Thursday, April 3, 2025

ശാന്തികൃഷ്ണ- മലയാളത്തനിമയുടെ പെണ്ണത്തവേഷങ്ങള്‍

എണ്‍പതുകളിലെ സിനിമാ രംഗത്ത് സജീവമായിരുന്ന അഭിനേത്രിയായിരുന്നു ശാന്തികൃഷ്ണ. മലയാള സിനിമയില്‍ മാത്രമല്ല, നിരവധി തമിഴ് സിനിമകളിലൂടെയും ശാന്തികൃഷ്ണ അഭിനയകലയിലൂടെ ശ്രദ്ധേയയായി. 1976 ല്‍ ‘ഹോമകുണ്ഡം ‘ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു എങ്കിലും ഭരതന്‍ സംവിധാനം ചെയ്ത ‘നിദ്ര ‘എന്ന ചിത്രമാണ് ശാന്തികൃഷ്ണയുടെ അഭിനയ ജീവിതത്തിനു അടിത്തറ പാകിയത്. നിദ്രയിലൂടെ മികച്ച നടിയെന്ന് അംഗീകരിക്കപ്പെട്ട ശാന്തികൃഷ്ണയെ കാത്തിരുന്നത് ഒരുപിടി മികച്ച സിനിമകളും കഥാപാത്രങ്ങളുമായിരുന്നു. കുട്ടിക്കാലത്തെ നൃത്തം അഭ്യസിച്ചിരുന്ന ശാന്തികൃഷ്ണ നല്ലൊരു നര്‍ത്തകി കൂടിയായിരുന്നു. ചുരുണ്ട മുടിയും ചെറിയ കണ്ണുകളും മുഖത്ത് കാണാവുന്ന ശാന്തികൃഷ്ണയ്ക്കു മാത്രമുള്ള കാന്തിയും അവരുടെ കഥാപാത്രങ്ങളെ എക്കാലത്തും ജീവിപ്പിക്കുന്നു എന്നു പറയാം. കാരണം കഥാപാത്രത്തിന് അനുയോജ്യമായ മുഖമാണ് ശാന്തി കൃഷ്ണയുടേത് എന്നു സിനിമ കണ്ടിറങ്ങുമ്പോള്‍ തിരിച്ചറിയുവാന്‍ പറ്റും. നായികയായി മാത്രമല്ല, സഹനടിയായും തുല്യ പ്രധാന്യമുള്ള കഥാപാത്രത്തെ അവതരി പ്പിക്കുവാനും ശാന്തികൃഷ്ണ മടിച്ചില്ല.

‘ചകോരം’ എന്ന ചിത്രത്തിലൂടെയാണ് 1994 ല്‍ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശാന്തി കൃഷ്ണയെ തേടിയെത്തുന്നത്. ചുരുക്കം ചില സിനിമകളിലെ അഭിനയിച്ചുള്ളൂ എങ്കിലും മലയാള സിനിമയിലെ ശ്രദ്ധേയമായ സിനിമയായിരുന്നു അവയെല്ലാം, അത് പോലെ കഥാപാത്രങ്ങളും. വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്നും വിട പറഞ്ഞ ശാന്തി കൃഷണ വര്‍ഷങ്ങളോളം നീണ്ടുനിന്ന ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളി നായകനായ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ’ എന്ന ചിത്രത്തിലൂടെയാണ് വീണ്ടും സജീവമാകാന്‍ തുടങ്ങിയത്. മലയാളിത്തത്തിന്‍റെ ശ്രീത്വമായി വിളങ്ങിനിന്നിരുന്ന അഭിനേത്രിയായിരുന്നു ശാന്തി കൃഷണ. അഴിച്ചിട്ട ചുരുണ്ട മുടിയും കസവ് നേര്യതും ചുറ്റി, ചന്ദനക്കുറിയണിഞ്ഞു തുളസിത്തറയില്‍ ദീപം കൊളുത്തുന്ന, അമ്പലത്തിലെ കല്‍പ്പടവുകള്‍ ഇറങ്ങിവരുന്ന, തൊഴുതു നില്‍ക്കുന്ന ശാന്തികൃഷ്ണ …എണ്‍പതുകളില്‍ അഭിനയിച്ച സിനിമക്‍ളില്‍ മലയാളികള്‍ക്ക്  ഇതൊക്കെയായിരുന്നു ശാന്തികൃഷ്ണ. ശാന്തി കൃഷ്ണ എന്ന നടിയെ ഓര്‍ക്കുമ്പോള്‍ കണ്ണില്‍ തെളിഞ്ഞു വരുന്ന രൂപമാണിത്.

കളിചിരിയായി നടക്കുന്ന കുട്ടിത്തമുള്ള കഥാപാത്രങ്ങളായിരുന്നില്ല ശാന്തി കൃഷ്ണയെ വെള്ളിത്തിരയില്‍ കാത്തിരുന്നത്. ഗൌരവമുള്ള കുടുംബഭാരമുള്ള വീട്ടമ്മയുടെ നായികാ റോളുകള്‍ ശാന്തി കൃഷ്ണയെ കാത്തു കിടക്കുമായിരുന്നു.  അത് കൊണ്ട് തന്നെ മിക്ക കഥാപാത്രങ്ങളിലും ശാന്തി കൃഷ്ണയുടെ ദു:ഖഭാവത്തിലുള്ള മുഖം നിറഞ്ഞു നില്‍ക്കുമായിരുന്നു. എങ്കിലും ശാന്തികൃഷ്ണ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം തന്നെ ശക്തയായിരുന്നു. പിന്‍ഗാമി, സാഗരം ശാന്തം, വിഷ്ണു ലോകം, കൌരവര്‍, നയം വ്യക്തമാക്കുന്നു, ഈണം, വിസ, മംഗളം നേരുന്നു, ചില്ല്, വിഷ്ണു ലോകം, എന്നും നന്മകള്‍, പക്ഷേ, ഇത് ഞങ്ങളുടെ കഥ, തുടങ്ങിയവയാണ് ശാന്തികൃഷ്ണ അഭിനയിച്ച മലയാളത്തിലെ സിനിമകള്‍. 1994 ല്‍ രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘പിന്‍ഗാമി ‘എന്ന ചിത്രത്തില്‍ വിജയ് മേനോന്‍ എന്ന കഥാപാത്രമായി എത്തുന്ന മോഹന്‍ലാലിന്‍റെ അമ്മവേഷത്തിലാണ് ശാന്തി കൃഷ്ണ അഭിനയിക്കുന്നത്.1991 ല്‍ കമല്‍ സംവിധാനം ചെയ്ത വിഷ്ണു ലോകത്തിലെ ശാന്തി കൃഷ്ണയുടെ സാവിത്രി എന്ന കഥാപാത്രവും ശ്രദ്ധേയമായിരുന്നു.

വിഷ്ണു ലോകം, കൌരവര്‍, സുകൃതം എന്നീ മൂന്നു ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ തന്നെ ധാരളമായിരുന്നു ശാന്തി കൃഷയെന്ന കലാകാരിയെ അംഗീകരിക്കുവാന്‍. പക്വതയാര്‍ന്ന ഗൌരവപൂര്‍ണമായ അതിലെ സങ്കീര്‍ണമായ ജീവിത മുഹൂര്‍ത്തങ്ങളെ അത്രയും സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു അവതരിപ്പിക്കുവാന്‍ ശാന്തി കൃഷ്ണയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 1994 ല്‍ ഹരിഹര്‍ന്‍ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ‘സുകൃത’ത്തിലെ ശാന്തികൃഷ്ണ അവതരിപ്പിച്ച ദുര്‍ഗ്ഗ എന്ന കഥാപാത്രം മലയാളികളുടെ ഹൃദയത്തിലാണ് കുടിയിരുന്നത്. ഗാണങ്ങള്‍ കൊണ്ടും അഭിനേതാക്കളെക്കൊണ്ടും കഥാപാത്രങ്ങളെക്കൊണ്ടും സമ്പന്നമായ സിനിമയില്‍ ബാക്കിയാകുന്നത് രവിശങ്കറിന്‍റെയും ദുര്‍ഗ്ഗയുടെയും സ്നേഹവും വേദനകളുമാണ്. 1992 ല്‍ ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ കൌരവരിലെ കമ്മീഷനറുടെ ഭാര്യയുടെ വേഷവും ശ്രദ്ധേയമായിരുന്നു. മലയാള സിനിമയില്‍ ഇത്രയും ശാലീനവും ദു:ഖം തളംകെട്ടി നില്‍ക്കുന്ന ചിന്താധീനവുമായ മുഖമുള്ള അഭിനേത്രി പിന്നെയുണ്ടായില്ല എന്നു തന്നെ ഉറപ്പിച്ച് പറയാം….

spot_img

Hot Topics

Related Articles

Also Read

‘വിവേകാനന്ദൻ വൈറലാണ്’- ഒരു ചില്ലുപാത്രം’ എന്ന ഗാനമേറ്റെടുത്ത് സംഗീത പ്രേമികൾ

0
ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ആണ് ഈണം പകർന്നിരിക്കുന്നത്. ജനുവരി 19 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. നെടിയത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ നേടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേർന്ന് നിർമ്മിക്കുന്നു.

മോഹൻലാൽ- പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ ഓഡിയോ ടീസർ ലോഞ്ച് ജനുവരി 18 ന്

0
ആഗോള സിനിമ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസും വിർച്ച്വൽ ലോകത്ത് അമൂല്യമായ സൃഷ്ടികൾ സ്വന്തമാക്കുവാനുമുള്ള മാർഗ്ഗം കൂടിയാണ്  ഡിഎൻഎഫ്ടി.

പുള്ളുവൻ കഥയുമായി ‘മായമ്മ’; ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ

0
പുണർതം ആർട്സ് ഡിജിറ്റലിന്റെ ബാനറിൽ രമേശ് കുമാർ കോറമംഗലം  രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘മായമ്മ ജൂൺ ഏഴിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

മാധവ് സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’; ട്രയിലർ പുറത്ത്

0
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’യുടെ ടീസർ പുറത്തിറങ്ങി. സുരേഷ് ഗോപിയും ദുൽഖർ സൽമാനും അവരുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ടീസർ പുറത്ത് വിട്ടു.

ബിബിൻ ജോർജ്ജ് നായകനാകുന്ന ‘കൂടൽ’; പോസ്റ്റർ റിലീസ്

0
നവാഗതനായ ബിബിൻ ജോർജ്ജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കൂടൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മഞ്ജു വാരിയർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ജയസൂര്യ,...