Thursday, April 3, 2025

റൊമാന്റിക് ഡ്രാമയിൽ വീണ്ടും ഉണ്ണിലാൽ; ചിത്രീകരണം പുരോഗമിക്കുന്നു

ഉണ്ണി ലാലു പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് പുരോഗമിക്കുന്നു. ജിഷ്ണു ഹരീന്ദ്ര വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടില്ല. കായ്പ്പോള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അഞ്ജു കൃഷ്ണ അശോക് ആണ് നായികയായി എത്തുന്നത്. ജിഷ്ണു ഹരീന്ദ്ര വർമ്മ നോ മാൻസ് ലാൻഡ് എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ  ചിത്രീകരണമാണ് ഇപ്പോൾ  നടന്നുകൊണ്ടിരിക്കുന്നത്. രേഖ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിന് ശേഷം ഉണ്ണി ലാലു അഭിനയിക്കുന്ന സിനിമയാണിത്.

സിദ്ധാർഥ് ഭരതൻ, വിജയരാഘവൻ, സജിൻ ചെറുകയിൽ, വിജയരാഘവൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജെ എം ഇൻഫോടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ വിഷ്ണുവിന്റേതാണ്.

spot_img

Hot Topics

Related Articles

Also Read

ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇനി നെറ്റ്ഫ്ലിക്സിൽ ആസ്വദിക്കാം

0
ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്ത ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും മാർച്ച് എട്ട് മുതൽ നെറ്റ്ഫ്ലിക്സിൽ കാണാം.

‘ആവേശ’ക്കൊടുങ്കാറ്റ് വീശി ഫഹദ് ചിത്രം വ്യാഴായ്ച തിയ്യേറ്ററുകളിൽ

0
രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ആവേശം ഈദ്- വിഷു സ്പെഷ്യലായി ഏപ്രിൽ 11 ന്  വ്യാഴായ്ച തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

സെക്കന്റ് ലുക്ക് പോസ്റ്ററുമായി ‘സീക്രട്ട്’

0
എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീക്രട്ട്. ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദ് നിർമ്മിക്കുന്ന ചിത്രത്തിൽ തിരക്കഥയും കഥയും എസ് എൻ സ്വാമി തന്നെയാണ്.

‘ബന്നേർഘട്ട’ യ്ക്കു ശേഷം ‘ഉയിർപ്പ്’; ത്രില്ലറുമായി വിഷ്ണു നാരായണൻ രചനയും സംവിധാനവും

0
പ്രേക്ഷക ശ്രദ്ധ നേടിയ ‘ബന്നോർഘട്ട’ യ്ക്കു ശേഷം വിഷ്ണു നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ഉയിർപ്പിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഒരു സ്ലാഷർ ത്രില്ലർ ചിത്രമാണ് ഉയിർപ്പ്.

ഒടുവിൽ അംഗീകൃത കലാരൂപമായി മിമിക്രിയെ അംഗീകരിച്ച് സർക്കാർ

0
കേരള സംഗീത നാടക അക്കാദമിയുടെ കലാരൂപങ്ങളുടെ പട്ടികയിൽ മിമിക്രിയേയും സർക്കാർ അംഗീകരിച്ച് കൊണ്ടുള്ള പുതിയ നിയമ ഭേദഗതി വരുത്തി.