Thursday, April 3, 2025

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ വുമായി ഗിരീഷ് എ ഡി വീണ്ടും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പ്രേമലു’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശശീയം പുഷ്കരൻ, ഫഹദ് ഫാസിൽ, തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമലു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.

നസ്ലിൻ, മമിത ബൈജു, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ അഖില ഭാർഗ്ഗവൻ, മീനാക്ഷി രവീന്ദ്രൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽതാഫ് സലീം, തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. തല്ലുമാല,  ഗപ്പി, അമ്പിളി, എന്നീ ചിത്രങ്ങൾക്ക് ശേഷം സംഗീതം നല്കുന്നത്  വിഷ്ണു വിജയ് ആണ്. എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ്.

spot_img

Hot Topics

Related Articles

Also Read

ചലച്ചിത്ര ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

0
മലയാള സിനിമയ്ക്കും മലയാളികൾക്കും ഗൃഹാതുരത്വമുണർത്തുന്ന ഒട്ടനവധി പാട്ടുകൾ സമ്മാനിച്ച ചലച്ചിത്ര ഗാനരചയിതാവും തിരക്കഥാകൃത്തുമായ  മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78- വയസ്സായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ വെച്ചായിരുന്നു മരണം. നാനൂറിലേറെ സിനിമാഗാനങ്ങളും...

ഫെഫ്ക വാർഷിക ജനറൽ കൌൺസിലിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
പ്രസിഡന്റായി സിബി മലയിലിനെയും ജനറൽ സെക്രട്ടറിയായി ബി. ഉണ്ണികൃഷ്ണനെയും വർക്കിങ് സെക്രട്ടറിയായി സോഹൻ സീനുലാലിനേയും ട്രഷററായി ആർ. എച്ച് സതീഷിനെയും തിരഞ്ഞെടുത്തു.

പി ആര്‍ ഒ സംഘടന ഫെഫ്കയുടെ പ്രസിഡന്‍റായി അജയ് തുണ്ടത്ത്, എബ്രഹാം ലിങ്കണ്‍ സെക്രട്ടറി

0
പി ആര്‍ ഒമാരുടെ സംഘടനയായ ഫെഫ്കയുടെ പുതിയ യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്ത് പ്രസിഡന്‍റും എബ്രഹാം ലിങ്കണ്‍ സെക്രട്ടറിയുമായി

വൃത്തിയുടെയും വൃത്തികേടിന്‍റെയും രാഷ്ട്രീയം പറഞ്ഞ് മാൻഹോൾ

0
“പെണ്ണുങ്ങൾക്ക് ഇതൊക്കെ ചെയ്യാനാകുമോ എന്ന സംശയമായിരുന്നു താൻ ഈ രംഗത്തേക്ക് കടന്നുവന്ന സമയത്തു ഉണ്ടായിരുന്നത്. ഇനി അഥവാ അങ്ങനെ ചെയ്‌താൽ തന്നെ അവൾ ഒരു ആൺകുട്ടിയെപ്പോലെ  മിടുക്കി എന്നായിരുന്നു സമൂഹത്തിന്‍റെ ഒരു വിഭാഗം ആള്‍ക്കൂട്ടം വിശേഷിപ്പിച്ചിരുന്നത്”

ആഘോഷമായി ആൻറണി തിയ്യേറ്ററുകളിൽ; ഏറ്റെടുത്ത് പ്രേക്ഷകർ

0
ഡിസംബർ ഒന്നിന് തിയ്യേറ്ററിലേക്കിറങ്ങിയ ‘ആൻറണി’യെ ആവേശപൂർവ്വം സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. ജോഷി- ജോജു ജോർജ്ജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു