സിനിമാ പ്രേമികളുടെ ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് കോഴിക്കോട് അപ്സര തിയ്യേറ്റർ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. 52 വർഷക്കാലത്തോളം മലബാർ ജനതയുടെ സിരകളിൽ സിനിമാ പ്രേമത്തെ നിറച്ചത്തിൽ വലിയ പ്രാധാന്യമുണ്ട് അപ്സര തിയേറ്ററിന്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ അടച്ചിടേണ്ടി വന്ന തിയ്യേറ്റർ വീണ്ടും ജനങ്ങളിലേക്ക് തുറന്നിടുമ്പോൾ ആദ്യ പ്രദർശനത്തിനായി എത്തുന്ന ചിത്രം മമ്മൂട്ടി നായകനായി എത്തുന്ന ടർബോ ആണ്. ആയിരത്തിലേറെ പ്രേക്ഷകർക്ക് ഒരേ സമയം സിനിമാസ്വാദനം വിളമ്പുവാൻ കഴിവുള്ള കേരളത്തിലെ അപൂർവ്വം തിയ്യേറ്ററുകളിൽ ഒന്നാണ് അപ്സര തിയ്യേറ്ററും. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്കൽ ഫ്രയിoസാണ് തിയ്യേറ്റർ ഏറ്റെടുത്തത്. മാജിക്ഫ്രയിംസ് അപ്സര എന്ന പേരിലാണ് തിയ്യേറ്റർ ഇനി അറിയപ്പെടുക. കൂടാതെ പുത്തൻ സാങ്കേതിക മികവോടെയാണ് അപ്സര തിയ്യേറ്ററുടെ കടന്നുവരവും. മെയ് 23 നാണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുക.
Also Read
‘എന്ന് സ്വന്തം പുണ്യാളൻ’ 2025- ജനുവരിയിൽ റിലീസ്
മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്ത് അർജുൻ അശോകനും ബാലു വർഗീസും അനശ്വര രാജനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരിയിൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. മാജിക് ഫ്രയിംസിന്റെ...
അരിസ്റ്റോ സുരേഷ് നായകനായി എത്തുന്നു; സംവിധാനം ജോബി വയലുങ്കൽ
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ അരിസ്റ്റോ സുരേഷിനെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു.
പ്രഥമ ഇന്നസെന്റ് പുരസ്കാരം ഇടവേള ബാബുവിന്
പ്രഥമ ഇന്നസെന്റ് പുരസ്കാരം ഇടവേളബാബുവിന്. കലാമേഖലയിലെ ഇടവേള ബാബുവിന്റെ സംഭാവനകളെ മുൻനിർത്തി നല്കിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയും നടനുമാണ് ഇദ്ദേഹം.
കിടിലൻ ട്രയിലറുമായി മമ്മൂട്ടിയുടെ ‘ടർബോ’
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മിഥുൻ മാനുവേൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ടർബോയുടെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി
ബേസിലും നസ്രിയയും പ്രധാനകഥാപാത്രങ്ങൾ; സൂക്ഷ്മദർശിനിയുടെ ട്രെയിലർ പുറത്ത്
ബേസിലും നശ്രീയയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം സൂക്ഷ്മദർശിനിയുടെ ഏറ്റവും പുതിയ ട്രയിലർ പുറത്ത്. നവബർ 22- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. എം സി ജിതിൻ ആണ് ചിത്രത്തിന്റെ സംവിധാനം. ഹാപ്പി ഹവേർസ്...