Thursday, April 3, 2025

‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ മെയ് 31 ന് തിയ്യേറ്ററുകളിലേക്ക്

നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യുടെ റിലീസ് പ്രഖ്യാപിച്ചു. മെയ് 31 ന് ചിത്രം  തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. പ്രണയവും പ്രതികാരവുമെല്ലാം കൂടിച്ചേർന്ന ഒരു എന്റർടൈമെന്റ് മൂവിയായിരിക്കും വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി. ഫെബ്രുവരി 23- ന് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ്  നായകൻ. കലന്തൂർ എന്റർടൈമെന്റ്സിന്റെ ബാനറിൽ കലന്തൂർ ആണ് നിർമ്മാണം.

ദേവിക സഞ്ജയ് നായികയായി എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും അർജുൻ അശോകനും  മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. ജോണി ആൻറണി, ജാഫർ ഇടുക്കി, കലന്തൂർ നേഹ സക്സേന, സുധീർ കരമന, റിയാസ് ഖാൻ, മാളവിക മേനോൻ, കലാഭവൻ റഹ്മാൻ, സാജു നവോദയ, സ്മിനു സിജോ, അശ്വത് ലാൽ, തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കലന്തൂർ എന്റർടൈമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് ‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’. ഛായാഗ്രഹണം ഷാജി കുമാർ, സംഗീതം ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റിങ് ഷമീർ മുഹമ്മദ്.

spot_img

Hot Topics

Related Articles

Also Read

കഥ- തിരക്കഥ- സംവിധാനം- ഹാരിസ്, ‘മിസ്റ്റര്‍ ഹാക്കര്‍’ ടീസര്‍ പുറത്തുവിട്ടു

0
സി എഫ് സി ഫിലിംസിന്‍റെ ബാനറില്‍ ഹാരിസ് കഥയും തിരക്കഥയും സംവിധാനവും ചെയ്യുന്ന ‘മിസ്റ്റര്‍ ഹാക്കറു’ടെ ടീസര്‍ പുറത്തുവിട്ടു.

പുള്ളുവൻ പാട്ടിന്റെയും നാവോറു പാട്ടിന്റെയും പശ്ചാത്തലത്തിൽ ‘മായമ്മ’; ട്രെയിലർ പുറത്ത്

0
പുണർതം ആർട്സ് ഡിജിറ്റലിന്റെ ബാനറിൽ രമേശ് കുമാർ കോറമംഗലം  രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘മായമ്മ’യുടെ ട്രയിലർ പുറത്തിറങ്ങി. പുള്ളുവൻ പാട്ടിന്റെയും നാവോറു പാട്ടിന്റെയും പശ്ചാത്തലത്തിൽ ആണ് ചിത്രം.

‘വിവേകാനന്ദന്‍ വൈറലാണ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

0
നെടിയത്ത് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ‘വിവേകാനന്ദന്‍ വൈറലാണ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

സിനിമ- നാടക നടൻ എ. പി ഉമ്മർ അന്തരിച്ചു

0
സിനിമയിലും നാടകത്തിലും നിറസാന്നിദ്ധ്യമായിരുന്ന നടൻ എ. പി. ഉമ്മർ അന്തരിച്ചു. 89- വയസ്സായിരുന്നു. രചയിതാവ്, നാടക- സിനിമ നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ‘ഒരു വടക്കൻ വീരഗാഥ’യിൽ കൊല്ലനായി...

പി ജി പ്രേംലാൽ ചിത്രം ‘പഞ്ചവത്സര പദ്ധതി’ ഏപ്രിൽ 26- ന്

0
കിച്ചാപ്പൂസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിച്ച് പി ജി പ്രേംലാൽ സംവിധാനം ചെയ്യുന്ന ചിത്രം പഞ്ചവത്സര പദ്ധതി ഏപ്രിൽ 26 ന് തിയ്യേറ്ററുകളിൽ പ്രദർശത്തിന് എത്തും.