Friday, April 4, 2025

‘വ്യക്തിപരമായി ഏറെ അടുപ്പവും ബഹുമാനവുമായിരുന്നു’- ഓര്‍മകളിലെ പി വി ജി യെ ഓര്‍ത്തെടുത്ത് മോഹന്‍ലാല്‍

‘മലയാളികള്‍ എക്കാലവും ഓര്‍ത്തുവയ്ക്കുന്ന, കലാമേന്‍മയുടെ മുദ്രപതിഞ്ഞ ഒട്ടേറെ നല്ല ചിത്രങ്ങള്‍ സമ്മാനിച്ച പ്രിയപ്പെട്ട പി വി ഗംഗാധരന്‍ സര്‍ ഈ ലോകത്തോട് വിട പറഞ്ഞു. വ്യക്തിപരമായി ഏറെ അടുപ്പവും ബഹുമാനവുമായിരുന്നു അദ്ദേഹത്തോട് എനിക്കുണ്ടായിരുന്നത്. മാതൃഭൂമി ദിനപ്പത്രത്തിന്‍റെ ഡയറക്ടര്‍ പദവിയടക്കം ഒട്ടേറെ സ്ഥാനങ്ങള്‍ അലങ്കരിച്ച ആ മഹനീയ വ്യക്തിത്വത്തിന് വേദനയോടെ ആദരാഞ്ജലികള്‍’ എന്നാണ് നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗംഗാധരന്‍റ നിര്യാണത്തെ തുടര്‍ന്നു നിരവധി പ്രമുഖര്‍ നേരിട്ടും അല്ലാതെയും അനുശോചനം രേഖപ്പെടുത്തി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാര്‍, സംവിധായകന്‍ ഹരിഹരന്‍, മേയര്‍ ബീന ഫിലിപ്പ്, തുടങ്ങി  നിരവധി പ്രമുഖതാരങ്ങളും വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ വൈകീട്ട് മൂന്ന് മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക്  ആഴ്ചവട്ടത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും.  

spot_img

Hot Topics

Related Articles

Also Read

‘ഭ്രമയുഗ’ത്തിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മമ്മൂട്ടി; ചിത്രീകരണം പുരോഗമിക്കുന്നു

0
ആദ്യമായി നൈറ്റ്ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ഭ്രമയുഗ’ത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ റോളുകള്‍ പൂര്‍ത്തിയാക്കി.

ആഗസ്ത് രണ്ടിന് തിയ്യേറ്ററിലേക്ക് ‘ചിത്തിനി’ എത്തുന്നു

0
ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രംചിത്തിനി ആഗസ്ത് രണ്ടിന് തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തുന്നു. . ഈസ്റ്റ് കോസ്റ്റിന്റെ നിർമ്മാണത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയനാണ്  സംവിധാനം ചെയ്യുന്നത്

‘പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര’യുമായി സിന്റോ ആൻറണി

0
സിന്റോ ആൻറണി സവിധാനം ചെയ്യുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിലെ റോയൽ ട്രൈബ്യൂട്ട് സ്യൂട്ടിൽ വെച്ച് നടന്നു. ബിജു ആൻറണിയുടെ ബെൻഹർ ഫിലിംസ് എന്ന പുതിയ ചലച്ചിത്ര...

അനൂപ് മേനോൻ- ധ്യാൻ ശ്രീനിവാസൻ മൂവി ‘ഇടീം മിന്നലും’ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

0
അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു അബ്രാഹാം തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഇടീം മിന്നലും’ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

0
അറുപതോളം നാടകങ്ങൾക്കും ഏതാനും സിനിമകൾക്കും പാട്ടുകളെഴുതിയ ഗാനരചയിതാവ് ഗോവിന്ദന് കുട്ടി എന്ന ജി കെ പള്ളത്ത് അന്തരിച്ചു. 82- വയസ്സായിരുന്നു.