Thursday, April 3, 2025

വൃദ്ധസദനത്തിന്റെ പശ്ചാത്തലത്തിൽ ഒരു പ്രണയ കഥ- ട്രയിലറുമായി ‘ജനനം 1947: പ്രണയം തുടരുന്നു’

ഒരു വൃദ്ധസദനത്തിൽ വെച്ച് നടക്കുന്ന പ്രണയ കഥ പറഞ്ഞ് അഭിജിത്ത് അശോകൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലർ ലോഞ്ച് പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിൽ വെച്ച് ഫെബ്രുവരി 14 പ്രണയദിനത്തിൽ നടന്നു. 40 വർഷം ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിലുള്ള കോഴിക്കോട് ജയരാജിന്റെ ആദ്യ നായക വേഷമാണ് ചിത്രത്തിൽ. തമിഴിലെ പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ലീല സാംസൺ നായികയായി എത്തുന്നു.

അനു സിതാര, പൌളി വത്സൻ, ഇർഷാദ് അലി, ദീപക് പറമ്പോൽ, നോബി മാർക്കോസ്, അംബി നീനാസം, നന്ദൻ ഉണ്ണി, സ ജാദ് ബറൈറ്റ് എന്നിവർ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. വർദ്ധക്യത്തിലും ഗാന്ധിഭവനിൽ ഒരുമിച്ച് കഴിയുന്ന സുലോചനയെയും രാജനെയും ആദരിച്ചു കൊണ്ടാണ് പ്രണയ ദിനത്തിൽ ട്രയിലർ റിലീസായത്. ചിത്രം ഉടൻ തിയ്യേറ്ററുകളിലേക്ക് എത്തും.

spot_img

Hot Topics

Related Articles

Also Read

തിയ്യേറ്ററിൽ തിളങ്ങി മഹിമ- ഷെയ്ൻ മൂവി ‘ലിറ്റിൽ ഹാർട്സ്’ വിജയകരമായി പ്രദർശനം തുടരുന്നു

0
തിയ്യേറ്ററിൽ വൻ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുകയാണ് മഹിമയും ഷൈൻ നിഗവും കേന്ദ്രകഥാപാത്രമായി എത്തിയ ലിറ്റിൽ ഹാർട്സ്. നർമ്മവും പ്രണയവും ഒരുപോലെ വന്നുപോകുന്ന ഈ ചിത്രം കൂടുതൽ ജനപ്രിയത നേടിക്കൊണ്ടിരിക്കുകയാണ്

ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു

0
ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 88- വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലയിലെ പത്തനാപുരം...

‘മഴകൊണ്ട് മാത്രം മുളയ്ക്കും’ പാട്ടിന്‍റെ പൂക്കാലം

0
മികച്ച ചലച്ചിത്ര ഗാനരചയിതാവായി 2007 ല്‍ ‘പ്രണയകാല’ത്തിലൂടെയും 2009 ല്‍ ‘സൂഫി പറഞ്ഞകഥ'യിലൂടെയും 2010 ല്‍ ‘സദ്ഗമയ'ലൂടെയും 2012 ല്‍ ‘സ്പിരിറ്റി’ലൂടെയും 2015 ല്‍ ‘എന്നു നിന്‍റെ മൊയ്തീനി’ലൂടെയും റഫീഖ് അഹമ്മദിനെ തേടിയെത്തി. അര്‍ത്ഥ സുന്ദരവും കാവ്യസമ്പത്തും കൊണ്ട് സമൃദ്ധമായിരുന്നു റഫീഖ് അഹമ്മദിന്‍റെ പാട്ടുകള്‍.

55- മത് ഗോവ ചലച്ചിത്രമേളയ്ക്ക് അരങ്ങോരുങ്ങുന്നു; ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്ന് ആടുജീവിതവും ഭ്രമയുഗവും ലെവൽക്രോസും മഞ്ഞുമ്മൽ ബോയ്സും

0
 55- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബർ 20- മുതൽ 28 വരെ അരങ്ങുണരുന്നു.  25 ഫീച്ചർ ചിത്രങ്ങളും 20- നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത്...

ഇളയരാജയുടെ മകൾ ഭവതരിണി അന്തരിച്ചു

0
കുട്ടിക്കാലം മുതൽക്കെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു വളർന്ന ഭവതരിണി 1984- ൽ പുറത്തിറങ്ങിയ ‘മൈഡിയർ കുട്ടിച്ചാത്ത’നിലെ ‘തിത്തിത്തേ താളം’ എന്ന പാട്ട് പാടിക്കൊണ്ട് സംഗീതത്തിലേക്ക് അരങ്ങേറ്റം കുറിച്ചു.