സി ഇ റ്റി സിനിമാസിന്‍റെ ബാനറില്‍ രാജശേഖരന്‍ ആദ്യമായി സിനിമ നിര്‍മാണം ചെയ്യുന്ന ചിത്രം പ്രാവ് വെള്ളിയാഴ്ച തിയ്യേറ്ററുകളിലേക്ക് എത്തും. പത്മരാജന്‍റെ കഥയെ അടിസ്ഥാനമാക്കി നവാസ് അലി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു. ആത്മസുഹൃത്തായ രാജശേഖരന്‍റെ ആദ്യ സംരഭ ചിത്രമായ പ്രാവിനു വീഡിയോയിലൂടെ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തിന്‍റെ പോസ്റ്ററിനും ട്രൈലറിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെയര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. അമിത് ചക്കാലക്കല്‍, തകഴി രാജശേഖരന്‍, അജയന്‍ തകഴി, യാമി സോന, ഗായത്രി നമ്പ്യാര്‍, ആദര്‍ശ് രാജ്, മനോജ് കെ യു, സാബു മോന്‍, ജംഷീന ജമാല്‍, ഡിനി ഡാനിയേല്‍, നിഷ സാരംഗ്, ടീന സുനില്‍, അലീന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രഹണം ആന്‍റണി ജോയുമ് ഗാനരചന ബി കെ ഹരിനാരായണനും സംഗീതം ബിജിപാലും എഡിറ്റിങ് ജോവിന്‍ ജോണും നിര്‍വഹിക്കുന്നു.
Also Read
‘മച്ചാന്റെ മാലാഖ’ പെരുന്നാൾ ദിനത്തിൽ തിയ്യേറ്ററുകളിലേക്ക്
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രം ‘മച്ചാന്റെ മാലാഖ’ ജൂൺ 14- പെരുന്നാൾ ദിനത്തിൽ തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കഥ ജക്സൺ ആന്റണിയുടെയും രചന അജീഷ് പി തോമസിന്റേതുമാണ്.
റൊമാന്റിക് ഡ്രാമയിൽ വീണ്ടും ഉണ്ണിലാൽ; ചിത്രീകരണം പുരോഗമിക്കുന്നു
സിദ്ധാർഥ് ഭരതൻ, വിജയരാഘവൻ, സജിൻ ചെറുകയിൽ, വിജയരാഘവൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജെ എം ഇൻഫോടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ വിഷ്ണുവിന്റേതാണ്.
ഫാമിലി എന്റർടൈമെന്റ് മൂവി ‘ഫാമിലി’യിൽ അച്ഛനും മകനുമായി ജഗദീഷും ബേസിലും; ട്രയിലർ റിലീസ്
ജഗദീഷ് അച്ഛനും ബേസിൽ ജോസഫ് മകനുമായി അഭിനയിക്കുന്ന ഫാമിലി എന്റർടൈമെന്റ് മൂവി ‘ഫാമിലി’യുടെ ട്രയിലർ റിലീസായി.
പുതിയ സിനിമയുമായി എത്തുന്നു വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജും
യിവാനി എന്റർടൈമെന്റിന്റെ ബാനറിൽ ആരതി കൃഷ്ണ നിർമ്മിച്ച് ശ്രീജിത്ത് രഞ്ജിത് ആർ. എൽ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് അഞ്ചിന് ചൊവ്വാഴ്ച ഹൈറേഞ്ചിലെ മലയോര പ്രദേശമായ രാജക്കാടിലെ കള്ളിമാലി ഭദ്രകാളി ക്ഷേത്രത്തിൽ വെച്ച് നടന്നു.
ത്രില്ലടിപ്പിക്കും ട്രയിലറുമായി ‘ആടുജീവിതം’
മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസ്സി- പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ബെന്യാമിന്റെ മാസ്റ്റർപീസ് നോവൽ ആടുജീവിതമാണ് സിനിമയുടെ കഥ.