Friday, November 15, 2024

വില്പനക്കെടുക്കാത്ത ജീവിതങ്ങൾ

അവനവനെക്കൊണ്ട് സ്വയം ലാഭയേതുമില്ലാതെ ഇരുണ്ട മുറിക്കകത്ത് മറ്റുള്ളവർക്കായി ജീവിതം ജീവിച്ചു തീർക്കേണ്ടി വരുന്ന അനേകം സ്ത്രീജീവിതങ്ങളുടെ  പകർപ്പാണ് മനോരഥങ്ങളിലെ ‘വില്പന’. എം ടി വാസുദേവൻനായരുടെ എട്ട് ചെറുകഥകളെ കോർത്തിണക്കിക്കൊണ്ട് പുറത്തിറങ്ങിയ മനോരഥങ്ങൾ എന്ന സിനിമയിൽ ഒരു ഭാഗമാണ്  അദ്ദേഹത്തിന്റെ മകൾ അശ്വതി സംവിധാനം ചെയ്ത വില്പന. ഒൻപത് സെഗ്മെന്റ് ആന്തോളജിയിൽ അടങ്ങുന്ന ചെറുകഥകളുടെ ചലച്ചിത്രമാണ് മനോരഥങ്ങൾ. ചിത്രത്തിലെ പ്രധാനകഥാപാത്രമായ ശ്രീമതി പരേഖ് എന്ന കഥാപാത്രത്തെ ഭംഗിയായി സ്ക്രീനിൽ കൊണ്ടുവരാൻ നടിയായ മധുവിനു കഴിഞ്ഞിട്ടുണ്ട്.

കഥാപാത്രങ്ങളും അവരുടെ ജീവിതസാഹചര്യങ്ങളും എത്രത്തോളം  ശാരീരികമായും മാനസികമായും വേട്ടയാടുന്നതെന്നതിന് ഉദാഹരണമാണ്  വില്പനയിലെ ശ്രീമതി പരേഖ്. അതിസമ്പന്നതയാൽ പൊതിഞ്ഞു വെച്ച വർണ്ണപ്പകിട്ടാർന്ന ജീവിതങ്ങളുടെ ഉള്ളറകൾക്കുള്ളിൽ പൊടിമൂടിക്കിടക്കുന്ന യാഥാർഥ്യങ്ങളെ തോട്ടുനോക്കുമ്പോൾ വികാരങ്ങൾ മരവിച്ചുപോയ മരപ്പാവയുടെ ദൃശ്യമാണ് മനസ്സിലേക്ക് ഓടിയെത്തുക. ശ്രീമതി പരേഖ് അത്തരം വർണ്ണശബളമായ ജീവിതത്തിനുള്ളിൽ ശ്വാസം മുട്ടി പിടയുന്നവളാണ്. അവർ മാത്രമല്ല, അവർ ജീവിക്കുന്ന നഗരവും അങ്ങനെ തന്നെ.

മദ്രാസിന്റെ (ചെന്നൈ) പൊലിമയാർന്ന ദൃശ്യഭംഗിയിൽ വേദനഹാരിയായ സകല ജീവിതങ്ങളും പ്രഭയറ്റ് മങ്ങിപ്പോകുന്നു. സൌന്ദര്യത്തിലും അഭിജാത്യത്തിലും പണക്കൊഴുപ്പിലും നഗരം മനുഷ്യരെ അടക്കിവാഴുമ്പോൾ ഏകാന്തജീവിതങ്ങളെ അവരുടെ യാതനകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു. കടുപ്പത്തിൽ നിറം ചാലിച്ച ചുണ്ടുകൾ കൊണ്ട് വിസ്മയകരമായ പുഞ്ചിരികൾ വാരിവിതറിക്കൊണ്ട് സ്ത്രീകൾ സമൂഹത്തിന് മുന്നിൽ അവരുടെ വേദനകളെ, ഏകാന്തതയെ, ആഗ്രഹങ്ങളെ അതിവിദഗ്ദ്ധമായി ഒളിച്ചു കടത്തുന്നു. ശ്രീമതി പരേഖ് തന്റെ ജീവിതത്തെ അതിസമർഥമായി ഒളിച്ചുകടത്തുന്നതും ഇങ്ങനെയൊക്കെ തന്നെ.

ചെന്നൈ നഗരത്തെ അതികഠിനമായി വെറുക്കുകയും അതേപോലെ കൊൽക്കത്തയെന്ന നഗരത്തെ സ്നേഹിക്കുകയും അവിടം ചേക്കേറുവാൻ കൊതിക്കുകയും ചെയ്യുന്ന ശ്രീമതി പരേഖ്. ഭർത്താവിന് ജോലി സ്ഥലം മാറ്റം കിട്ടിയതിനാൽ  ചെന്നൈ നഗരവും വീടും വിട്ടൊഴിയുന്ന സന്തോഷത്തിൽ അവിടത്തെ വിലപിടിപ്പുള്ളതടക്കം സകല സാമഗ്രികളും ഉത്സാഹത്തോടെ വിറ്റഴിക്കുന്ന ശ്രീമതി പരേഖിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി സുനിൽ ദാസ് (ആസിഫ്അലി) കടന്നുവരുന്നയിടത്താണ് ശ്രീമതി പരേഖീന്റെ വ്യക്തിജീവിതത്തെ പ്രേക്ഷകരും പരിചയപ്പെടുന്നത്.  പഴയതെല്ലാം ഉപേക്ഷിച്ച് പുതിയതെല്ലാം ഇഷ്ടപ്പെടുന്ന ഭർത്താവ്, ഒരുപക്ഷേ, ബന്ധങ്ങളിലും അയാൾ അങ്ങനെയൊക്കെ തന്നെയാണെന്ന് പഴകിയ തന്റെ ഭാര്യാപദവി ശ്രീമതി പരേഖ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ‘എന്റെ ഭർത്താവ് എപ്പോഴും പുതിയ കാര്യങ്ങളാണ് ഇഷ്ടപ്പെടുന്നത്. പഴയ ഫർണിച്ചറുകൾ സൂക്ഷിക്കാൻ അയാൾ ഇഷ്ടപ്പെടുന്നില്ല. ഞാനായിരിക്കണം ഇവിടുത്തെ ഏറ്റവും വിന്റേജ് പിസ്”. എന്നു സുനിൽ ദാസിനോട് അവർ പറയുന്നു.

നിരാശാജനകവും പരാജിതവുമായ തന്റെജീവിതത്തിന്റെ അറ്റത്ത് നിന്നുകൊണ്ടുരുവൾ നടത്തുന്ന ആത്മഗതമായും ഇതിനെ കാണാം. സ്വജീവിതത്തിന്റെയും ശരീരത്തിന്റെയും സ്വതന്ത്രത്തിന്റെയും ആഗ്രഹങ്ങളുടെയും ദീർഘനിശ്വാസങ്ങൾ വില്പനയിലുണ്ട്. ചാരം മൂടിക്കിടക്കുന്ന ഇവയെല്ലാം തന്നോടൊപ്പം വില്പനയ്ക്ക് വയ്ക്കുന്ന ശ്രീമതി പരേഖ് പ്രക്ഷുബ്ധമായ തന്റെ ജീവിതത്തിന് നേർക്ക് സ്വയം ചൂണ്ടുവിരലാകുന്നു. സുനിൽ ദാസിനെപ്പോലെ പ്രേക്ഷകരെല്ലാം ശ്രീമതി പരേഖീന്റെ നല്ലൊരു കേൾവിക്കാരാകുന്നു. ചെറുകഥയുടെ ആത്മാoശം ചോർന്നു പോകാതെ തന്മയത്വത്തോടെ ജീവിതവുമായി വിളക്കിച്ചേർക്കുന്നതിൽ ദൃശ്യഭാഷയിൽ വില്പന പൂർണ്ണ വിജയം നേടിയിട്ടുണ്ട്.

spot_img

Hot Topics

Related Articles

Also Read

ബേസിൽ ജോസഫും ലിജോ മോളും പ്രധാന കഥാപാത്ര ങ്ങളായുള്ള ‘പൊന്മാൻ’- മോഷൻ പോസ്റ്റർ പുറത്ത്

0
ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ന്റെ മോഷൻ പോസ്റ്റർ പുറത്ത്. ജി. ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ ‘ എന്ന ചെറുകഥയെ മുൻനിർത്തിക്കൊണ്ട് ജ്യോതിഷ് ശങ്കർ ആണ് ചിത്രം...

22- മത് ധാക്ക ഫിലിംഫെസ്റ്റിവലിലേക്ക് മലയാളത്തിൽ നിന്ന് ‘പൂവ്’

0
അനീഷ് ബാബു അബ്ബാസും ബിനോയ് ജോർജ്ജും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു  പ്രത്യേകത വളരെ കുറച്ചുള്ള അഭിനേതാക്കളാണ്

കുഞ്ചാക്കോ ബോബനും പ്രിയാമണിയും ഒന്നിക്കുന്ന ക്രൈം ത്രില്ലർ ചിത്രം; സംവിധനം ജിത്തു അഷ്റഫ്

0
മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ സിബി ചാവറയും രഞ്ജിത് നായരും ചേർന്ന് നിർമ്മിച്ച് ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഇമോഷണൽ ക്രൈം ത്രില്ലർ ചിത്രത്തിൽ പ്രിയാമണിയും കുഞ്ചാക്കോ ബോബനും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

മാത്യു തോമശസ്, ദേവിക സഞ്ജയ് പ്രധാന കഥാപാത്രങ്ങൾ; ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

0
മാത്യു തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുറത്ത് ആരംഭിച്ചു. ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. അരുൺലാൽ രാമചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം...

‘ഒരു ജാതി ജാതകം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിച്ച് എം. മോഹനൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഒരു ജാതി ജാതക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.