Friday, November 15, 2024

വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ ഒ ടി ടി യിൽ

വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ ഒ ടി ടി യിൽറിലീസ് ചെയ്തു. സോണി ലൈവിലാണ് ചിത്രം റിലീസ് ചെയ്തത്. ഏപ്രിൽ 11 ന് ആണ് ചിത്രം  തിയ്യേറ്ററുകളിൽപ്രദർശിപ്പിച്ചത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത് ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും  നിവിൻ പോളിയുമാണ്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മാണവും നിർവഹിച്ച ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം’.

വിനീത് ശ്രീനിവാസന്റേതാണ് തിരക്കഥയും. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, അർജുൻ ലാൽ, നീത പിള്ളൈ, കലേഷ് രാമാനന്ദ്, ഷാൻ റഹ്മാൻ തുടങ്ങിയ നിരവധി പേര് കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം വിശ്വജിത്ത്, സംഗീതം അമൃത് റാംനാഥ്, എഡിറ്റിങ് രഞ്ജൻ എബ്രഹാം.

spot_img

Hot Topics

Related Articles

Also Read

പൃഥ്വിരാജും ബേസിലും പ്രധാന വേഷത്തിൽ; പുതിയ ടീസറുമായി ‘ഗുരുവായൂരമ്പലനടയിൽ’

0
ജയ ജയ ജയ ഹേ ‘ എന്ന സൂപ്പർ ഹിറ്റ് ജനപ്രിയ ചിത്രത്തിന് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘ഗുരുവായൂരമ്പലനടയിൽ’ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

സ്ത്രീകൾക്കായി പ്രത്യേക ഷോയുമായി ‘ഒരു കട്ടിൽ ഒരു മുറി’

0
സമൂഹത്തിലും വീടകങ്ങളിലും ഒറ്റപ്പെടുന്ന സ്ത്രീജീവിതങ്ങളുടെ കഥ പറഞ്ഞു കൊണ്ട് ‘ഒരു കട്ടിൽ ഒരു മുറി’ തിയ്യേറ്ററിൽ മികച്ച പ്രതികരണം നേടിക്കൊണ്ട് വിജയകരമായി പ്രദർശനം തുടരുന്നു. സ്ത്രീപ്രാതിനിധ്യമുള്ള സിനിമയായതിനാൽ പൊന്നാനി ഐശ്വര്യ തിയ്യേറ്ററിൽ സ്ത്രീകൾക്ക്...

കിടിലൻ സംഘട്ടനങ്ങളുമായി ‘ഇടിയൻ ചന്തു’ ടീസർ പുറത്ത്

0
വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഇടിയൻ ചന്തുവിന്റെ ഉഗ്രൻ സംഘട്ടന രംഗമുള്ള ടീസർ റിലീസായി. പീറ്റർ ഹെയ്ൻ ആണ് ഈ സംഘട്ടന രംഗം ഒരുക്കിയിരിക്കുന്നത്.

തിരക്കഥ സന്തോഷ് ഏച്ചിക്കാനം, സംവിധാനം  രമേഷ് പിഷാരടി, നായകൻ സൌബിൻ, പുതിയ ചിത്രം വരുന്നു

0
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വരുന്നു. സൌബിൻ ഷാഹിർ നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്  കഥാകാരൻ സന്തോഷ് ഏച്ചിക്കാനമാണ്.

നടന്‍ കുണ്ടറ ജോണി അന്തരിച്ചു

0
വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സുപരിചിതനായിരുന്ന നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71- വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.