Friday, November 15, 2024

വിവാഹമാര്‍ക്കറ്റിങ്ങിലെ പെണ്‍കഥ- അര്‍ച്ചന 31 നോട്ട് ഔട്ട്

സമൂഹത്തില്‍ എന്നും ചര്‍ച്ച ചെയപ്പെടുന്ന വിഷയമാണ് വിവാഹം. പഴയകാല വിവാഹസങ്കല്‍പ്പങ്ങള്‍, അക്കാലത്തെ സാമൂഹിക വ്യവസ്ഥിതി, സങ്കല്‍പ്പങ്ങള്‍ എല്ലാം അതേപടി ഇന്നും കൊണ്ട് നടക്കുകയും അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നൊരു വിഭാഗം ആളുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അത്തരം അരാജകത്വവാദങ്ങളെ തുടച്ചു നീക്കേണ്ടതും കാലത്തിന്‍റെ ആവശ്യവുമാണ്. നമ്മുടെ കലകളില്‍ അത്തരം സാധ്യതകള്‍ വിജയ സാധ്യത കാണുന്നു. അടുത്ത കാലങ്ങളില്‍ പുറത്തിറങ്ങുന്ന മിക്ക സിനിമകളും കുടുംബ പശ്ചാതലങ്ങളെ മുന്‍നിര്‍ത്തി നിര്‍മ്മിക്കപ്പെടുന്നവയാണ്. നവാഗത സംവിധായകനായ അഖില്‍ അനില്‍കുമാര്‍ കഥയെഴുതി സംവിധാനം ചെയ്ത ‘അര്‍ച്ചന നോട്ട് ഔട്ട് 31’ ചിത്രത്തിലും പെണ്‍കുട്ടികളുടെ വിവാഹ ജീവിതത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. നായികാ പ്രധാന്യമുള്ള ഈ ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തുന്നത്. സ്വകാര്യ സ്കൂളില്‍ തല്‍കാലിക അധ്യാപികയായി ജോലി നോക്കുന്ന ഇരുപത്തിയെട്ടുകാരിയായ അര്‍ച്ചന എന്ന പെണ്‍കുട്ടിയുടെ വിവാഹമാണ് ചിത്രത്തിലെ കഥാപശ്ചാത്തലം.

അര്‍ച്ചനയുടെ അടിക്കടിയുള്ള പെണ്ണുകാണല്‍ ചടങ്ങുകളും മുടങ്ങിപ്പോക്കുമാണ് ചിത്രത്തിന്‍റെ ആദ്യഭാഗങ്ങളില്‍ അവതരിപ്പിക്കുന്നത്. പെണ്ണ് കാണാനായി എത്തുന്നവര്‍ പല കാരണങ്ങള്‍ കൊണ്ട് വിവാഹം വേണ്ടെന്ന് വെക്കുന്നു. ഒടുവില്‍ അര്‍ച്ചനയുടെ മുപ്പത്തിയൊന്നാമത്തെ പെണ്ണുകാണല്‍ ഏകദേശം വിവാഹത്തിലേക്ക് എത്തി നില്‍ക്കുന്നിടത്താണ് കഥയുടെ തുടക്കം. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും ജോലിക്കും മുന്‍തൂക്കം കൊടുക്കണമെന്ന ആവശ്യത്തെ ഇന്ന് രക്ഷിതാക്കള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും പലരും വിദ്യഭ്യാസത്തിനിടയിലോ അല്ലെങ്കില്‍ വിദ്യാഭാസത്തിന് ശേഷമോ പെണ്‍കുട്ടികളെ ധൃതിപ്പെട്ട് വിവാഹം ചെയ്തയക്കുന്നു. അര്‍ച്ചനയുടെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. വിദ്യാഭ്യാസം നേടിയെങ്കിലും ജോലി അവള്‍ക്ക് സ്തിരപ്പെടുത്തുവാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വീടുകാര്‍ക്കൊപ്പം അവളും ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രസാദൂമായുള്ള വിവാഹത്തിന് സമ്മതിക്കുകയും ചെയ്യുന്നു.

രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ പ്രമേയ സ്വീകരണം കൊണ്ട് മികച്ചു നില്‍ക്കുന്ന ചിത്രം തന്നെയാണ് അര്‍ച്ചന 31 നോട്ട് ഔട്ട്. കുറച്ചു സ്ലോ ആയിട്ടാണ് സിനിമ മുന്നോട്ടു നീങ്ങുന്നതെങ്കിലും ക്ലൈമാക്സ് എന്തായിരിക്കും എന്നറിയുവാനുള്ള ആകാംക്ഷ പ്രേക്ഷകരെ കാണുവാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ്. എല്ലാ തീരുമാനങ്ങളും ശരിയാകില്ലെന്നും ചിലതെല്ലാം സംഭവിക്കാതെ മാറിപ്പോകുന്നത് നന്‍മയ്ക്കു വേണ്ടിയായിരിക്കുമെന്ന മറ്റൊരു പാഠമാണ് ഈ ചിത്രത്തിലൂടെ മനസ്സിലാക്കുവാന്‍ കഴിയുന്നത്. വിവാഹമുറപ്പിച്ച പയ്യന്‍ വിവാഹതലേന്ന് രാത്രി പിന്മാറിയതറിഞ്ഞ അര്‍ച്ചന വിവാഹത്തിനണിഞ്ഞോരുങ്ങി വേദിയിലേക്കെത്തുന്ന ആ നിമിഷം തൊട്ട് സിനിമ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നു. മാതാപിതാക്കള്‍ തീരുമാനിച്ചുറപ്പിക്കുന്ന എല്ലാ വിവാഹങ്ങളും വിജയത്തില്‍ ചെന്ന് അവസാനിക്കണമെന്നില്ല.

വിവാഹം മുടങ്ങിപ്പോകുന്ന പെണ്‍കുട്ടി വീട്ടില്‍ ഭരമാണെന്ന ചിന്താഗതിയെ പൊളിച്ചെഴുതുകയാണ് അര്‍ച്ചന. വിവാഹം മുടങ്ങിയതിന്‍റെ പേരില്‍ അവള്‍ നിലവിളിക്കുകയോ മരണത്തെ സ്വീകരിക്കുകയോ ചെയ്യുന്നില്ല. ഒരു പക്ഷേ പഴയൊരു കാലത്ത് അങ്ങിനെയൊരു തലമുറ സമൂഹത്തില്‍ ഉണ്ടായിരുന്നു. അതിനുത്തരവാദികള്‍ സമൂഹവും അവള്‍ ജീവിച്ച് പോന്നിരുന്ന കുടുംബവുമാണ്. ക്ലൈമാക്സില്‍ വിവാഹം നടക്കില്ല എന്നറിഞ്ഞിട്ടും പിറ്റെന്നു കല്യാണപ്പെണ്ണായി ഉടുത്തൊരുങ്ങി മണ്ഡപത്തിലേക്കെത്തുന്ന അര്‍ച്ചന നടത്തുന്ന പ്രസംഗം സമൂഹത്തിന്റെ പഴകിയ മാമൂലുകളെ പൊളിച്ചെഴുതുന്നു. സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയം മുഴുവന്‍ നിറഞ്ഞു നിന്നത് ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ ആയിരുന്നു. .

ഐശ്വര്യ ലക്ഷ്മിയുടെ മിന്നും പ്രകടനം സിനിമയെ കൂടുതല്‍ മനോഹരമാക്കി. ഇന്ദ്രന്‍സും, രമേഷ് പിഷാരടിയും എല്ലാം ചിത്രത്തില്‍ മികച്ച പ്രകടനം ആയിരുന്നു. പുരോഗമനപരമായ ആശയത്തെ അതിമനോഹരമായി ഇന്നത്തെക്കാലത്ത് കൊണ്ട് വരാന്‍ കഴിഞ്ഞതാണ് ചിത്രത്തിന്‍റെ ഗംഭീര വിജയം.

spot_img

Hot Topics

Related Articles

Also Read

‘നടികരു’ടെ പുത്തൻ ടീസറിൽ തകർപ്പൻ പ്രകടനവുമായി ടൊവിനോയും ഭാവനയും സൌബിനും

0
ഗോഡ് സ്പീഡിന്റെ ബാനറിൽ അലൻ ആൻറണിയും അനൂപ് വേണുഗോപാലും ചേർന്ന് നിർമ്മിച്ച് ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം നടികർ ടീസർ റിലീസായി.

ഡിനോ ഡെന്നീസ്- മമ്മൂട്ടി ചിത്രം ‘ബസൂക്ക’ ചിത്രീകരണം തുടരുന്നു

0
പ്രശസ്ത തിരക്കഥകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡിനോ ഡെന്നീസ് തിരക്കഥ എഴുതി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബസൂക്കയുടെ ചിത്രീകരണം കൊച്ചിയിൽ നടക്കുന്നു.

മികച്ച പ്രമേയമുള്ള സിനിമയെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി അൻജന- വാർസ് ഒന്നിക്കുന്നു

0
മിന്നൽ മുരളി, ആർ ദി എക്സ് എന്നീ സിനിമകളുടെ സഹനിർമ്മാണത്തിന് ശേഷം  അൻജന ഫിലിപ്പും സിനിമ- പരസ്യ സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി എ ശ്രീകുമാറും ചേർന്ന് സിനിമാ നിർമ്മാണത്തിന് ഒരുങ്ങുന്നു. സംരഭമായ ‘ദൃശ്യ മുദ്ര’ മോഹൻലാൽ പ്രകാശനം ചെയ്തു.

അഭിനയകലയുടെ ‘ഇന്ദ്ര’ജാലക്കാരന്‍

0
ബഹുമുഖത്വമായിരുന്നു അഭിനയ കലയിലെ ഇന്ദ്രന്‍സ്. ഏത് കഥാപാത്രങ്ങളെയും രംഗങ്ങളെയും അദ്ദേഹം അനായാസേനെ ഉള്‍ക്കൊണ്ട് അഭിനയിച്ചു ഫലിപ്പിച്ചു. 2018- ല്‍  ‘ആളൊരുക്കം ‘എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചതോടെ മലയാള സിനിമ വലിയൊരു മാറ്റത്തെക്കൂടി അംഗീകരിക്കലായിരുന്നു.

ആസിഫ് അലി നായകനാകുന്ന ‘രേഖാചിത്ര’ത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ആസിഫ് അലി നായകനായി എത്തുന്ന ഏറ്റവും പുതിയ മൂവി രേഖാചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനശ്വര രാജൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജോഫിൻ ടി. ചാക്കോ ആണ് നിർമാണം. പൊലീസ്...