നല്ല നിലാവുള്ള രാത്രിക്ക് ശേഷം സാന്ദ്രാപ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാന്ദ്രാതോമസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘ലിറ്റില്‍ ഹാര്‍ട് സി’ന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ കട്ടപ്പനയിലെ ആനവിലാസം എന്ന സ്ഥലത്തു വെച്ചാണ് നടന്നത്. നടന് രഞ്ജിപണിക്കര്‍ ദീപം കൊളുത്തി. ഷെയിന്‍ നിഗവും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആന്റോ ജോസ് പെരേരെയും എബി ട്രീസാ പോളും ചേര്‍ന്നാണ്. മെംബര്‍ രമേശന് ആണ് ഇരുവരും സംവിധാനം ചെയ്ത ഒടുവിലത്തെ സിനിമ.
ഏലത്തോട്ടം നടത്തിക്കൊണ്ട് പോകുന്ന ഇടുക്കിയിലെ മലയോര കര്‍ഷകരുടെ ജീവിത കഥ പറയുന്ന ഫാമിലി എന്റര്‍ടൈമെന്റ് മൂവിയാണിത്. രണ്ട് കുടു൦ബങ്ങള്ക്കിടയിലെ മൂന്നു പേരുടെ പ്രണയകഥയാണ് ചിത്രം പറയുന്നത്. ഭീഷ്മപര്‍വം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അനഘയാണ് നായിക. ബാബുരാജ്, ജാഫര്‍ ഇടുക്കി, മാല പാര്‍വതി, ചെമ്പന്‍ വിനോദ്, രമ്യ സുവി, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ രാജേഷ് പിന്നാടന്‍, സംഗീതം കൈലാസ്, ഛായാഗ്രഹണം ലുക്ക് ജോസ് എഡിറ്റിങ് നൌഫല്‍ അബ്ദുള്ള.