Thursday, April 3, 2025

‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ റിലീസ് തീയതി പ്രഖ്യാപിച്ചു

സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ ഫെബ്രുവരി 23- ന് തിയ്യേറ്ററുകളിൽ എത്തും. കലന്തൂർ എന്റർടൈമെന്റ്സിന്റെ ബാനറിൽ കലന്തൂർ ആണ് നിർമ്മാണം. ‘ ഒരു കോമഡി എന്റർടൈനർ ചിത്രം കൂടിയാണ് ‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’.

ദേവിക സഞ്ജയ് നായികയായി എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും അർജുൻ അശോകനും  മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. കലന്തൂർ എന്റർടൈമെന്റ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രമാണ് ‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’. ഛായാഗ്രഹണം ഷാജി കുമാർ, സംഗീതം ഹിഷാം അബ്ദുൽ വഹാബ്, എഡിറ്റിങ് ഷമീർ മുഹമ്മദ്. 

spot_img

Hot Topics

Related Articles

Also Read

മെഡിക്കല്‍ കോളേജിലെ നാലു വിദ്യാര്‍ഥികളുടെ ജീവിതകഥയുമായി മായാവനം; ഷൂട്ടിങ് പൂര്‍ത്തിയായി

0
ഡോ: ജഗത് ലാല്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത് പുതുമുഖം ആദിത്യ സായ് നായകനാകുന്ന ആദ്യ ചിത്രം മായാവനത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സായ് സൂര്യ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് മായാവനം.

പിയർ ആഞ്ജിനോ ട്രിബ്യൂട്ട് പുരസ്കാരം സന്തോഷ് ശിവന്

0
മികച്ച ഛായാഗ്രാഹകനുള്ള പിയർ ആഞ്ജിനോ ട്രിബ്യൂട്ട് പുരസ്കാരം സന്തോഷ് ശിവന്. 2024 മെയ് 24 ന് നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം സമർപ്പിക്കും. മികവുറ്റ ഛായാഗ്രഹകർക്ക് അന്താരാഷ്ട്രതലത്തിൽ നൽകുന്ന പുരസ്കരമാണിത്.

രണ്ട് സ്ത്രീകളുടെ കഥയുമായി ‘കൊള്ള’

0
ആനിയും ശില്‍പയും എന്ന അനാഥരായ രണ്ടു സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ‘കൊള്ള’. പ്രിയ വാര്യരും രജിഷ വിജയനും മല്‍സരിച്ചഭിനയിച്ച സിനിമ. ജീവിതത്തില്‍ ആനിയും ശില്‍പയും അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ അതിജീവിക്കുന്ന പ്രമേയമാണ് ചിത്രത്തില്‍.

ടൊവിനോ- സൌബിൻ ഷാഹിർ ചിത്രം ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായി

0
ലാൽ ജൂനിയർ സംവിധാനം ചെയ്ത് ടൊവിനോ തോമസും സൌബിൻ ഷാഹീറും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായി.

‘അന്വേഷിപ്പിൻ കണ്ടെത്തും’ ഇനി പ്രേക്ഷകരിലേക്ക്

0
ടൊവിനോ തോമസിനെ ആദ്യമായി പൊലീസ് വേഷത്തിൽ നായകനാക്കി ഡാർവിൻ കുര്യാക്കൊസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9- ന് തിയ്യേറ്ററുകളിലേക്ക് എത്തും.