Thursday, April 3, 2025

വെള്ളിത്തിരയില്‍ പറന്നിറങ്ങി കൂമന്‍

തൊട്ടാതെല്ലാം പൊന്നാക്കുന്ന മാന്ത്രികതയുണ്ട് ജിത്തു ജോസഫിന്‍റെ സിനിമകള്‍ക്ക്. ‘മെമ്മറീസിന് ശേഷം ഞാന്‍ ചെയ്യുന്ന യഥാര്‍ത്ഥ ത്രില്ലര്‍ ചിത്രവും ഇതാണെന്ന് ‘ അദ്ദേഹം അഭിമുഖത്തില്‍ കൂമനെക്കുറിച്ച് പറയുന്നുണ്ട്. ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥ , തിരക്കഥ , അഭിനയം, പശ്ചാത്തല സംഗീതം, അഭിനേതാക്കള്‍… തുടങ്ങിയ ഘടകങ്ങള്‍ കൊണ്ട് സിനിമ കൂടുതല്‍ ദൃശ്യ വിരുന്നൊരുക്കി. ഭൂതകാലങ്ങളിലേക്കും ഭാവികാലത്തിലേക്കും നടത്തിയ ഗംഭീര യാത്രകളുടെ പരിണിതഫലമെമ്മോണം പിറന്ന കൂമന്‍ പ്രേക്ഷക ശ്രദ്ധ നേടി.

സമാധാനപൂര്‍ണമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന കേരള – തമിഴ് നാട് അതിര്‍ത്തിയിലുള്ള ഒരുള്‍നാടന്‍ ഗ്രാമപശ്ചാത്തലമാണ് ചിത്രത്തില്‍ കൊണ്ട് വന്നിരിക്കുന്നത്. നെടുമ്പാറ എന്നു പേരായ എഈ ഗ്രാമത്തിലെ സി പി ഒ കൂടിയായ ഗിരി എന്ന പ്രധാന കഥാപാത്രമായാണ് ആസിഫലി കൂമനില്‍ എത്തുന്നത്. ഒരേ സമയം നായകനും വില്ലനുമായി തീരുന്ന ഗിരിയിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ഏതെങ്കിലും സന്ദര്‍ഭവശാല്‍ വ്യക്തി വൈരാഗ്യം തോന്നുന്ന ആളോടു പക മനസ്സില്‍ ഇട്ടു സൂക്ഷിക്കുകയും തക്കം പാര്‍ത്ത് പ്രതികാരവും ചെയ്യുന്ന ഗിരി ഒടുവില്‍ തനിക്ക് അപമാനം വരുത്തി വെച്ച പോലീസ് ഡിപ്പാര്‍ട്ട്മെന്‍റിനെ ഒന്നാകെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഗിരിയുടെ പ്രതികാരനടപടികളാണ് കൂമനിലെ പ്രത്യേകത.

രഹസ്യമായ മാര്‍ഗ്ഗത്തിലൂടെ രാത്രിയില്‍ കള്ളന്‍റെ വേഷം കെട്ടി പ്രതികാരത്തിനിറങ്ങുന്ന ഗിരിയെയാണ് കൂമന്‍ എന്നു വ്യങ്യര്‍ഥത്തില്‍ പ്രയോഗിച്ചിരിക്കുന്നത്. രസകരമായ ശൈലിയിലാണ് ഗിരിയുടെ പകരം വീട്ടലിനെ ചിത്രീകരിക്കുന്നതെങ്കിലും, അതിലെ ചില കാര്യങ്ങള്‍ പിന്നീട് ഗൌരവമായി കാണേണ്ടി വരുന്ന അവസ്ഥയിലേക്ക് ആണ് പിന്നീടുള്ള സിനിമയുടെ പോക്ക്. പകല്‍ പോലീസ് വേഷത്തിലും രാത്രി ആള്‍മാറാട്ടക്കാരനായി പോലീസ് കാര്‍ക്ക് തലവേദനയായി മാറുന്ന കള്ളനായുമുള്ള ഗിരിയുടെ പ്രഛന്ന വേഷം നടന്നു കൊണ്ടിരിക്കുമ്പോള്‍ ആ ഗ്രാമത്തില്‍ നടക്കുന്ന ഒറ്റപ്പെട്ട ആത്മഹത്യകളുടെ ചുരുളുകള്‍ അഴിക്കേണ്ട ഉത്തരവാദിത്തം ഗിരിയ്ക്ക് ലഭിക്കുന്നു. ആത്മഹത്യകളുടെ പിന്നാമ്പുറ രഹസ്യങ്ങളുടെ ചുരുളഴിക്കല്‍ ഉത്തരവാദിത്തം ഗിരിയുടെ വാശിയായി മാറുകയും ചെയ്യുന്നു.

വില്ലനായും നായകനായും ഒരേ കഥാപാത്രമായി സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുവാന്‍ ആസിഫലിക്ക് കഴിഞ്ഞു. ആ ഗ്രാമത്തിലെ ദുരൂഹമായ നിരവധി ആത്മഹത്യകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വില്ലനെ കണ്ടെത്തുന്ന കൂമനായി സിനിമയുടെ രണ്ടാം പകുതി ആസിഫലി നിറഞ്ഞാടുന്നു. ക്രിമിനല്‍ പ്ക്ശ്ചാതലമുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ മുന്‍പന്തിയിലാണ് ജിത്തു ജോസഫ് എന്നു പല സിനിമകളിലൂടെയും ഇതിന് മുന്പും തെളിയിച്ചിട്ടുള്ളതാണ്. പ്രേക്ഷകര്‍ ചിന്തിക്കുന്നതിലും അപ്പുറത്തേക്ക് സിനിമയുടെ തിരക്കഥയും കഥയും പശ്ചാത്തലവും മാറി സഞ്ചരിക്കുന്നു.

ആഭ്യന്തരത്തില്‍ പോലീസിന്‍റെ ക്രിമിനല്‍ വാര്ത്തകള്‍ മാധ്യമങ്ങളില്‍ കൂടുതല്‍ ചര്ച്ച ചെയ്യപ്പെടുന്ന സമകാലത്ത് പിറക്കുന്ന ജിത്തു ജോസഫ് സിനിമകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും വഴിവയ്ക്കുന്നു. നെഗറ്റീവ് കഥാപാത്രങ്ങളും ആസിഫലിയുടെ മുഖത്തും ശരീര ഭാഷകളിലും ഇണങ്ങുന്നുണ്ട്> റോഷാക്കിലെയും ഉയരെയിലെയും കഥാപാത്രങ്ങള്‍ ഉദാഹരണം , കൂടാതെ ചിത്രത്തിലെ മറ്റ് അഭിനേതാക്കളായ ജാഫര്‍ ഇടുക്കിയും രഞ്ജി പണിക്കറും ബാബുരാജും, ആദം ആയൂബും, പൌളി വില്‍സനും, മേഘനാഥനും ഹന്നാ റജി കോശിയും കഥാപാത്രങ്ങളെ മനോഹരമായി വെള്ളിത്തിരയില്‍ എത്തിച്ചു.

കൃഷ്ണകുമാറിന്‍റെ ശക്തമായ തിരക്കഥ കൊണ്ട് കൂമന്‍ വേറിട്ട് നില്ക്കുന്നു. മാജിക്കല്‍ ഫ്രെയിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനും അന്യ ഫിലിംസിന്‍റെ ബാനറില്‍ ആല്‍വീന്‍ ആന്‍റണിയും ചേര്‍ന്നാണ്. രാത്രിയുടെ നവ്യമായ മറവില്‍ നടത്തപ്പെടുന്ന സംഭവമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാണ് കൂമന്‍. ചിത്രത്തില്‍ നിശാസഞ്ചാരിയായി ചിത്രീകരിക്കപ്പെടുന്ന ആസിഫലിയുടെ ഗിരി എന്ന കഥാപാത്രവും കൂമന് സമമായി തീരുന്നു. ഇരുട്ടിന്‍റെ മറവിലെ കൊള്ളിയും കൊള്ളിവയ്പ്പുകളും അയാള്‍ കാണുന്നു. കൂമന്‍ എന്ന പക്ഷിയും അത് സഞ്ചരിക്കുന്ന രാത്രികാലങ്ങളും നിഗൂഢതയും വന്യവുമായതിനാല്‍ തന്നെ ക്രൈം ത്രില്ലര്‍ ചിത്രമെന്ന പശ്ചാത്തലത്തില്‍ ജിത്തു ജോസഫിന്‍റെ മികച്ച സിനിമകളില്‍ ഒന്നാണ് കൂമന്‍ എന്നു അവകാശപ്പെടാം.

spot_img

Hot Topics

Related Articles

Also Read

‘പൊൻമാനി’ൽ ബേസിൽ നായകൻ- മോഷൻ പോസ്റ്റർ പുറത്ത്

0
നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ ഒരുക്കുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ഈ ചിത്രം നിർമിക്കുന്നത്....

സെക്കന്റ് ലുക്ക് പോസ്റ്ററുമായി  ‘പാലും പഴവും’

0
കോമഡി എന്റർടൈനർ ചിത്രം ‘പാലും പഴവും’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്ത് 23 ന് ചിത്രം തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തും. എത്തും. മീരാ ജാസ്മിനും അശ്വിൻ...

‘ഹോം’ കോവിഡ് കാലത്ത് വളരെ കഷ്ടപ്പെട്ട് എടുത്ത സിനിമ, നാഷണല്‍ അവാര്‍ഡ് ജനങ്ങളില്‍ നിന്നും കിട്ടിയ അംഗീകാരം- ഇന്ദ്രന്‍സ്

0
'മനുഷ്യനല്ലേ കിട്ടുമ്പോള്‍ സന്തോഷം കിട്ടാത്തപ്പോള്‍ വിഷമം’ ഇന്ദ്രന്‍സ്  പറഞ്ഞു

മഹിമ- ഷെയ്ൻ മൂവി ‘ലിറ്റിൽ ഹെർട്സ്’ ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ

0
പ്രേക്ഷകർക്കിടയിൽ ജനപ്രിയത നേടിയ ആർ ഡി  എക്സിന് ശേഷം മഹിമയും ഷെയ്ൻ നിഗവും ഒന്നിക്കുന്ന  പുതിയ ചിത്രം ‘ലിറ്റിൽ ഹെർട്സ്’ ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും

പുതുമുഖങ്ങളുമായി എത്തുന്ന ‘സമാധാന പുസ്തകം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിച്ച് രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ‘സമാധാന പുസ്തകം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  പോസ്റ്റർ പുറത്തിറങ്ങി.