നസ്ലെന് കെ ഗഫൂര്‍, മീനാക്ഷി, മാത്യു തോമസ്, ബിനു പപ്പു തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന റൊമാന്റിക് കോമഡി ഡ്രാമ ‘ജേര്‍ണി ഓഫ് ലവ് 18+’ ഇനി സോണി ലിവില്‍ കാണാം. അരുണ്‍ ഡി ജോസ് സംവിധാനം നിര്‍വഹിച്ച ഈ ചിത്രം സെപ്തംബര്‍ 15- മുതലാണ് സോണില്‍ ലിവില്‍ എക്സ്ക്ലുസിവായി സ്ട്രീം ചെയ്യുക. യുവാക്കളിലും മുതിര്‍ന്നവരിലുമുള്ള വിവാഹത്തെക്കുറിച്ചുള്ള വ്യത്യസ്ത ധാരണകളെക്കുറിച്ച് ചിത്രം ചര്‍ച്ച ചെയ്യുന്നു. അരുണ്‍ ഡി ജോസും രവീഷ് നാഥും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത്.
Also Read
ഫെബ്രുവരി 20 നു ‘ഓഫീസർ ഓൺ ഡ്യൂട്ടി’ തിയ്യേറ്ററുകളിലേക്ക്
കുഞ്ചാക്കോ ബോബനും പ്രിയാമണിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’ ഫെബ്രുവരി 20- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ജിത്തു അഷ്റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായാട്ട്, ഇരട്ട എന്നീ...
ജനുവരി 31- നു തിയ്യേറ്ററുകളിൽ എത്തുന്നു ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’
ഒരു പാലക്കാടൻ ഗ്രാമത്തിന്റെ കഥാപശ്ചാത്തലവുമായി ജിഷ്ണു ഹരീന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പറന്ന് പറന്ന് പറന്ന്’ എന്ന ചിത്രo ജനുവരി 31- നു തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ഉണ്ണി ലാലുവും...
നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ സ്ഥാനത്തേക്ക്
നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാദമിയുടെ താൽകാലിക ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു. ഹേമ കമ്മീഷൻ റിപ്പോർട്ടിനോടനുബന്ധിച്ച് ബംഗാളി നടി ഉന്നയിച്ച ലൈംഗികപീഡന ആരോപണത്തെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം രാജി വെച്ച ഒഴിവിലേക്കാണ്...
മലൈക്കോട്ടൈ വാലിബൻ; ട്രെയിലർ ഉടൻ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ടീസർ ഉടൻ പുറത്തിറങ്ങും. ഡിസംബർ 6 ന് വൈകീട്ട് അഞ്ചുമണിക്ക് ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്യുമെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുച്ചു വരവിനൊരുങ്ങി പാർവതി; ‘പുതിയ പോസ്റ്ററുമായി ‘ഉള്ളൊഴുക്ക്’
രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക് ശേഷം പാർവതി തിരുവോത്ത് സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നു. ഉർവശി ആണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.