Friday, November 15, 2024

വിജയരാഘവൻ പ്രധാന കഥാപാത്രമായി എത്തുന്ന ‘ഔസേപ്പിന്റെ ഒസ്യത്ത്’ ചിത്രീകരണം ആരംഭിച്ചു

നവാഗതനായ ശരത് ചന്ദ്രൻ സംവിധാനം ചെയ്ത് വിജയരാഘവൻ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രം ഔസേപ്പിന്റെ ഒസ്യത്ത്’ചിത്രീകരണം ആരംഭിച്ചു. മെഗൂർ ഫിലിംസിന്റെ ബാനറിൽ എഡ്വേർഡ് ആന്റണി ആണ് നിർമ്മാണം. മതാചാര്യൻമാരായ ഫാദർ ജോമിൻ, അനീഷ് തിരുമേനി, നിസാമുദ്ദീൻ ഉസ്താദ് എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രത്തിന്റെ പൂജചടങ്ങുകൾ നിർവഹിച്ചത്. എഡ്വേർഡ് ആൻറണി സ്വിച്ചോൺ കർമ്മവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുശീൽ തോമസ് ഫസ്റ്റ് ക്ലാപ്പും നല്കി.

നിർമാതാവ് എഡ്വേർഡ് ആൻറണി, വിജയരാഘവൻ, സംവിധായകൻ ശരത്ചന്ദ്രൻ, ജോജി മുണ്ടക്കയം, ഹേമന്ത് മേനോൻ, അഞ്ജലി കൃഷ്ണ, സുശീൽ തോമസ്, സ്ലീബാ വർഗീസ്, ഹസൽ ഹസൻ എന്നിവർ ഭദ്രദീപം തെളിയിച്ചു. ഒരു ഇമോഷണൽ ഫാമിലി ഡ്രാമയാണ് ഈ ചിത്രം. ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ജോജി മുണ്ടക്കയം, അഞ്ജലി കൃഷ്ണ, സെറീൻ ശിഹാബ്, ശ്രീരാഗ്, കനി കുസൃതി, സജാദ് ബ്രൈറ്റ്, ഹേമന്ത് മേനോൻ, ജയിംസ് എല്യാ തുടങ്ങിയവരും പ്രധാനകഥാപാത്രമായി എത്തുന്നു. ഫസൽ ഹസ്സനാണ് തിരക്കഥ എഴുതിയത്. സംഗീതം സുമേഷ് പണിക്കർ, ഛായാഗ്രഹണം അരവിന്ദ് കണ്ണാബിരൻ, എഡിറ്റിങ് ബി.  അജിത്ത് കുമാർ, ഏലപ്പാറ, പീരുമേട് ഭാഗങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകും

spot_img

Hot Topics

Related Articles

Also Read

ബിജു മേനോൻ- ആസിഫ്അലി ചിത്രം ‘തലവൻ’ മെയ് 24 ന് തിയ്യേറ്ററിലേക്ക്

0
ബിജുമേനോനെയും ആസിഫ്അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി ക്കൊണ്ട് ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘തലവൻ’ മെയ് 24 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

മലയാളത്തിലെ നാഗവല്ലിയായി ‘ചന്ദ്രമുഖി 2‘ ല്‍ കങ്കണ- ട്രെയിലര്‍ പുറത്ത്

0
മലയാള സിനിമ കയ്യൊപ്പ് ചാര്‍ത്തിയ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന്‍റെ തമിഴ് പതിപ്പ് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമായ ചന്ദ്രമുഖി 2 വില്‍ നാഗവല്ലിയായി കങ്കണ റണൌട്ട് എത്തുന്നു

ചിരിയുടെ പൂരം തീർക്കുവാൻ ധ്യാൻ ശ്രീനിവാസൻ വീണ്ടും ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘കോപ് അങ്കിൾ’

0
ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ വിനയ് ജോസ് സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രം ‘കോപ് അങ്കിൾ’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

0
മലയാള സിനിമയിലെ സഹ സംവിധായകനായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുഡ് ബാൽ കളിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം . സഹ സംവിധാനം കൂടാതെ മികച്ച ശില്പി കൂടിയായിരുന്നു...

47- മത് വയലാര്‍ സാഹിത്യപുരസ്കാരത്തിന് ശ്രീകുമാരന്‍ തമ്പി അര്‍ഹനായി

0
47- മത് വയലാര്‍ സാഹിത്യ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്ക് ലഭിച്ചു. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന കൃതിയാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഒരു ലക്ഷം രൂപയും  പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കലശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം