ സാം സി എസ് തന്നെയാണ് വേലയിലെ പാട്ടുകള്‍ക്കും സംഗീതം പകര്‍ന്നിരിക്കുന്നത്. രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിലാണ് സണ്ണി വെയ് നും ഷെയ്ന്‍ നിഗവും എത്തുന്നത്. സണ്ണി വെയിന്‍ മല്ലികാര്‍ജുന്‍ എന്ന കഥാപാത്രമായും ഷെയ്ന്‍ നിഗം ഉല്ലാസ് അഗസ്തിന്‍ എന്ന കഥാപാത്രമായും എത്തുന്നു. ചിത്രത്തില്‍ സിദ്ധാര്‍ഥ് ഭരതനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സിന്‍സില്‍ സെല്ലുലോയിഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഛായാഗ്രഹണം സുരേഷ് രാജനും മ്യൂസിക് സാം സി എസും നിര്‍വഹിക്കുന്നു
റിലീസ് തീയ്യതി അറിയിച്ച് ‘വേല;’ സണ്ണി വെയ് നും ഷെയ്ന്‍ നിഗവും പ്രധാന കഥാപാത്രങ്ങള്‍
Also Read
ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്റർനാഷണൽ ഫിലിം ജൂറി ചെയർമാനായി ശേഖർ കപൂർ
മികച്ച ചിത്രത്തിന് സുവർണ മയൂരവും 40 ലക്ഷം രൂപയും ലഭിക്കും. 15 ചിത്രങ്ങളാണ് മത്സരിക്കുന്നതിനായി എത്തുക. കൂടാതെ മികച്ച സംവിധായകൻ, നടൻ, നടി, സ്പെഷ്യൽ ജൂറി പുരസ്കാരങ്ങളും നൽകും. രജത മയൂരത്തിനായി മത്സരിക്കുന്നത് ഏഴ് ചിത്രങ്ങളാണ്.
പുതുമുഖങ്ങളുമായി എത്തുന്ന ‘സമാധാന പുസ്തകം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിച്ച് രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ‘സമാധാന പുസ്തകം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
നിത്യമേനോനും ഷറഫുദ്ദീനും ഒന്നിക്കുന്ന ‘മാസ്റ്റര്‍ പീസ്’ വെബ് സീരീസ് ഉടന്‍ ഹോട്സ്റ്റാറില്‍
ലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ‘കേരള ക്രൈം ഫയല്‍സി’ന് ശേഷം ഹോട്സ്റ്റാര്‍ പുറത്തിറക്കുന്ന വെബ് സീരീസ് ‘മാസ്റ്റര്‍ പീസ് ഉടന്‍. നിത്യമേനോനും ഷറഫുദ്ദീനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.
2023- ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപനം; മികച്ച ചിത്രമായി ‘ആട്ടം’, മികച്ച നടന്മാരായി ബിജു മേനോനും വിജയരാഘവനും, നടിമാർ...
അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ: ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫും ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്
ചിരിയുടെ പൂരം തീർക്കാൻ ഫെബ്രുവരി 9-ന് ജി സി സി യിലേക്കും വരുന്നു ‘അയ്യർ ഇൻ അറേബ്യ’
കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നല്കുന്ന കോമഡി എന്റർടൈമെന്റ് മൂവി അയ്യർ ഇൻ അറേബ്യ ജി സി സിയിലേക്ക് ഫെബ്രുവരി 9 ന് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.