തിരക്കഥ മുതല്‍ റിലീസ് വരെ ഒരു ചിത്രം തിയ്യേറ്ററിലേക്കെത്തുവാന്‍ എടുത്ത സമയം വെറും പതിനാറ് മണിക്കൂര്‍. യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം, വേള്‍ഡ് റെക്കോര്‍ഡ്, ഇന്‍റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് അടക്കം ബഹുമതികള്‍ നേടിയ ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തിരുവനന്തപുരത്ത് വെച്ചു നടന്നു.
ചിത്രത്തിന്‍റെ കഥ,തിരക്കഥ, എഡിറ്റിങ്, ഛായാഗ്രഹണം,സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എസ് എസ് ജിഷ്ണു ദേവാണ്. നിര്‍മ്മാണം ശ്രീവിഷ്ണു ജെ എസ്, സ്നേഹല്‍ റാവു, ജിനു സെലിന്‍, ദീപു ആര്‍ എസ്, ശിവപ്രസാദ്, തുടങ്ങിയവരും നിര്‍വഹിച്ചു. അനസ് ജെ, കെ പി എ സി സുജിത്, അഭിഷേക് ശ്രീകുമാര്‍, ജലതാ ഭാസ്കര്‍, ടി സുനില്‍ പുന്നക്കാട്, ജയചന്ദ്രന്‍ തലയില്‍, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ദുരൂഹമായി കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മരണകാരണത്തിന്‍റെ സത്യാവസ്ഥ പുറത്തെത്തിക്കുവാന്‍ വീട്ടിലേക്കെത്തുന്ന ഒരു യുട്യൂബ് വ്ളോഗറുടെ കഥയാണ് ‘എന്ന് സാക്ഷാല്‍ ദൈവം’. പ്രീ പ്രൊഡക്ഷന്‍, പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ എന്നീ ജോലികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി 16- മണിക്കൂര്‍ കൊണ്ട് ഈ ചിത്രം ഡബ്ലു. എഫ്. സി. എന്‍ (WFCN), സി. ഒ. ഡി (COD), മൂവി വുഡ് തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.