Friday, November 15, 2024

വിടപറഞ്ഞ്  മലയാള സിനിമയുടെ മുത്തശ്ശി; നടിയും സംഗീതജ്ഞയുമായ ആർ. സുബ്ബലക്ഷ്മി അന്തരിച്ചു

മലയാള സിനിമയിൽ മുത്തശ്ശി വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന നടിയും സംഗീതജ്ഞയുമായ ആർ. സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.  വാർദ്ധക്യ സഹജമായ അസുഖമായിരുന്നു. ഓൾ ഇന്ത്യ റെഡിയോയിൽ തെന്നിന്ത്യയിലെ ആദ്യ വനിത കമ്പോസറായിരുന്നു സുബ്ബലക്ഷ്മി. 1951- ൽ റേഡിയോ ജോലിയിലേക്ക് പ്രവേശിച്ചു. കുട്ടിക്കാലം തൊട്ട് കലാമേഖലയിൽ പ്രാവീണ്യം തെളിയിച്ചിരുന്നു സുബ്ബലക്ഷ്മി. രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അഭിനയ ജീവിതത്തിന് തുടക്കമിട്ട സുബ്ബലക്ഷ്മിയെത്തേടി പിന്നീട് നിരവധി മുത്തശ്ശി കഥാപാത്രങ്ങൾ എത്തിക്കൊണ്ടിരുന്നു.

പാണ്ടിപ്പട, സീത കല്യാണം, തിളക്കം, കല്യാണ രാമൻ, പ്രണയ കഥ, സി ഐ ഡി മൂസ, റാണി പദ്മിനി, വൺ, സൌണ്ട് തോമാ, തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. മലയാള സിനിമയ്ക്ക് പുറമെ ഇതരഭാഷകളിലും സുബ്ബലക്ഷ്മി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കല്യാണ രാമുദു, രാമൻ തേടിയ സീതൈ, ഹൊഗനസു, ഹൌസ് ഓണർ, മധുരമിതം, ഏക് ദീവാന ഥാ, ദിൽബേചാര, യാ മായ ചേ സാ വേ, ഇൻ ദി നെയിം ഓഫ് ഗോഡ്, തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു.കൂടാതെ  മലയാളത്തിൽ ദൂരദർശനിലെ ഗന്ധർവ്വയാമം, വളയം തുടങ്ങി നിരവധി  സീരിയലുകളിലും അഭിനയിച്ചു. ഡബ്ബിങ് ആർട്ടിസ്റ്റും ഗായികയുമാണ് സുബ്ബലക്ഷ്മി. രുദ്രസിംഹാസനം, ജിമ്മി എഈ വീടിന്റെ ഐശ്വര്യം, മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി തുടങ്ങിയ ചിത്രങ്ങളിൽ ഗാനമാലപിക്കുകയും ജാക്ക് ദാനിയേൽ, റോക്ക് ആൻഡ് റോൾ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് വേണ്ടി ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. നടിയും നർത്തകിയുമായ താരകല്യാൺ അടക്കം മൂന്നു മക്കൾ. ഭർത്താവ് പരേതനായ കല്യാണ കൃഷ്ണൻ.

spot_img

Hot Topics

Related Articles

Also Read

ചലച്ചിത്ര നിര്‍മ്മാതാവ് ബൈജു പണിക്കര്‍ അന്തരിച്ചു

0
1987-ല്‍ പുറത്തിറങ്ങിയ ‘ഒരു മെയ് മാസപ്പുലരിയില്‍’ എന്ന ചിത്രത്തിലെ നിര്‍മാതാക്കളില്‍ ഒരാളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെ നിരവധി സ്വതന്ത്ര്യ ടെലിവിഷന്‍ പ്രോഗ്രാമുകളുടെ നിര്‍മാതാവായിരുന്നു.

‘വ്യക്തിപരമായി ഏറെ അടുപ്പവും ബഹുമാനവുമായിരുന്നു’- ഓര്‍മകളിലെ പി വി ജി യെ ഓര്‍ത്തെടുത്ത് മോഹന്‍ലാല്‍

0
'മാതൃഭൂമി ദിനപ്പത്രത്തിന്‍റെ ഡയറക്ടര്‍ പദവിയടക്കം ഒട്ടേറെ സ്ഥാനങ്ങള്‍ അലങ്കരിച്ച ആ മഹനീയ വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികള്‍’

പത്രപ്രവർത്തകനും നടനുമായ വേണുജി അന്തരിച്ചു

0
പത്രപ്രവർത്തകനും സീരിയൽ- ചലച്ചിത്ര താരവും നടകനടനുമായ വേണു ജി എന്ന ജി. വേണുഗോപാൽ അന്തരിച്ചു. 65 വയസ്സായിരുന്നു. കേരളപത്രികയുടെ സഭ എഡിറ്റർ ആയിരുന്നു ഇദ്ദേഹം. വൃക്കസംബന്ധമായ അസുഖത്താൽ ഏറെനാളുകളായി ചികിത്സയിൽ ആയിരുന്നു.

ജയിലര്‍ പ്രൊമോ വീഡിയോയില്‍ കിടിലന്‍ ലുക്കിലെത്തി വിനായകന്‍

0
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് സൂപ്പര്‍സ്റ്റാര്‍  രജനികാന്ത് നായകനായി എത്തുന്ന ചിത്രം ജയിലറിലെ പ്രൊമോ വീഡിയോയില്‍ കിടിലന്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് വിനായകന്‍.

ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിൽ ഇന്ദ്രജിത്ത്, ടീസർ പുറത്ത്

0
ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ ചിത്രത്തിൽ ഇന്ദ്രജിത്ത് നായകവേഷത്തിൽ എത്തുന്നു. നവാഗതനായ ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ അനൌൺസ്മെന്റ് ടീസർ റിലീസ് ചെയ്തു. നൊ വേ ഔട്ട് എന്ന ചിത്രത്തിന്...