Friday, November 15, 2024

‘വെള്ളം ‘ ചിത്രത്തിലെ വാട്ടർമാൻ മുരളി പുതിയ സിനിമ അവതരിപ്പിക്കുന്നു; ‘നദികളില്‍ സുന്ദരി യമുന

നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ തുടങ്ങിയവര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘നദികളില്‍ സുന്ദരി യമുന’ യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കണ്ണൂരിലെ ഗ്രാമപശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സാധാരണക്കാരായ കണ്ണന്‍ ,വിദ്യാധരന്‍ എന്നീ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് അജു വർഗ്ഗീസും ധ്യാനുമാണ്. നർമ്മത്തിലൊരുങ്ങുന്ന ഈ ചിത്രം നിർമ്മി ക്കുന്നത് സിനിമാറ്റിക്സ് ഫിലിംസ് എല്‍ എല്‍ പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവരാണ്.

കലാഭവന്‍ ഷാജോണ്‍, ശരത് ലാല്‍, സുധീഷ്, നിർമ്മൽ, ആമി, അനീഷ്, നവാസ് വള്ളിക്കുന്ന്, പാർവണ, ഉണ്ണിരാജ, സോഹന്‍ സിനുലാല്‍, വിസ്മയ ശശികുമാര്‍, കിരണ്‍ രമേഷ്, രാജേഷ് അഴിക്കോടന്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തില്‍ അരുണ്‍ മുരളീധരന്‍ സംഗീതവും മനു മഞ്ജിത്തും ഹരിനാരായണനും വരികള്‍ രചിക്കുകയും ചെയ്തു. എഡിറ്റിങ് ഫൈസല്‍ അലി, ഛായാഗ്രഹണം രതിന്‍ രാധാകൃഷ്ണനും നിർവഹിക്കുന്നു.

spot_img

Hot Topics

Related Articles

Also Read

മോഹൻലാൽ- ശോഭന താര ജോഡികൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു

0
സിനിമാ ജീവിതത്തിലെ 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും സ്ക്രീനിൽ ഒന്നിക്കുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നായിക- നായകനായി ഇവർ എത്തുന്നത്.

‘കുഞ്ചമൻ പോറ്റി’ ഇനി ‘കൊടുമൺ പോറ്റി’; പുതിയ മാറ്റവുമായി ‘ഭ്രമയുഗം’

0
കുഞ്ചമൺ പോറ്റി എന്ന പേര് കുടുംബത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തുമെന്ന വ്യക്തമാക്കിക്കൊണ്ട് കുഞ്ചമൺ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പേര് മാറ്റുമെന്ന തീരുമാനം അണിയറ പ്രവർത്തകരുടെ ഭഗത്ത് നിന്നും ഉണ്ടായത്.

തിരക്കഥ- സംവിധാനം രഞ്ജിത്ത് ലാൽ’ പുതിയ സിനിമ ‘മത്ത്’ പോസ്റ്റർ പുറത്തിറങ്ങി

0
കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ കെ പി അബ്ദുൽ ജലീൽ നിർമ്മിച്ച് രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മത്ത്’ പോസ്റ്റർ റിലീസായി.

‘ഒരു അന്വേഷണത്തിന്റെ തുടക്കം’ നവംബർ 8- ന് പ്രദർശനത്തിന്

0
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ അബ്ദുൽ നാസർ നിർമ്മിച്ച് എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന പുതിയ ചിത്രo നവംബർ എട്ടിന് തിയ്യേറ്ററുകളിൽപ്രദർശനത്തിന് എത്തുന്നു. ഷൈൻ...

‘കണ്ണീരുപ്പ് കുറുക്കിയ’ ഓളവും തീരവും (മനോരഥങ്ങൾ- ഭാഗം ഒന്ന്)

0
കാലത്തിനതീതമായി വായനക്കാരുടെ ചിന്തയെയും വായനയെയും ത്രസിപ്പിക്കുന്ന മലയാളത്തിന്റെ സ്വന്തം എം ടി വാസുദേവൻ നായരുടെ ഓരോ കഥകളും അവയിലെ ഓരോരോ കഥാപാത്രങ്ങളെയും കൂടെ കൂട്ടുന്നവരാണ് മിക്ക വായനക്കാരും. അദ്ദേഹത്തിന്റെ ചിരപരിചിതമായ ഒൻപത് കഥകളെ...