Thursday, April 3, 2025

വിജയം കൊയ്ത് ആര്‍ ഡി എക്സ്; ആന്‍റണി വര്‍ഗീസ് നായകനായി അടുത്ത ചിത്രം

നീരജ് മാധവന്‍, ഷൈന്‍ നിഗം, ആന്‍റണി വര്‍ഗീസ് തുടങ്ങിയ യുവതാരനിരകള്‍ അഭിനയിച്ച തകര്‍പ്പന്‍ ചിത്രം ആര്‍ ഡി എക്സിന് പിന്നാലെ ആന്‍റണി വര്‍ഗീസിനെ നായകനാക്കി വീക്കെന്‍റ് ബ്ലോക് ബസ്റ്റര്‍സിന്‍റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന അടുത്ത ചിത്രമൊരുങ്ങുന്നു.  നവാഗതനായ അജിത്ത് മാമ്പിള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു. ചിത്രം കടല്‍ പശ്ചാത്തലത്തിലുള്ള  ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമയാണ്. തമിഴ് സംവിധായകനായ എസ് ആര്‍ പ്രഭാകരന്‍, സലീല്‍- രഞ്ജിത്, ഫാന്‍റം പ്രവീണ്‍, പ്രാശോഭ് വിജയന്‍ തുടങ്ങിയവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിന് തിരക്കഥ സതീഷ് തോന്നക്കല്‍, റോയലിന്‍ റോബര്‍ട്ട്, അജിത്ത് മാമ്പിള്ളി തുടങ്ങിയവര്‍ നിര്‍വഹിക്കുന്നു. സംഗീതവും പശ്ചാത്തലവും സാം സി എസ്, ഛായാഗ്രഹണം ജിതിന്‍ സ്റ്റാന്‍ സിലോസിസ്.  

spot_img

Hot Topics

Related Articles

Also Read

റിമ കല്ലിങ്കൽ നായിക ‘തിയ്യേറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
അൻജന വാർസിന്റെ ബാനറിൽ അൻജന ഫിലിപ്പും വി എ ശ്രീകുമാറും ചേർന്ന് നിർമ്മിച്ച് സജിൻ സാബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘തിയ്യേറ്റർ- എ മിത്ത് ഓഫ് റിയാലിറ്റി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

‘തുണ്ടി’ൽ ബിജു മേനോനും ഷൈൻ ടോം ചാക്കോയും; സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ്

0
തല്ലുമാല, അയൽവാശി തുടങ്ങിയവയാണ് ആഷിഖ് ഉസ്മാൻ സംവിധാനം ചെയ്ത മറ്റ് സിനിമകൾ. പൊലീസ് കഥയാണ് പ്രമേയം. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് റിയാസ് ഷെരീഫും കണ്ണപ്പനുമാണ്.

റിലീസിനൊരുങ്ങി ‘ചാപ്പക്കുത്ത്’

0
ജെ. എസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ ജോളി ഷിബു നിർമ്മിച്ച് നവാഗതരായ അജേഷ് സുധാകരൻ, മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ചാപ്പക്കുത്ത് ഏപ്രിൽ അഞ്ചിന് തിയ്യേറ്ററുകളിൽ എത്തും. 

രണ്ടാം ഭാഗവുമായി ‘വാഴ’

0
വിപിൻദാസിന്റെ തിരക്കഥയിൽ സാവിൻ  സംവിധാനം ചെയ്ത് പ്രേക്ഷക സ്വീകാര്യത നേടിയ വാഴ- ബയോപ്പിക് ഓഫ് എ ബില്ല്യൺ ബോയ്സ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. ജയജയജയ ഹേ, ഗുരുവായൂരമ്പലനടയിൽ എന്നിവ വിപിൻദാസ്...

‘കിഷ്ക്കിന്ധാകാണ്ഡ’ത്തില്‍ ഒന്നിച്ച് ആസിഫ് അലിയും നിഷാനും

0
പതിനൊന്നു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച് ആസിഫ് അലിയും നിഷാനും. ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ഋതു എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി അഭിനയിച്ചത്.