സെന്തിൽ കൃഷ്ണ, ധന്യ അനന്യ, ഇർഷാദ് അലി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘അരിക്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. കേരളചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച് വി എസ് സനോജ് കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് അരിക്. റോണി ഡേവിഡ്, ശാന്തി ബാലചന്ദ്രൻ, സിജി പ്രദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

1960- കളിൽ തുടങ്ങി ഇന്നുവരെയുള്ള ഇന്ത്യൻ സാമൂഹികജീവിതത്തിലെ ഒരു തൊഴിലാളി കുടുംബത്തിന്റെ കഥ പറയുകയാണ് അരിക്. വി എസ് സനോജ്, ജോബി വർഗീസ് എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം മനേഷ് മാധവൻ, എഡിറ്റിങ് പ്രവീൺ മംഗലത്ത്, പശ്ചാത്തല സംഗീതം ബിജിപാൽ . ചിത്രം ഈ മാസം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.