Friday, November 15, 2024

വാസുദേവ് സനൽ ചിത്രം ‘അന്ധകാരാ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

എയ്സ് ഓഫ് ഹാർട്ട് സിനി പ്രൊഡക്ഷൻസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിച്ച് എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും തിരക്കഥ എഴുതി വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അന്ധകാരാ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇരുവട്ടം മണവാട്ടി, പ്രിയം, ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ ശ്രദ്ധേയ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് വാസുദേവ് സനൽ.

സിനിമയുടെ പേര് പോലെ തന്നെ ഒരു വയലൻസ് ത്രില്ലർ മൂവീയാണ് ‘അന്ധകാരാ’. ദിവ്യ പിള്ളയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. വിനോദസാഗർ, ആൻറണി ഹെന്റി, ചന്തുനാഥ്, അജീഷ പ്രഭാകരൻ, മെറീന മൈക്കിൾ, ധീരജ് ഡെന്നി, സുധീർ കരമന, ജയരാജ് കോഴിക്കോട്, കെ ആർ ഭരത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം മനോ വി നാരായണൻ,  എഡിറ്റിങ് അനന്ദു വിജയ്, സംഗീതം സ്റ്റിൽസ്- ഫസൽ ഉൾ ഹക്ക് .

spot_img

Hot Topics

Related Articles

Also Read

തങ്കമണി കൊലക്കേസ് സിനിമയാകുന്നു- ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി  

0
എണ്‍പതുകളുടെ പകുതിയില്‍ കേരള രാഷ്ട്രീയത്തെ പ്രതിക്കൂട്ടിലാക്കിയ ഇടുക്കിയിലെ സംഭവത്തെ ആസ്പദമാക്കിയ ഈ സിനിമയില്‍ നായകനായി എത്തുന്നത് ദിലീപ് ആണ്.

ട്രയിലറിൽ തിളങ്ങി മോഹൻലാൽ; കിടിലൻ ഡയലോഗിൽ ‘മലൈക്കോട്ടൈ വാലിബൻ’ ടീസർ

0
കിടിലൻ ഡയലോഗുമായി മോഹൻലാൽ നായകനാകുന്ന മലൈക്കോട്ടൈ വാലിബാന്റെ ടീസർ പുറത്തിറങ്ങി. ‘കൺകണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണാൻ പോകുന്നത് നിജം’ ടീസറിലെ ഈ ഡയലോഗ് പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.

‘മഹാറാണി’യിൽ നർമ്മവുമായി ഷൈനും റോഷനും; ട്രയിലർ പുറത്ത്

0
ജി മാർത്താണ്ഡന്റെ കോമഡി എന്റർടൈമെന്റ്  ചിത്രമായ മഹാറാണിയുടെ ട്രയിലർ റിലീസായി. ഇതിന് മുൻപ് പുറത്തിറങ്ങിയ ടീസറുകളും ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

‘ആന്‍റണി’യില്‍ ജോജു ജോര്‍ജ്ജു൦ കല്യാണിയും; നവംബര്‍ 23- നു തിയ്യേറ്ററിലേക്ക്

0
ഐന്‍സ്റ്റീന്‍ മീഡിയയുടെയും നെക്സ്റ്റല്‍ സ്റ്റുഡിയോയുടെയും അള്‍ട്രാമീഡിയ എന്‍റര്‍ടൈമെന്റിന്‍റെയും ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോളും സുശീല്‍ കുമാര്‍ അഗ്രവാളും നിതിന്‍ കുമാറും രജത് അഗ്രവാളും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചലച്ചിത്രതാരം കനകലത അന്തരിച്ചു

0
മലയാള സിനിമ- സീരിയൽ അഭിനേത്രി കനകലത അന്തരിച്ചു. പാർക്കിൻസൺ അസുഖവും മറവി രോഗവും  മൂലം വർഷങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം