റൂബൽ ഖാലി എന്ന ഏറ്റവും വലുപ്പമേറിയതും അപകടകരവുമായ മരുഭൂമിയെ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമ ‘രാസ്ത’ ജനുവരി അഞ്ചിന് തിയ്യേറ്ററുകളിലേക്ക്. അനീഷ് അൻവർ ആണ് ചിത്രത്തിന്റെ സംവിധാനം. ഒമാനിലെ ഇബ്രി, സൌദി അറേബ്യ, യു എ ഇ, യെമൻ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഒമാനിൽ ആദ്യമായി ചിത്രീകരിച്ച ഒരു ഇന്ത്യൻ സിനിമ കൂടിയാണ് രാസ്ത. ഈ മരുഭൂമിയിൽ പെട്ടുപോകുന്ന നാലു മനുഷ്യരുടെ അതിജീവന കഥയാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.
അലു എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസൻ നിർമ്മിക്കുന്ന സിനിമയാണിത്. സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ തുടങ്ങിയവയാണ് അനീഷ് അൻവർ സംവിധാനം ചെയ്ത മറ്റ് സിനിമകൾ. ഷാഹുൽ, ഫായീസ് മടക്കര എന്നിവരുടേതാണ് കഥയും തിരക്കഥയുംസംഭാഷണവും. സർജാനൊ ഖാലിദ്, ആരാദ്ധ്യ ആൻ, സുധീഷ്, ഇർഷാദ്, ടി ജി രവി, അനഘ നാരായണൻ, തുടങ്ങിയവരും ഒമാനിലെ അഭിനേതാക്കളും രാസ്തയിൽ അണിനിരക്കുന്നു. മസ്ക്കറ്റിലും ബിദിയയിലും ചിത്രീകരണം പൂർത്തിയാക്കി. അറബിയിലും ചിത്രം പ്രദർശനത്തിന് എത്തും. ഛായാഗ്രഹണം വിഷ്ണു നാരായണൻ, വരികൾ വേണു ഗോപാൽ ആർ, ബി കെ ഹരിനാരായണൻ, അൻവർ അലി, സംഗീതം വിഷ്ണു മോഹൻ സിതാര, എഡിറ്റിങ് അഫ്തർ അൻവർ.