Friday, April 4, 2025

വിഷ്ണുവിന് ഇത്രവലിയ അംഗീകാരം കിട്ടുന്നത് തനിക്ക് അവാര്‍ഡ് കിട്ടുന്നത് പോലെ- ഉണ്ണി മുകുന്ദന്‍

69- ദേശീയ പുരസ്കാരത്തില്‍ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം മേപ്പടിയാന്‍ എന്ന ചിത്രം സംവിധാനം ചെയ്ത വിഷ്ണു മോഹന് ലഭിച്ചു. വിഷ്ണുവിന് ഈ അംഗീകാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിലെ നായകനായി അഭിനയിച്ച ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മേപ്പടിയാന്‍റെ നിര്‍മാതാവ് കൂടിയാണ് ഉണ്ണി മുകുന്ദന്‍. ‘ജീവിതത്തില്‍ ഇത്രയധികം ടെന്‍ഷന്‍ ഉണ്ടായിട്ടില്ല വളരെയധികം സന്തോഷം. വളരെ കഷ്ടപ്പെട്ടു ചെയ്ത സിനിമയാണ് മേപ്പടിയാന്‍. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. തുടക്കം മുതല്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. പ്രൊഡക്ഷനെക്കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. പക്ഷേ വിഷ്ണു സംവിധായകന്‍ എന്നതിലുപരി കൂടെ നിന്നു. ദേശീയ തലത്തില്‍ വിഷ്ണുവിന് ഇത്ര വലിയ അംഗീകാരം കിട്ടുന്നത് തനിക്ക് അവാര്‍ഡ് കിട്ടുന്നതിന് തുല്യമാണ്. സിനിമ വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി- ഉണ്ണിമുകുന്ദന്‍ പറഞ്ഞു.

spot_img

Hot Topics

Related Articles

Also Read

സുരേഷ് ഗോപി- ബിജുമേനോന്‍ ചിത്രം ഗരുഡന്‍ നവംബറില്‍ തിയ്യേറ്ററുകളിലേക്ക്

0
മാജിക് ഫ്രൈംസിന്‍റെ ബാനറില്‍ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം അരുണ്‍ വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് മിഥുന്‍ മാനുവലിന്‍റെതാണ് തിരക്കഥ. അഞ്ചാം പാതിരയാണ് മിഥുന്‍ മുന്‍പ് തിരക്കഥ എഴുതി  ശ്രദ്ധേയമായ ചിത്രം. നവംബറില്‍ ഗരുഡന്‍ തിയ്യേറ്ററുകളിലേക്ക് എത്തും.

രാഷ്ട്രീയ കേരളത്തെ അസ്വസ്ഥമാക്കിയ ‘തങ്കമണി കൊലക്കേസ്’; ടീസർ റിലീസ്

0
എൺപതുകളുടെ പകുതിയിൽ കേരളരാഷ്ട്രീയത്തെ അസ്വസ്ഥമാക്കിയ കേസാണ് ഇടുക്കിയിൽ നടന്ന തങ്കമണി കൊലക്കേസ്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൌധരി, ഇഫാർ മീഡിയയയുടെ ബാനറിൽ റാഫി മതിര തുടങ്ങിയവരാണ് സിനിമ നിർമ്മിക്കുന്നത്.

കന്നഡ നടി ലീലാവതി അന്തരിച്ചു

0
നിരവധി ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയയായ കന്നഡ നടി ലീലാവതി അന്തരിച്ചു. 85- വയസ്സായിരുന്നു. നേലമംഗലയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം.

വേലയുടെ ടീസറില്‍ ഗംഭീര പ്രകടനവുമായി സണ്ണി വെയ് നും ഷെയിന്‍ നിഗവും

0
പ്രതിയോഗികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രമാണ് വേല. ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ തന്നെ ട്രയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു.

മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

0
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. 77- വയസ്സായിരുന്നു. പാറോപ്പടിയിലെ വീടില്‍ വെച്ചായിരുന്നു മരണം. 1946 നവംബര്‍ മൂന്നിന് ജനിച്ച റംല ഏഴാമത്തെ വയസ്സു മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചു കൊണ്ട് തുടക്കമിട്ടു.